Tuesday, October 6, 2020

രാഷ്ട്ര രൂപികരണ സിദ്ധാന്തങ്ങൾ

 👉എന്താണ് രാഷ്ട്രം?

ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി    അധിവസിക്കുന്നവരും പരമാധികാരമുള്ള ഗവൺമെൻ്റോടുകൂടിയതുമായ ഒരു ജനതയാണ് രാഷ്ട്രം.

👉ഒരു രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങൾ എന്തെല്ലാം? 

💥ജനങ്ങൾ

💥ഭൂപ്രദേശം

💥ഗവൺമെൻ്റ്

💥പരമാധികാരം

👉രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?

💥നിക്കോളോ മാക്യവല്ലി

രാഷ്ട്ര രൂപികരണ സിദ്ധാന്തങ്ങൾ

💥ദൈവദത്ത സിദ്ധാന്തം

രാഷ്ട്രം ദൈവ സൃഷ്ടിയാണ്.രാജാവ് ദൈവത്തിൻ്റെ പ്രതിപുരഷനാണ്.ദൈവത്തോട് മാത്രമേ രാജാവിന് കടപ്പാടുള്ളു.

💥പരിണാമ സിദ്ധാന്തം

രാഷ്ട്രം ചരിത്ര സൃഷ്ടിയാണ്.സാമൂഹിക പരിണാമ പ്രക്രിയയുടെ ഫലമായി രൂപം കൊണ്ടു.

💥സാമൂഹിക ഉടമ്പടി സിദ്ധാന്തം

ജനങ്ങൾ രൂപം നൽകിയ ഒരു കരാറിലൂടെ രാഷ്ട്രം നിലവിൽ വന്നു.മനുഷ്യൻ്റെ ആവശ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി അവർ രാഷ്ട്രത്തിന് രൂപം നൽകി.

💥ശക്തി സിദ്ധാന്തം

ശക്തരായവർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ചതിലൂടെ രാഷ്ട്രം രൂപികരിക്കപ്പെട്ടു.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...