👉സമൂഹശാസ്ത്രം എന്നാലെന്ത്?
മനുഷ്യനും സാമൂഹിക ചുറ്റുപാടും തമ്മിലുള്ള ബന്ധം സമഗ്രമായി പഠനവിധേയമാക്കുന്ന വിഷയമേഖലയാണ് സമൂഹ ശാസ്ത്രം
👉സമൂഹശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
അഗസ്തെ കോംതെ
👉സമൂഹശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മാർഗ്ഗങ്ങൾ ഏതെല്ലാം?
*സോഷ്യൽ സർവ്വേ,അഭിമുഖം,നിരീക്ഷണം,കേസ് സ്റ്റഡി
👉സമൂഹശാസ്ത്രത്തിൻ്റെ വളർച്ചക്കിടയാക്കിയ വിപ്ലവങ്ങൾ ഏതെല്ലാം?
*ഫ്രഞ്ച് വിപ്ലവം,നവോത്ഥാനം
👉പ്രധാന സമൂഹശാസ്ത്രജ്ഞരുടെ പേരുകൾ എഴുതുക?
ആദ്യകാല സമൂഹശാസ്ത്രജ്ഞർ
*അഗസ്ത് കോംതെ
*മാക്സ് വെബർ
*കാൾ മാക്സ്
ഇന്ത്യൻ സമൂഹശാസ്ത്രജ്ഞൻമാർ
*എ.ആർ.ദേശായി
*ജി.എസ്.ഘുര്യേ
*എം.എൻ.ശ്രീനിവാസ്
👉നിരീക്ഷണം എത്രതരത്തിൽ ഉണ്ട്? ഏതെല്ലാം?
*2 തരം.
-പങ്കാളിത്ത നിരീക്ഷണം
-പങ്കാളിത്ത രഹിത നിരീക്ഷണം
👉സമൂഹശാസ്ത്രം ആദ്യകാലത്ത് ഏതു പേരിലാണ് അറിയപ്പെട്ടത്?
സാമൂഹിക ഭൌതികശാസ്ത്രം
👉എന്താണ് പങ്കാളിത്ത നിരീക്ഷണം?
ഗവേഷകൻ നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്ന രീതി
👉എന്താണ് പങ്കാളിത്ത രഹിത നിരീക്ഷണം?
പഠന വിധേയമാക്കുന്ന സമൂഹത്തെ പുറമേ നിന്നു നിരീക്ഷിക്കുന്നു.
👉എന്താണ് കേസ് സ്റ്റഡി?
അപൂർവ്വവും വ്യത്യസ്തവുമായ ഒരു സാമൂഹ്യപ്രതിഭാസം അല്ലെങ്കിൽ പ്രശ്നത്തെ കുറിച്ച് ആഴത്തിലുള്ള പഠനമാണ് കേസ് സ്റ്റഡി.
👉സമൂഹശാസ്ത്രത്തിൻ്റെ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രമുഖ ചിന്തകർ ആരെല്ലാം?
*കാൾ മാക്സ്,എമൈൽ ദുർഖിം ,മാക്സ് വെബർ
👉ആരാണ് പ്രതികർത്താക്കൾ?
പഠന വിധേയമാക്കുന്ന സംഘത്തെയാണ് പ്രതികർത്താക്കൾ എന്നു വിളിക്കുന്നത്
👉ആദ്യത്തെ സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവ്വകലാശാല?
ബോംബെ
👉സമൂഹശാസ്ത്ര പഠനത്തിൻ്റെ പ്രയോജനങ്ങൾ?
*സമൂഹത്തെക്കുറിച്ച് ശരിയായ ധാരാണ രൂപികരിക്കാൻ സഹായിക്കുന്നു.
*സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമൂഹത്തെയും വസ്തു നിഷ്ഠമായി അറിയാൻ സമായിക്കുന്നു.
*വ്യക്തിയും സാമൂഹിക സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാൻ സഹായിക്കുന്നു.
*സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് സൂക്ഷമമായി പഠിക്കുന്നു.
*സാമൂഹികസൂത്രണത്തിനും വികസനത്തിനും പ്രയോജനപ്പെടുന്നു.
*സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു.
*പിന്നാക്ക വിഭാഗങ്ങൾ , ചൂഷിതർ ,വിവേചനത്തിനും പീഢനത്തിനും വിധേയമാകുന്നവർ എന്നിവരെക്കുറിച്ചുള്ള പഠനങ്ങൾ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് മാർഗ ദർശനമായിത്തീരുന്നു.
👇WATCH NOW
No comments:
Post a Comment