*ജില്ലാ മെഡിക്കൽ ഓഫിസിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മലയാളം ഉപന്യാസ രചനാ മത്സരം ആണ് സംഘടിപ്പിക്കുന്നത്.വിഷയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക്.ഉപന്യാസം നാലു പുറത്തിൽ കവിയരുത്.വിദ്യാർത്ഥി/ വിദ്യാർത്ഥിനിയുടെ പേര്, ഫോൺ നമ്പർ ,സ്കൂളിൻ്റെ പേര് ,സ്ഥലം,എച്ച്.എം അല്ലെങ്കിൽ ക്ലാസ് ടീച്ചറുടെ പേര് ഫോൺ നമ്പർ സഹിതം പി.ഡി.എഫ് രൂപത്തിലാണ് ഉപന്യാസം അയക്കേണ്ടത്.
ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കാർട്ടൂൺ രചനാ മത്സരമാണ് സംഘടിപ്പിക്കുന്നത്.രചനകൾ കേരളപ്പിറവി ദിനമായ ഒന്നു മുതൽ massmediapatanamthitta@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുകയോ 9447694908,9496109189 , 949 7709645 എന്നീ വാട്ട്സ് ആപ്പ് നമ്പറുകളിൽ വാട്ട്സ് ആപ്പ് ചെയ്യുകയോ ചെയ്യുക.സൃഷ്ടികൾ സ്വീകരിക്കുന്ന അവസാന തീയതി അഞ്ച്.മത്സരങ്ങളിൽ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000,2000,1000 രൂപ വീതം ക്യാഷ് പ്രൈസ് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
👉ഓൺലൈൻ മത്സരം
*റാന്നി: അന്തർദേശീയ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി 28-ന് ഓൺലൈൻ പ്രസംഗമത്സരം നടത്തും.
വിദ്യാർത്ഥികൾ പ്രഥമാധ്യാപകൻ്റെ സാക്ഷ്യപത്രം സഹിതം 27 -നു മുമ്പായി താലൂക്ക് അസി.രജിസ്ട്രാർ ഓഫിസുമായി ബന്ധപ്പെടുക.ഫോൺ:04735-227584
👉ശിശുദിന മത്സരം
*പത്തനംതിട്ട: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാതല മത്സരം മൂന്നിന് നടത്തും.ഉപജില്ലാതലത്തിൽ നടത്തിയ എൽ.പി,യു.പി വിഭാഗം മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാതല മത്സരം മർത്തോമ്മ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തും.എൽ.പി വിഭാഗത്തിന് രാവിലെ 11.30, യു.പി വിഭാഗത്തിന് രാവിലെ 10 നു മാണ് നടക്കുന്നത്.ഫോൺ 94 97 61 61 64, 96 45 37 49 19
No comments:
Post a Comment