Thursday, October 29, 2020

പത്താം ക്ലാസിലെ തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും (സാമൂഹ്യശാസ്ത്രം)

👉ഭൂവിവര വ്യവസ്ഥയുടെ പ്രയോജനങ്ങൾ എന്തെല്ലാം?

*വിഷയാധിഷ്ഠിത പഠനങ്ങൾ നടത്തുന്നതിന്

*ഭൂപടങ്ങൾ,ഗ്രാഫുകൾ ,പട്ടികകൾ എന്നിവ നിർമ്മിക്കുന്നതിന്

*വിവരങ്ങൾ എളുപ്പത്തിൽ നവീകരിക്കാനും കൂട്ടിചേർക്കാനും

*പല ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിക്കുന്നതിന്

👉വിദ്യാഭ്യാസ മേഖലയിൽ ഡോ.ലക്ഷമണസ്വാമി മുതലിയാർ കമ്മീഷനൻ മുന്നോവെച്ച ശുപാർകൾ എന്തെല്ലാം?

*ത്രിഭാഷാ പദ്ധതി നടപ്പാക്കണം

*സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപികരിക്കണം

*വിവിധോദ്ദേശ സ്കൂളുകൾ സ്ഥാപിക്കണം

*അധ്യാപക പരിശീലന സമിതി രൂപികരിക്കണം

👉പൊതുഭരണത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുക?

*ഗവൺമെൻ്റ് നയങ്ങൾ രൂപപ്പെടുത്തുന്നു

*സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു

*ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു

*ജനക്ഷേമം ഉറപ്പാക്കുന്നു

👉ഋതുഭേദങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാം?

*ഭൂമിയുടെ പരിക്രമണം

*അച്ചുതണ്ടിൻ്റെ ചരിവ്

*അച്ചുതണ്ടിൻ്റെ സമാന്തരത

👉ഇ-ഗവേണൻസുകൊണ്ട് പൊതുജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തെല്ലാം?

*സേവനത്തിനായി സർക്കാർ ഓഫിസിൽ കാത്തു നിൽക്കേണ്ടതില്ല

*വിവരസങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനം നേടാം.

*സർക്കാർ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു.

*ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിൻ്റെ ഗുണമേന്മയും വർദ്ധിക്കുന്നു.

👉(തുടരും)

👉 https://youtu.be/Op4vEsr1dfw

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...