*മെസപ്പൊട്ടേമിയ എന്ന വാക്കിൻ്റെ അർത്ഥം നദികളുടെ മദ്ധ്യേയുള്ള നാട്
*ബി.സി.5000 നും 4000 നും മദ്ധ്യേ ആധുനിക ഇറാഖിലെ യൂഫ്രട്ടീസ് ,ടൈഗ്രീസ് നദീതടങ്ങളിൽ വളർന്നു പന്തലിച്ച സംസ്കാര സമുച്ചയങ്ങളെയാണ് മെസപ്പൊട്ടേമിയൻ സംസ്കാരം എന്ന് വിശേഷിപ്പിക്കുന്നത്.
*സംസ്കാരത്തിൻ്റെ മൂശ
ചരിത്രാതീതകാലം മുതൽക്കുതന്നെ ഇവിടേക്ക് പല ജാതികളും വർഗ്ഗങ്ങളും കടന്നു കയറിയതായി കാണാൻ കഴിയുന്നതു കൊണ്ട് മെസപ്പൊട്ടേമിയയെ ചരിത്രകാരൻന്മാർ സംസ്കാരത്തിൻ്റെ മൂശ എന്നാണ് വിളിക്കുന്നത്.
*അക്കാഡിയന്മാർ,സുമേറിയക്കാർ,അമോറൈറ്റുകൾ,അസ്സീറിയക്കാർ,കാൽഡിയന്മാർ എന്നീ വിഭാഗക്കാരാണ് പ്രധാനമായും മെസപ്പൊട്ടേമിയായിൽ ഉണ്ടായിരുന്നത്.
*അമോറൈറ്റുകളും,കാൽഡിയന്മാരും ബാബിലോൺ കേന്ദ്രമാക്കിയാണ് ഭരണം നടത്തിയത്.അതിനാൽ ഇവ രണ്ടും ബാബിലോൺ സാമ്രാജ്യം എന്നറിയപ്പെടുന്നു.
*കണക്കിലെ അങ്കഗണിതം രൂപപ്പെടുത്തിയത് രൂപപ്പെടുത്തിയത് മെസൊപ്പൊട്ടേമിയക്കാരാണ്.
*മെസൊപ്പൊട്ടേമിയക്കാർ ഗണിതക്രീയയ്ക്ക് അടിസ്ഥാന യൂണിറ്റായി സ്വീകരിച്ചിരുന്ന സംഖ്യ-60
*മെസപ്പൊട്ടേമിയായിലെ പ്രധാന നഗരമായിരുന്നു ഉർ.
*ഉർ നഗരത്തിൻ്റെ ഇഷ്ടദേവൻ നന്നാർ എന്ന ചാന്ദ്രദേവത
*
No comments:
Post a Comment