.
ഡോ.മൻമോഹൻസിങ് അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗാവില്ലേജിൽ 1932 സെപ്റ്റംബർ 26-ന് ജനിച്ചു.ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തി,പാർലമെൻ്റിൻ്റെ അധോസഭയായ ലോക് സഭയിൽ ഒരിക്കലും അംഗമായിട്ടില്ലാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി,സിയാച്ചെൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി തുടങ്ങിയ നിരവധി പ്രത്യേകതകൾ ഡോ.മൻമോഹൻ സിങിനുണ്ട്.
ജവാഹർലാൽ നെഹ്റു കഴിഞ്ഞാൽ കാലാവധിയായ അഞ്ചു വർഷം പൂർത്തിയാക്കിയശേഷം വീണ്ടും അധികാരത്തിലെത്തിയ ഏക ഇന്ത്യൻ നേതാവ്.യു.കെ യിലെ കേംബ്രിഡ്ജിൽ നിന്നും ഇക്കണോമിക്സിൽ ഒന്നാം ക്ലാസോടെ ഓണേഴ്സ് ബിരുദം നേടി (1957) ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും 1962-ൽ ഡോക്ടറേറ്റ് നേടി.1971-ൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി ചേർന്നു.1972-ൽ അദ്ദേഹം ധനമന്ത്രാലയത്തിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമതിനായി.ധനമന്ത്രാലയത്തിൻ്റെ സെക്രട്ടറി,ആസൂത്രണ കമ്മീഷൻ്റെ ഉപാധ്യക്ഷൻ,റിസർവ് ബാങ്ക് ഗവർണർ ,യു.ജി.സി അധ്യക്ഷൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
1991-96 കാലത്തെ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരിക്കെ ഇന്ത്യയിൽ ഉദാരീകരണത്തിന് തുടക്കമിട്ടു.1998-2004 കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്.പത്മവിഭൂഷൺ(1997) ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.1992-ൽ മികച്ച പാർലമെൻ്റേറിയനുള്ള അവാർഡ് ലഭിച്ചു.1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഡോ.മൻമോഹൻ സിങ്.1995,2001,2007 വർഷങ്ങളിൽ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.2004-ലെ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് വിജയം നേടിയതിനെത്തുടർന്ന് മെയ് 22-ന് ഡോ.മൻമോഹൻസിങ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ കറൻസി നോട്ടിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏക വ്യക്തി മൻമോഹൻ സിങാണ്.റിസർവ് ബാങ്ക് ഗവർണറെന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹം നോട്ടിൽ ഒപ്പിട്ടത്.ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ ,അധ്യക്ഷൻ എന്നീ പദവികൾ വഹിച്ച വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനു സ്വന്തമാണ്.2009-ലെ തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2014 -വരെ തുടർന്നു.
No comments:
Post a Comment