ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രിയായ ചരൻസിങ് 1902 ഡിസംബർ 23-ന് ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ നൂർപൂരിൽ ജനിച്ചു.അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ച അദ്ദേഹം കർഷകരുടെ അനിഷേധ്യ നേതാവെന്ന നിലയിൽ ശ്രദ്ധേയനായി.1929-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചു.ഉത്തർപ്രദേശിൽ നിരവധി തവണ മുഖ്യമന്ത്രിയായ അദ്ദേഹം 1967-68 ൽ മുഖ്യമന്ത്രിയായി.
1969-ൽ ചരൻസിങ് രൂപവത്കരിച്ച ഭാരതീയ ക്രാന്തിദൾ പിന്നീട് ഭാരതീയ ലോക് ദളിൽ ജനിച്ചു.അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായ അദ്ദേഹം പിന്നീട് ജനതാപാർട്ടിയുടെ ശില്പികളിലൊരാളായി മാറി.ലോക് ദൾ അതിൽ ലയിപ്പിച്ചു.1977-ൽ ലോക് സഭാംഗമായ അദ്ദേഹം മൊറാജി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി.1978-ൽ രാജിവച്ചു.വീണ്ടും ഡപ്യൂട്ടി പ്രധാനമന്ത്രിയായി മന്ത്രി സഭയിൽ ചേർന്നു.വീണ്ടും രാജിവച്ച അദ്ദേഹം മൊറാജി സ്ഥാനമൊഴിഞ്ഞപ്പോൾ പ്രധാനമന്ത്രിയായി.
1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം വഹിച്ചത്.ന്യൂനപക്ഷ സർക്കാരിൻ്റെ തലവനായ ആദ്യ പ്രധാനമന്ത്രി കൂടിയാണ് ചരൺസിങ്.അദ്ദേഹത്തിൻ്റെ ജന്മദിനം കർഷകദിനമായി ആചരിച്ചു പോരുന്നു.1987 മെയ് 29 -ന് അദ്ദേഹം അന്തരിച്ചു.സമാധി സ്ഥലം കിസാൻഘട്ട്.
No comments:
Post a Comment