Thursday, November 5, 2020

ബാലാവകാശ സംരക്ഷണ നിയമം

*ആരാണ് കുട്ടി ?

18 വയസ്സ് പൂർത്തിയാകാത്ത ഏതൊരാളിനെയും കുട്ടിയായി പരിഗണിക്കുന്നു.

*ഭാരതത്തിലെ ഭരണഘടന കുട്ടികൾക്കു നൽകുന്ന മൌലികാവകാശങ്ങൾ

*നിയമത്തിനു മുൻപാകെയുള്ള സമത്വം

*മതമോ വർഗ്ഗമോ ജാതിയോ ലിംഗമോ ജനനസ്ഥലമോ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെയുള്ള സംരക്ഷണം

*തൊട്ടു കൂടായ്മക്കെതിരെയുള്ള സംരക്ഷണം

*സംസാരത്തിനും ആശയ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം

*ജീവനും വ്യക്തി സ്വാതന്ത്രൃത്തിനുമുള്ള സംരക്ഷണം

*വിദ്യാഭ്യാസത്തിനുള്ള സംരക്ഷണം

*മനുഷ്യ കച്ചവടത്തിൽ നിന്നും നിർബന്ധിച്ചു ജോലിചെയ്യിക്കലിൽ നിന്നുമുള്ള സംരക്ഷണം.

കുട്ടികളുടെ അവകാശ ഉടമ്പടി

ഐക്യരാഷ്ട്രസഭ 1989-ൽ അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി കുട്ടികളുടെ അതിജീവനം,സംരക്ഷണം,വികസനം എന്നീ അടിസ്ഥാന അവകാശങ്ങൾക്ക് പ്രതൃേക പ്രാധാന്യം നൽകുന്നു.

 1,അതിജീവനത്തിനും സംരക്ഷണത്തിനും പുനർവികാസത്തിനുമുള്ള അവകാശം

2,മാനസീകവും ശാരീരകവുമായ പീഢനങ്ങളിൽ നിന്നുമുള്ള സംരക്ഷണത്തിനും പരിചരണത്തിനുമുള്ള അവകാശം.

3,പങ്കാളിത്വത്തിനുള്ള അവകാശം

4,ബാലവേലയിൽ ആപൽക്കരമായ ജോലിയിൽ നിന്നുള്ള സംരക്ഷണം

5,പതിനെട്ട് വയസ്സ് തികയാത്ത പെൺകുട്ടികൾക്കും 21 വയസ്സ് തികയാത്ത ആൺകുട്ടികൾക്കും ശൈശവ വിവാഹത്തിനെതിരെയുള്ള സംരക്ഷണം.

6,സ്വന്തം സംസ്കാരം അറിയുന്നതിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം.

7,അവഗണനക്കെതിരെയുള്ള സംരക്ഷണം.

8,സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം

9,കളിക്കാനും പഠിക്കാനുമുള്ള അവകാശം

10,സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം

11,നിയമലംഘനം നിങ്ങളാൽ സംഭവിച്ചാൽ പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും പാർപ്പിക്കാതിരിക്കാനും,ജുവനൈൽ ജസ്റ്റീസ് ബോർഡു മുമ്പാകെ പ്രത്രേക വിചാരണയ്ക്കും പേരു വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാനുമുള്ള അവകാശം.

12,കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗീക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഭയരഹിതമായി പോലീസിനെയും അധികാരികളെയും അറിയിക്കാനുള്ള സ്വാതന്ത്രൃം.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...