ഇന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറ്റിമൂന്നാം ജന്മദിനം
തയ്യാറാക്കിയത്: ഭാഗൃരാജ് വി.ബി
1917 നവംബർ 19 -ന് അലഹബാദിലെ ആനന്ദഭവനിലാണ് ഇന്ദിരാഗാന്ധി ജനിച്ചത്.കന്യാസ്ത്രീകൾ നടത്തിയ സെൻ്റ് സെസിലിയ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ദിര 1934-ൽ ശാന്തിനികേതനിൽ ചേർന്നു.പക്ഷേ,അമ്മയുടെ അസുഖം ചികിത്സിക്കാൻ സ്വിറ്റ്സർലൻ്റിൽ പോകേണ്ടി വന്നതിനാൽ (1935) പഠനം നിർത്തേണ്ടി വന്നു.അമ്മയുടെ മരണ ശേഷം യൂറോപ്പിൽ പഠനം തുടർന്നു.1941-ൽ തിരിച്ചെത്തി.പിറ്റേ വർഷം ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചു.
മൂത്ത പുത്രൻ രാജീവ് 1944 ആഗസ്റ്റ് 20-ന് ജനിച്ചു.1946 ഡിസംബർ 14-ന് സഞ്ജയ്യനും ജനിച്ചു.1960 ഫിറോസ് ഗാന്ധി അന്തരിച്ചു.1955-ൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി.1959-ൽ കോൺഗ്രസ് പ്രസിഡൻ്റായി ഇന്ദിര.1964 ജൂണിൽ ശാസ്ത്രി മന്ത്രി സഭയിൽ വാർത്താ പ്രക്ഷേപണ വകുപ്പു മന്ത്രിയായി.ശാസ്ത്രി അന്തരിച്ചപ്പോൾ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി.1967-ൽ നടന്നതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി.1969 കോൺഗ്രസ് പിളർന്നു.ലോകസഭ കാലാവധി പൂർത്തിയാക്കാതെ പിരിച്ചു വിട്ടു.തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാ പക്ഷം വിജയിച്ച് വീണ്ടും അധികാരത്തിലെത്തി.1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി.തിരഞ്ഞെടുപ്പു പ്രചാരണത്തിന് സർക്കാർ സംവിധാനം ദുരുയോഗം ചെയ്തു എന്നതായിരുന്നു കുറ്റം.
1975 ജൂൺ 25-ന് അടിയന്തരാവസ്ഥ ഒപ്പു വെച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിൽ പ്രസിഡൻ്റ് ഒപ്പു വെച്ചു.അന്ന് അർദ്ധ രാത്രി അടിയന്തരാവസ്ഥ നിലവിൽ വന്നു(ജൂൺ 26).
1976-ൽ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ ലോകസഭയുടെ കാലാവധി ആറു വർഷമമായി.1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു.ഇന്ദിരാഗാന്ധിയെ രാജ് നാരായൺ പരാജയപ്പെടുത്തി.മൊറാർജി ദേശായുടെ നേതൃത്വത്തിലുള്ള ജനതാ സർക്കാർ അധികാരത്തിൽ വന്നു.1980-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും ഭൂരിപക്ഷം നേടി ഇന്ദിര അധികാരത്തിൽ തിരിച്ചെത്തി.
