Friday, October 23, 2020

കാറ്റിൻ്റെ ഉറവിടം തേടി

 👉എന്താണ് അന്തരീക്ഷ മർദ്ദം?

*അന്തരീക്ഷ വായു ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷ മർദ്ദം.രസബാരോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് അന്തരീക്ഷ മർദ്ദം അളക്കുന്നത്.

👉എന്താണ് സമമർദ്ദ രേഖകൾ?

*ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ് സമമർദ്ദ രേഖകൾ

👉എന്താണ് കാറ്റുകൾ?

*ഉച്ചമർദ്ദ മേഖലയിൽ നിന്നും ന്യൂനമർദ്ദ മേഖലയിലേക്കുള്ള വായുവിൻ്റെ തിരശ്ചീന ചലനമാണ് കാറ്റ്.

👉ഇൻ്റർ ട്രോപ്പിക്കൽ കൺവർജൻസ് സോൺ എന്നാലെന്ത്?

*രണ്ടു അർധഗോളങ്ങളിലായി വീശുന്ന വാണിജ്യ വാതങ്ങൾ സംഗമിക്കുന്ന മേഖലയാണ് ഇൻ്റർട്രോപ്പിക്കൽ കൺവർജൻസ് സോൺ

👉എന്താണ് കോറിയോലിസ് ബലം?

*ഭൌമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ഭ്രമണം നിമിത്തം ഉത്തരാർധ ഗോളത്തിൽ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധ ഗോളത്തിൽ ഇടത്തോട്ടും വ്യതിചലനമുണ്ടാകുന്നു.ഇതിന് കാരണം ആകുന്ന ബലത്തെ കോറിയോലിസ് ബലം എന്നു വിളിക്കുന്നു.

👉


No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...