Wednesday, October 7, 2020

(STD:8) ഭൂമിയുടെ പുതപ്പ്

👉എന്നാണ് ലോക പരിസ്ഥിതി ദിനം? 

💥ജൂൺ 5

👉എന്താണ് അന്തരീക്ഷം? അന്തരീക്ഷത്തിൻ്റെ ഭാഗമായ ഘടകങ്ങൾ എന്തെല്ലാം?

💥 ഭൂമിയെ ആവരണം ചെയ്തിട്ടുള്ള വാതകപാളിയാണ് അന്തരീക്ഷം.

*ഭൂമിയുടെ അന്തരീക്ഷത്തിൽ വാതകങ്ങൾ ,ജലാംശം ,പൊടിപടലങ്ങൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ഇവയെ ഭൂമിയോട് ചേർത്തുനിർത്തുന്നത് ഭൂമിയുടെ ഗുരുത്വബലമാണ്.

👉ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ എത്തിച്ചേരുന്നത്?

💥കാറ്റിലൂടെ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുന്നവ

💥അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവരുന്നവ

💥ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്നചാരം

💥വ്യവസായങ്ങളിൽ നിന്നും പുറന്തള്ളുന്ന മറ്റു വസ്തുക്കൾ

💥മനുഷ്യൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ,ഖനനം എന്നിവ മൂലം

👉മേഘാവൃതമായ ദിവസങ്ങളിൽ ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമെന്ത് ?

💥മേഘാവ്യതമായ ദിവസങ്ങളിൽ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന മേഘങ്ങൾ ഹരിതഗൃഹങ്ങളിലെ കണ്ണാടി മേൽക്കൂരയെപ്പോലെ പ്രവർത്തിക്കുന്നു.ഹ്രസ്വതരംഗരൂപത്തിൽ ഭൂമിയിലേക്ക് വരുന്ന സൂര്യരശ്മികളെ ഭൌമോപരിതലത്തിലേക്ക് കടത്തിവിടുകയും ഭൌമവികരണത്തെ ആഗീരണം ചെയ്ത് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

👉എന്താണ് ആഗോള താപനം?

💥ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർദ്ധനവിനെ ആഗോളതാപനം എന്നു പറയുന്നു

👉എന്താണ് ഓസോൺ പാളി ?ഇതിൻ്റെ പ്രാധാന്യം?

💥സ്ട്രാറ്റോ സ്പിയറിൽ ആണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത്.അന്തരീക്ഷത്തിൽ ഉയർന്ന ഭാഗങ്ങളിൽ ഒരു പാളിയായി ഓസോൺ  വാതകം കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഇതിനെ ഓസോൺ പാളി എന്നു പറയുന്നു.

*ഇത് സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാ വയലറ്റ് രശ്മികളെ ആഗീകരണം ചെയ്യുകയും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

👉ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നത് ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ്?

💥അഗ്നി പർവ്വത സ്ഫോടനങ്ങൾ

💥മരം മുറിക്കൽ വഴി

💥ജൈവ വസ്തുക്കളുടെ ജീർണ്ണനത്തിലൂടെ

💥ധാതു ഇന്ധനങ്ങൾ കത്തിക്കുന്നതു വഴി

👉ഏതെല്ലാമാണ് ഹരിത ഗൃഹവാതകങ്ങൾ?

💥കാർബൺ ഡയോക്സൈഡ്,മീഥെയ്ൻ,ഓസോൺ

👉ഹരിത ഗൃഹവാതകങ്ങളുടെ പ്രത്യേകത?

💥ഹരിതഗൃഹവാതകങ്ങൾക്ക് സൌരതാപനത്തെ കടത്തിവിടാനും ഭൌമ വികരണത്തെ ആഗീരണം ചെയ്യാനുമുള്ള കഴിവുണ്ട്.തന്മൂലം അന്തരീക്ഷ താപം വർദ്ധിക്കുന്നു.

👉ഹരിതഗൃഹ പ്രഭാവം ഗുണമോ ദോഷമോ?

💥ദോഷകരമാണ്.എന്തുകൊണ്ടെന്നാൽ ,ഹരിതഗൃഹവാതകങ്ങളുടെ ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നതിന് കാരണം ആകുന്നു.

*ഹരിതഗൃഹവാതകങ്ങൾ ജീവൻ്റെ നിലനിൽപ്പിന് അനിവാര്യം കൂടിയാണ്.

