ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആയിരുന്നു.ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെക്കുറിച്ച് ചോർച്ചാ സിദ്ധാന്തം എന്നറിയപ്പെടുന്ന തൻ്റെ നിഗമനങ്ങളെക്കുറിച്ച് അദ്ദേഹം" പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ "എന്ന പുസ്തകത്തിൽ പ്രതിപാദിച്ചു.
ഇന്ത്യൻ സമ്പദ് ബ്രിട്ടനിലേക്ക് ചോർന്നത് ഇങ്ങനെയാണ്-
*ഇന്ത്യയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി
*ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും പെൻഷനും
*ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ച ലാഭം
*ഇന്ത്യയിൽ നിന്നു പിരിച്ചെടുക്കുന്ന നികുതി
No comments:
Post a Comment