👉 ജനാധിപതൃത്തിൽ തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം വൃക്തമാക്കുക?
*ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ഭരണാധികാരിളെ തിരഞ്ഞെടുക്കാൻ സാധിക്കുന്നു.
*തിരഞ്ഞെടുപ്പ് ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നു.
*ജനങ്ങൾക്ക് ജനാധിപതൃ പ്രക്രിയയിൽ പങ്കെടുക്കുന്നതിനും പ്രതികരിക്കുന്നതിനും സാധിക്കുന്നു.
*ഭരണാധികാരികൾ ജനാഭിലാക്ഷം അറിഞ്ഞ് പ്രവർത്തിക്കാൻ തിരഞ്ഞെടുപ്പ് കാരണമാകുന്നു
👉വിവിധ തിരഞ്ഞെടുപ്പ് രീതികൾ?
*പ്രതൃക്ഷ തിരഞ്ഞെടുപ്പ്
*പരോക്ഷ തിരഞ്ഞെടുപ്പ്
*കേവല ഭൂരിപക്ഷ തിരഞ്ഞെടുപ്പ്
*ആനുപാതിക പ്രാതിനിധ്യ വൃവസ്ഥ
👉ലോകത്ത് വിവിധ രാജ്യങ്ങളിൽ സ്വീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പു രീതികൾ ഏതെല്ലാം - വിശദമാക്കുക .
*ഭൂരിപക്ഷം രാജൃങ്ങളും ജനാധിപതൃ ഭരണക്രമമാണ് സ്വീകരിച്ചിരിക്കുന്നത്.ജനാധിപതൃ രാജൃങ്ങളിൽ കൃതൃമായ ഇടവേളകളിൽ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് നടത്തുന്നു.പ്രധാനമായും രണ്ടു തരം തിരഞ്ഞെടുപ്പുരീതികളാണ് ഉള്ളത്
*പ്രതൃക്ഷ തിരഞ്ഞെടുപ്പു രീതിയും
*പരോക്ഷ തിരഞ്ഞെടുപ്പു രീതിയും
👉പ്രത്യക്ഷ-പരോക്ഷ തിരഞ്ഞെടുപ്പുകൾക്ക് ഉദാഹരണം എഴുതുക?
പ്രതൃക്ഷ തിരഞ്ഞെടുപ്പ്
*കോർപ്പറേഷൻ കൌൺസിലർ
*സഹകരണ സംഘ ഭരണസമിതി അംഗങ്ങൾ
*മുനിസിപ്പൽ കൌൺസിലർ
പരോക്ഷ തിരഞ്ഞെടുപ്പ്
*സഹകരണ സംഘം പ്രസിഡൻ്റ്
*മുൻസിപ്പൽ ചെയർമാൻ
*കോർപ്പറേഷൻ മേയർ
👉എന്താണ് തിരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം?
*തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും വിജയ സാധ്യത പരിശോധിച്ച് പ്രവചിക്കുന്ന പഠനശാഖയാണ് തിരഞ്ഞെടുപ്പ് പ്രവചനശാസ്ത്രം.
👉ആരാണ് സമ്മതിദായകൻ?
*പ്രതിനിധികളെ തിരഞ്ഞെടുക്കുന്നവർ സമ്മതിദായകർ എന്നറിയപ്പെടുന്നു
👉തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രധാന ചുമതലകൾ എന്തെല്ലാം?
*തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുക
*വോട്ടർ പട്ടിക തയ്യാറാക്കുക
*തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ വിവിധ ഘട്ടങ്ങളുടെ തീയതി പ്രഖ്യാപിക്കൽ
*പെരുമാറ്റം ചട്ടം രൂപികരിക്കൽ
*തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ
*തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും
*വോട്ടിംങ് , വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം
*തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കൽ
(തുടരും)
No comments:
Post a Comment