👉ആഗോള താപനം ഏതൊക്കെ തരത്തിലാണ് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീക്ഷണി ആകുന്നത്?

💥അന്തരീക്ഷ താപനില ഉയരുന്നത് കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റമുണ്ടാക്കും.

💥ആഗോള താപനത്തിൻ്റെ ഫലമായി ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതിലൂടെ സമുദ്രജലനിരപ്പുയരും

💥താപനില ഉയർന്നാൽ ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളിൽ വരുന്ന മാറ്റങ്ങൾ പ്രവചനതീതമാണ്

💥സമുദ്രതീര ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ദോഷകരമായ മാറ്റങ്ങൾ ഭക്ഷ്യ ദൌർലഭ്യം ,ആവാസ വ്യവസ്ഥയിലെ പല സസ്യ ജന്തുജാലങ്ങളുടെയും നാശം ,വൻ തോതിലുള്ള കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

👉അൾട്രാ വയലറ്റ് കിരങ്ങൾ സൃഷ്ടികുന്ന ദോഷഫലങ്ങൾ ഏതൊക്കെ?

💥ആഹാര ശൃംഖലയുടെ തകർച്ച

*തൊലിപ്പുറത്തുണ്ടാകുന്ന കാൻസർ

*അന്ധത

*കാലാവസ്ഥാ മാറ്റം

*കൃഷി നാശം

*സസൃ വളർച്ച മുരടിക്കൽ

👉മേഘാവൃതമായ ദിവസങ്ങളിൽ ചൂട് കൂടാൻ കാരണം

💥ഹരിത ഗൃഹ പ്രഭാവം കാരണം 

👉അന്തരീക്ഷത്തിലെ വിവിധ പാളികൾ കൊണ്ടുള്ള പ്രയോജനം?

*ട്രോപ്പോസ്ഫിയർ -- മേഘരൂപികരണം , മഞ്ഞ് ,മഴ ,ഇടിമിന്നൽ ,കാറ്റ് തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾ

*സ്ട്രാറ്റോ സ്ഫിയർ--ഹാനികരമായ അൾട്രാ വയലറ്റ് കിരണങ്ങളെ ആഗീരണം ചെയ്യുന്നു.

*മിസോ സ്ഫിയർ-- ഘർഷണത്താൽ ഉൽക്കകൾ കത്തി നശിക്കുന്നു.

*തെർമോ സ്ഫിയർ-- റേഡിയോ പരിപാടികൾ ദീർഘദൂര പ്രക്ഷേപണം സാദ്ധ്യമാക്കുന്നു.

👉ഏതു വിധമാണ് ജലാംശം അന്തരീക്ഷത്തിൽ എത്തുന്നത് ,അന്തരീക്ഷത്തിൽ ഇതിൻ്റെ പ്രാധാന്യം

💥ഭൂമിയോട് ചേർന്ന അന്തരീക്ഷ ഭാഗങ്ങളിൽ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒരു ഘടകമാണ് ജല തന്മാത്രകൾ

*ബാഷ്പീകരണ പ്രക്രിയയിലൂടെ ജലം നീരാവിയായി അന്തരീക്ഷത്തിൽ എത്തുന്നു.

*മേഘരൂപികരണവും മഴയും അന്തരീക്ഷത്തിലെ മഴയെ ആശ്രയിച്ചാണ് നടക്കുന്നത്.

👉മനുഷ്യൻ്റെയും മറ്റു ജന്തുക്കളുടെയും പ്രാണവായു നിലനിർത്താൻ സസ്യങ്ങൾ വഹിക്കുന്ന പങ്ക് എന്താണ്?

 💥സസ്യങ്ങൾ അവയുടെ വളർച്ചയ്ക്കാവശ്യമായ ഊർജ്ജം സംഭരിക്കുന്നത് പ്രകാശ സംശ്ലേഷണം എന്ന പ്രക്രിയയിലൂടെ ആണ്.

💥ഇതിലൂടെ സസ്യങ്ങൾ കാർബൺ ഡയോക്സൈഡ് ആഗീരണം ചെയ്യുകയും ഓക്സിജൻ പുറത്തു വിടുകയും ചെയ്യുന്നു

💥ഇങ്ങനെ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കുമാവശ്യമായ ജീവവായുവിനെ സന്തുതമായി നിലനിർത്തുന്നു.


No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...