1969 ജൂലൈ 19-ന് 14 ബാങ്കുകളെ ദേശസാത്കരിച്ചു.1980-ൽ ആറു ബാങ്കുകളെ കൂടി ദേശസാത്കരിച്ചു.നാട്ടു രാജാക്കൻമാർക്ക് പ്രിവി പേഴ്സ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ 26-ാം ഭേദഗതിയിലൂടെ നിർത്തലാക്കി.കിഴക്കൻ പാകിസ്താന് ബംഗ്ലാദേശ് എന്ന പേരിൽ സ്വതന്ത്ര രാജ്യമാകാനുള്ള സഹായങ്ങൾ നൽകി (1971).ഭരണഘടനയുടെ 35-ാം ഭേദഗതിയിലൂടെ സിക്കിമിന് അസോസിയേറ്റ് പദവി നൽകുകയും പിന്നീട് 36-ാം ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാക്കുകയും ചെയ്തു.ഇരുപതിന പരിപാടികൾ ആവിഷ്കരിച്ചവർ സാമ്പത്തിക പുരോഗതിയ്ക്ക് ആക്കം കൂട്ടി.5-ാം പദ്ധതികാലത്ത് ഗരീബി ഹഠാവോ എന്ന മുദ്രാവാകൃം ഉയർത്തി.ശാസ്ത്രമേഖലയിൽ നിരവധി കുതിച്ചു ചാട്ടങ്ങൾ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടന്നു.1974 മെയ് 18-ന് രാജാസ്ഥാനിലെ പൊഖ്റാനിൽ ഇന്തൃ ആദ്യ ആണവ പരീക്ഷണം നടത്തി.പിറ്റേവർഷം ഏപ്രിൽ 19-ന് ഇന്തൃ ആദൃ കൃത്രിമോപഗ്രഹമായ ആരൃഭട്ട വിക്ഷേപിച്ചു.എസ്.ഇസഡ് കാസിമിൻ്റെ നേതൃത്വത്തിൽ ഇന്തൃൻ സംഘത്തിൻ്റെ ആദൃ അൻ്റാർട്ടിക്കാ പരൃടനം(1982),രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്ര (1984) എന്നിവ ഇതിൽ പെടുന്നു.1982-ലെ ഡൽഹി ഏഷ്യാഡിൻ്റെ മികച്ച സംഘാടനത്തിന് ഇന്ദിരാഗാന്ധി നൽകിയ ഫലപ്രദമായ നേതൃത്വം അവരെ ഒളിമ്പിക് ഓഡർ എന്ന ബഹുമതി അർഹമായി.
ഇന്ദിരയുടെ പ്രീയപ്പെട്ട മണ്ഡലം റായ്ബറേലി(യു.പി).മൈ ട്രൂത്താണ് ഇന്ദിരാഗാന്ധിയുടെ ആത്മകഥ.ഇന്തൃയുടെ ഉരുക്കു വനിതയായ ഇന്ദിരാഗാന്ധിയാണ് ഇന്തൃയുടെ ആദ്യ വനിതാ പ്രധാനമന്ത്രി.രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയാണ് ഇന്ദിര.ലോകത്തിൽ പ്രധാനമന്ത്രിയായ രണ്ടാമത്തെ വൃക്തിയാണ് ഇന്ദിര.ഭാരത രത്നയ്ക്ക് അർഹയായ ആദ്യ വനിതയാണ് ഇന്ദിരാഗാന്ധി.കോടതിയലക്ഷ്യം നേരിട്ട ആദ്യ പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ദിരയാണ്.ഏറ്റവും കൂടുതൽ അവിശ്വാസങ്ങൾ നേരിടുകയും അതിജീവിക്കുകയും ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി.ഏറ്റവും കൂടുതൽ പ്രാവിശൃം സംസ്ഥാനങ്ങളിൽ രാഷ്ട്രതി ഭരണം പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്.
1984 ജൂണിൽ പഞ്ചാബിലെ അമൃതസറിലെ സുവർണക്ഷേത്രത്തിൽ നിന്ന് സിക്കുഭീകരരെ പുറത്താക്കാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ പദ്ധതിക്ക് അനുമതി നൽകി.ഈ ഓപ്പറേഷനിലാണ് ഭദ്രൻവാല കൊല്ലപ്പെട്ടത്.സ്വന്തം അംഗരക്ഷകരായ രണ്ടു സിക്കുകാർ(ബിയാന്ത് സിങും,സത് വന്ത് സിങും)പ്രതികാര നടപടിയായി 1984 ഒക്ടോബർ 31-ന് അവരെ വെടിവെച്ചു കൊന്നു.രാജ്ഘട്ടിനു സമീപം ശക്തിസ്ഥലിൽ ആണ് ഇന്ദിരാഗാന്ധി അന്തൃനിന്ദ്ര കൊള്ളുന്നത്.ബ്രിട്ടീഷ് നടൻ പീറ്റർ ഉസ്ടിനോവ് ഐറിഷ് ടെലിവിഷനു വേണ്ടി തയ്യാറാക്കുന്ന ഡോക്യുമെൻ്ററിയ്ക്കു വേണ്ടി ഒരു അഭിമുഖത്തിനായി പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് പൂന്തോട്ടത്തിലൂടെ അടുത്തുള്ള 1,അക്ബർ റോഡ് ഓഫിസിലേക്ക് പോകുമ്പോഴാണ് ഇന്ദിരാഗാന്ധിക്ക് വെടിയേറ്റത്.താക്കർ കമ്മീഷനാണ് ഇന്ദിരാഗാന്ധി വധം അന്വേഷിച്ചത്.
No comments:
Post a Comment