Friday, October 9, 2020

(std:8)വൈവിധ്യം നിലനിൽപ്പിന്

  👉എന്താണ് പരിസ്ഥിതി ശാസ്ത്രം?

💥ജീവജാലങ്ങൾ തമ്മിലും അവയുടെ ചുറ്റുപാടുകൾ തമ്മിലും നിലനിൽക്കുന്ന പരസ്പരബന്ധത്തെക്കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം(Ecology).

👉ജീവ മണ്ഡലം എന്നാലെന്ത്?

💥ഭൂമിയിൽ ജീവൻ കാണപ്പെടുന്ന ഭാഗമാണ് ജീവമണ്ഡലം ( ബയോസ്ഫിയർ).അന്തരീക്ഷത്തിലും ,ഭൂമിയുടെ ഉപരിതലത്തിലും സമുദ്രത്തിലുമായി ജീവമണ്ഡലം വ്യാപിച്ചു കിടക്കുന്നു.

👉ഉപഭോക്താക്കൾ എത്രതരം?

*പ്രാഥമിക ഉപഭോക്താവ്-- സസ്യഭോജി.നേരിട്ട് സസ്യ ഭാഗങ്ങൾ ഭക്ഷിക്കുന്നു.

*ദ്വിതീയ ഉപഭോക്താവ്--സസ്യഭോജിയെ ഭക്ഷിക്കുന്ന മാംസഭോജി.

*തൃതീയ ഉപഭോക്താവ്--മാംസഭോജിയെ ഭക്ഷിക്കുന്ന മാംസഭോജി.

👉ജീവ മണ്ഡലത്തിലെ പ്രാഥമിക ഊർജ്ജ സ്രോതസ് ഏത്?

*സൂര്യ പ്രകാശം സസ്യങ്ങൾ പ്രകാശ സംശ്ലഷണത്തിലൂടെ പ്രകാശോർജ്ജത്തെ ആഗികരണം ചെയ്ത് രാസോർജ്ജമാക്കി മാറ്റുന്നു.രാസോർജ്ജം സസ്യഭാഗങ്ങളിൽ സംഭരിക്കപ്പെടുന്നു.സസ്യ ഭാഗങ്ങൾ ഭക്ഷണമാക്കുന്ന ജീവികളിലേക്ക് ഈ ഊർജ്ജം എത്തിച്ചേരുന്നു.

👉ഉല്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള വ്യത്യാസം?

*ആഹാരം സ്വയം നിർമ്മിക്കാൻ കഴിയുന്ന ജീവികളാണ് ഉല്പാദകർ.ഹരിത സസ്യങ്ങൾ ഉല്പാദകർ ആണ്.ഭക്ഷണത്തിനായി നേരിട്ടോ അല്ലാതെയോ ഹരിത സസ്യങ്ങളെ ആശ്രയിക്കുന്ന ജീവികളെല്ലാം ഉപഭോക്താക്കളാണ്.

👉WWF എന്നാലെന്ത്?

ജൈവ വൈവിധ്യ സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും മലിനീകരണവും തടയുന്നതിനായി  സ്വിറ്റ്സർലൻ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ്. 

👉IUCN എന്നാലെന്ത്?

ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി സ്വിറ്റ്സർലൻ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണിത്.

👉എന്താണ് പോഷണ തലങ്ങൾ?

*ഭക്ഷ്യ ശൃംഖലയിലെ ഓരോ കണ്ണിക്കും പറയുന്ന പേരാണ് പോഷണ തലം അഥവാ ട്രോഫിക് ലെവൽ.ഒന്നാം പോഷണ തലത്തിൽ ഉല്പാദകരായ ഹരിതസസ്യങ്ങളാണ് ഉൾപ്പെടുന്നത്.

👉ജീൻ ബാങ്കുകളുടെ പ്രാധാന്യം എന്ത്?

*വിത്തുകൾ, ബീജങ്ങൾ തുടങ്ങിയവ ശേഖരിച്ച് ദീർഘകാലം സംരക്ഷിക്കാനുള്ള സംവിധാനം ജീൻ ബാങ്കുകൾക്ക് ഉണ്ട്.

👉ഇൻസിറ്റു കൺസർവേഷനുകൾക്ക് ഉദാഹരണം?

*വന്യജീവി സങ്കേതം *നാഷണൽ പാർക്കുകൾ*കമ്മ്യൂണിറ്റി റിസർവ് *ബയോസ്ഫിയർ റിസർവ്.

👉ജൈവ വൈവിധ്യം എന്നാലെന്ത്?

*ഭൂമിയിൽ വസിക്കുന്ന മുഴുവൻ ജീവ സമൂഹങ്ങളും അവയുടെ ആവാസ വ്യവസ്ഥകളും ചേരുന്നതാണ് ജൈവവൈവിധ്യം.

👉എന്താണ് റെഡ് ഡേറ്റാ ബുക്ക്?

*വംശനാശ ഭീക്ഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ്.

👉എക്സിറ്റു കൺസർവേഷന് ഉദാഹരണം?

*സുവോളജിക്കൽ ഗാർഡൻ

*ബൊട്ടാണിക്കൽ ഗാർഡൻ

👉റെഡ് ഡേറ്റാ ബുക്ക് തയ്യാറാക്കുന്ന സംഘടന?

*IUCN

👉ഇൻസിറ്റു കൺസർവേഷന് ഉദാഹരണം?

*വന്യ ജീവി സങ്കേതങ്ങൾ

*നാഷണൽ പാർക്കുകൾ

👉ആവാസ വ്യവസ്ഥ എന്നാലെന്ത്?

*ജീവമണ്ഡലത്തിൻ്റെ അടിസ്ഥാന ഘടകം.

*ഉദാഹരണം: വനം,മരുഭൂമി ,സമുദ്രം ,പുൽമേടുകൾ



No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...