👉പ്ലാസ്മിഡ് എന്നാലെന്ത് ?അതിന് ജനറ്റിക്ക് എഞ്ചിനീയറിംഗിലുള്ള പങ്കെന്ത്?
*ബാക്ടീരയുടെ DNA .വെക്ടർ ആയി പ്രവർത്തിക്കുന്നു.
👉ലാമാർക്കിൻ്റെ സിദ്ധാന്തം കാലഹരണപ്പെടാൻ കാരണമെന്താണ്?
*സ്വയാർജിത വ്യതിയാനങ്ങൾ ജനിതകഘടനയെ ബാധിക്കാത്തതിനാൽ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല.
👉ഇലകളിലൂടെയുള്ള രോഗാണു പ്രവേശനം തടയുന്നതെങ്ങനെ?
*ക്യൂട്ടിക്കിൾ ,മെഴുക് ആവരണം
👉കുരങ്ങ് ചിമ്പാൻസിയിൽ നിന്ന് പരിണാമപരമായി എങ്ങനെ വ്യത്യാസ പെട്ടിരിക്കുന്നു?
*കുരങ്ങ് സെർക്കോപിത്തക്കോയിഡിയോ ആണ്.ചിമ്പാൻസി ഹൊമിനോയിഡിയേ.
👉CSF രൂപപ്പെടുന്നത് എവിടെ നിന്ന് ? എവിടെയൊക്കെ കാണപ്പെടുന്നു ? ധർമ്മങ്ങൾ എന്തൊക്കെ?
രക്തത്തിൽ നിന്ന്.മെനഞ്ചസിൻ്റെ ആന്തരപാളികൾക്കിടയിൽ , തലച്ചോറിലെ അറകളിൽ , സെൻട്രൽ കനാൽ.മസ്തിഷ്ക കലകൾക്കു പോഷണവും ഓക്സിജനും നൽകുന്നു.മർദ്ദം ക്രമീകരിക്കുന്നു.ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
No comments:
Post a Comment