Thursday, October 15, 2020

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പ്രണാമം

 
''ഒരു കണ്ണീർക്കണം
മറ്റുള്ളവർക്കായ് ഞാൻ
പൊഴിക്കവേ
ഉദിക്കയാണെന്നാ
ത്മാവിലായിരം
സൌരമണ്ഡലം"



1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു.അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജനവുമാണ് മാതാപിതാക്കൾ.ബാല്യത്തിൽ സംസ്കൃതവും, സംഗീതവും ,ജ്യോതിഷവും പഠിച്ചു.1946 മുതൽ മൂന്ന് കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി.പത്രപ്രവർത്തകനുമായി പ്രവർത്തിച്ചുണ്ട്.മംഗളോദയം,യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി പ്രവർത്തിച്ചുണ്ട്.
1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി.1985-ൽ വിരമിച്ചു.ബലിദർശനം എന്ന കൃതിക്ക് 1972-ൽ കേരള സാഹിത്യ അക്കാദമി അവാർഢ് ലഭിച്ചു.1973-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.1974-ൽ ഓടക്കുഴൽ അവാർഡ് ലഭിച്ചു.2012-ലെ വയലാർ അവാർഡ് ലഭിച്ചു.2017 -ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.2008-ൽ അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു.സാഹിതൃത്തിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് 2019-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു.
കവിതകളും,നാടകവും,ചെറുകഥകളും ,ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിൻ്റെയായി മലയാളത്തിന് ലഭിച്ചു.ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം,ബലിദർശനം,നിമിഷ ക്ഷേത്രം,സ്പർശന മണികൾ തുടങ്ങിവയാണ്  അക്കിത്തത്തിൻ്റെ പ്രധാന കൃതികൾ.2020 ഒക്ടോബർ 15-ന് മഹാകവി അന്തരിച്ചു.
  

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...