Sunday, November 29, 2020

സ്പോൺസർഷിപ്പ് വഴി ധനസഹായം: അപേക്ഷ ക്ഷണിച്ചു

 ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കുടുംബത്തിൻ്റെ സംരക്ഷണത്തിൽ നിലനിർത്തുന്നതിനും അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്ഥാപനേതര സംരക്ഷണ പരിപാടിയായ സ്പോൺസർഷിപ്പ് വഴി ധനസഹായം ലഭിക്കുന്നതിനായി  അപേക്ഷ ക്ഷണിച്ചു.

ഏക രക്ഷിതാവിൻ്റെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടികൾ , ശയ്യാവലംബരായ രക്ഷിതാവിൻ്റെ കുട്ടികൾ ,തടവു ശിക്ഷ അനുഭവിക്കുന്ന രക്ഷിതാവിൻ്റെ കുട്ടികൾ ,മാരകരോഗങ്ങൾ ബാധിച്ച രക്ഷിതാവിൻ്റെ  കുട്ടികൾ എന്നിവർക്കാണ് പദ്ധതിയിൽ മുൻഗണന.വാർഷിക വരുമാനം 24,000 രൂപയിൽ താഴെ ആയവർക്ക് അപേക്ഷിക്കാം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏതെങ്കിലും വിധത്തിലുള്ള സ്കോളർഷിപ്പ് ,ഗ്രാൻ്റ്, മറ്റ് ധനസഹായങ്ങൾ എന്നിവ ലഭിക്കുന്ന കുട്ടികൾ അപേക്ഷിക്കേണ്ടതില്ല.കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട ജില്ലയിലെ ആറന്മുള മിനി സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ബന്ധപ്പെടുക.

ഫോൺ :0468 - 23 19998 

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...