Tuesday, November 24, 2020

നൃത്തപഠനവും ട്യൂഷനുമാകാം ; സ്കൂൾ ഉടനില്ല

 ട്യൂഷൻ സെൻ്ററുകൾ അടക്കമുള്ളവ തുറക്കാൻ അനുമതിയുമായി സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി സർക്കാർ.സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷൻ സെൻ്ററുകൾ ,കമ്പ്യൂട്ടർ സെൻ്ററുകൾ ,നൃത്ത വിദ്യാലയങ്ങൾ എന്നിവയ്ക്കു പ്രവർത്തനാനുമതി നൽകി സർക്കാർ ഉത്തരവിറക്കി.എന്നാൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല.വിദ്യാർത്ഥികളുടെ എണ്ണം ഹാളിൻ്റെ ശേഷിയുടെ 50 ശതമാനമോ അല്ലെങ്കിൽ 100 വ്യക്തികളായോ പരിമിതപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...