👉രാജാവിൻ്റെ ഉത്തരവാദിത്വത്തെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങൾ അർത്ഥശാസ്ത്രത്തിൽ നിന്നു ലഭിക്കും?
*രാജാവ് പ്രജകൾക്ക് മാതൃക ആയിരിക്കണം
*രാജാവ് ,കർത്തവൃങ്ങൾ നിർവഹിക്കാൻ ജനങ്ങൾക്ക് പ്രേരണ ആയിരിക്കണം
*അലസനോ , അസത്യം പറയുന്നവനോ ആകരുത്
*രാജൃത്തിന് സമ്പത്ത് ഉണ്ടാക്കി പ്രജകളുടെ പ്രീതി നേടണം
*വിദ്യ കൊണ്ട് വിനയം നേടണം
*ലളിത വസ്ത്രധാരിയും ധർമ്മിഷ്ഠനുമായിരിക്കണം
👉എന്താണ് സപ്താംഗങ്ങൾ?
ചാണകൃൻ്റെ സപ്താംഗ സിദ്ധാന്ത പ്രകാരം രാഷ്ട്രത്തിന് ഏഴ് പ്രധാന ഘടകങ്ങൾ ഉണ്ടെന്ന് പറയുന്നു.
*സ്വാമി(രാജാവ്)
*അമാതൃൻ(മന്ത്രി)
*ജനപദം(രാജ്യം\ഭൂപ്രദേശം)
*ദുർഗം(സൈന്യം\കോട്ട)
കോസ(ഖജനാവ്)
*ദണ്ഡ(നീതിന്യായം)
*മിത്രം(സഖ്യ രാജൃങ്ങൾ)
👉മൌര്യ സാമ്രാജൃത്തിന് ആദൃ സാമ്രാജ്യമെന്ന പദവി നേടികൊടുത്ത ഘടകങ്ങൾ ഏതെല്ലാം?
*രാജ്യം വളരെ വിസ്തൃതമായിരുന്നു
*രാജൃത്തുടനീളം ഏകീകൃതമായ ഭരണ സംവിധാനം നിലനിന്നിരുന്നു.
*ഭരണം രാജാവിൽ കേന്ദ്രീകരിച്ചിരുന്നു.വിദൂരദേശങ്ങളിൽ പോലും ചന്ദ്രഗുപ്തൻ്റെ കീഴിലുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നു.
👉സപ്താംഗ സിദ്ധാന്തം എന്നാലെന്ത്?
*രാഷ്ട്രരൂപികരണമായി ബന്ധപ്പെട്ട് ചാണകൃൻ രൂപികരിച്ച സിദ്ധാന്തമാണ് സപ്താംഗ സിദ്ധാന്തം.ഇതു പ്രകാരം രാഷ്ട്രത്തിന് ഏഴ് ഘടകങ്ങൾ ഉണ്ടെന്ന് അർത്ഥ ശാസ്ത്രത്തിൽ അദ്ദേഹം പറയുന്നു.ഇതാണ് സപ്താംഗ സിദ്ധാന്തം.
👉അശോക ധർമ്മത്തിൻ്റെ അടിസ്ഥാന പ്രണാണങ്ങൾ ഏതെല്ലാം?
*അഹിംസ,സഹിഷ്ണുത,സാമൂഹൃബോധം
*മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക
,അടിമകളോടും സേവകരോടും ദയ കാണിക്കുക,
ബന്ധു മിത്രാധികളോട് ഉദാരമായി പെരുമാറുക,ഗുരുക്കളെയും ഭിക്ഷുക്കളെയും ബഹുമാനിക്കുക,
*ദാന ധർമ്മങ്ങൾ ചെയ്യുക.
👉അശോകൻ തൻ്റെ ആശയങ്ങളും കല്പനകളും ജനങ്ങളിൽ എത്തിക്കാൻ സ്വീകരിച്ച മാർഗം?
*രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശാസനങ്ങൾ സ്ഥാപിക്കുകയും കൊത്തി വയ്കുകുകയും ചെയ്തു.പാതകളുടെ വശങ്ങളിലും നഗരങ്ങൾക്കു സമീപവുമാണ് ഇവ കൂടുതലും സ്ഥാപിച്ചത്.
👉 അശോക ശാസനങ്ങളിൽ കൂടുതലും കാണുന്നഭാഷ? ആരാണിത് ആദ്യം വായിച്ചെടുത്തത്?
*ബ്രഹ്മി ലിപി
*1837 ജയിംസ് പ്രിൻസപ്പ്
👉അശോകൻ തൻ്റെ ധമ്മ പ്രചരിപ്പിച്ചത് എങ്ങനെ?
*ധമ്മ പ്രചരിപ്പിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചു
*തൻ്റെ മകൻ മഹേന്ദ്രനെയും മകൾ സംഘമിത്രയെയും ശ്രീലങ്കയിലേക്ക് അയച്ചു
*ബുദ്ധൻ്റെ ശരീര ഭാഗങ്ങളോ അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്ത സ്തൂപങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.
👉മൌര്യ സാമ്രാജൃത്തിന് ഇന്ത്യയിലെ ആദ്യ സാമ്രാജ്യമെന്ന പദവി നേടിക്കൊടുത്തത് ഘടകങ്ങൾ ഏതെല്ലാമാണ്/
*രാജൃം വളരെ വിസ്തൃതമായിരുന്നു
*ഭരണം രാജാവിൽ കേന്ദ്രീകരിച്ചിരുന്നു.വിദൂര ദേശങ്ങളിൽ പോലും ചന്ദ്രഗുപ്തൻ്റെ കീഴിലുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നു
*രാജൃത്തുടനീളം ഏകീകൃതമായ ഭരണ സംവിധാനം ഉണ്ടായിരുന്നു.
👉മൌര്യ കാലഘട്ടത്തിൽ നിലനിന്നിരുന്ന വിവിധ തരം നികുതികൾ ഏതെല്ലാം വിവരിക്കുക?
*ഭാഗ ,ബലി ,ശുൽക എന്നിവയാണ് പ്രധാന നികുതികൾ
*ഉദകഭാഗയാണ് ജലനികുതി
*ഭൂനികുതിയാണ് ഭാഗ
*പഴങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നികുതിയാണ് ബലി
*കയറ്റുമതിയുടെയും ഇറക്കുമതിയുടെയും നികുതിയാണ് ശുൽക
👇Watch Now
No comments:
Post a Comment