Wednesday, November 25, 2020

അദ്ധ്യാപകർ ഹാജരാകണം


 10,+2  ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരിൽ 50 ശതമാനം പേർ ഒരു ദിവസം  എന്ന രീതിയിൽ ഡിസംബർ 17 മുതൽ ക്ലാസുകളിൽ ഹാജരാകണം. പഠന പിന്തുണ കൂടുതൽ ശക്തമാക്കുക ,റിവിഷൻ ക്ലാസ്സുകൾക്കുവേണ്ടി  തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അദ്ധ്യാപകരുടെ ചുമതലകൾ.ജനുവരി 15-ന് 10-ാം തരം ക്ലാസ്സുകളുടെയും ജനുവരി 30-ന് പ്ലസ്.ടു ക്ലാസ്സുകളുടെയും ഡിജിറ്റൽ ക്ലാസ്സുകൾ പൂർത്തികരിക്കുവാൻ ക്രമീകരണം ഉണ്ടാകും.തുടർന്ന് കുട്ടികൾക്ക് സ്കൂളിലെത്താൻ സാഹചര്യം ഉണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസ്സുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസുകളും നടത്തുന്നതായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...