👉ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഹിമാലയൻ കൊടുമുടി?
*കാഞ്ചൻ ജംഗ
👉 വടക്കോട്ടൊഴുകുന്ന ഉപദ്വീപിയ പീഠഭൂമി?
*ചമ്പൽ
👉ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?
*മൌണ്ട് K2
👉ജറ്റ് പ്രഭാഹങ്ങൾ എന്നാൽ എന്ത്?
*ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായുപ്രവാഹമാണ് ജറ്റ് പ്രവാഹങ്ങൾ
👉ഇന്ത്യയിൽ അനുഭവപ്പെടുന്ന ഋതുക്കൾ ഏതൊക്കെയാണ്?
*ശൈത്യ കാലം
*ഉഷ്ണ കാലം
*തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
*വടക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
👉ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?
* ഭൂപ്രകൃതി
*സമുദ്ര സാമീപ്യം
*അക്ഷാംശീയ സ്ഥാനം
*സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം
👉ഉത്തര മഹാസമതലത്തെ ഇന്ത്യയുടെ ധാന്യപ്പുര എന്നു വിളിക്കാൻ കാരണം എന്ത്?
*ഫലഭൂയിഷ്ടമായ മണ്ണ്
*ജല ലഭ്യത
*കൃഷിയ്ക്ക് അനുകൂലം
*കരിമ്പ് ,ഗോതമ്പ്,പരുത്തി ,പയർ , ചോളം എന്നിവ വൻതോതിൽ കൃഷി ചെയ്യുന്നു
👉ലോകത്തിലെ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ് ഉത്തരമഹാസമതലം എന്തുകൊണ്ട് ?ഉത്തര മഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടാൻ കാരണം?
*ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലങ്ങളിലൊന്നാണ് ഉത്തര മഹാസമതലം.ഹിമാലയത്തിൽ നിന്നും ഒഴുകി എത്തുന്ന നദികളുടെ അനേകായിരം വർഷങ്ങളായി തുടർന്നു വരുന്ന നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപം കൊണ്ടതാണ് ഉത്തര മഹാസമതലം.വളരെയധികം ഫലഭൂയിഷ്ടമായ എക്കൽ നിക്ഷേപമാണ് ഈ സമതലത്തിൻ്റെ പ്രത്യേകത.അതിനാൽ കൃഷിക്ക് അനുകൂലമാണ് ഈ പ്രദേശം.ഇന്തൃൻ കാർഷിക മേഖലയുടെ നട്ടെല്ലാണ് ഉത്തരമേഖല സമതലം.അതിനാൽ ഇന്ത്യയുടെ ധാന്യപ്പുര എന്ന് ഈ പ്രദേശം അറിയപ്പെടുന്നു.ഇക്കാരണത്താൽ ഈ പ്രദേശം ജനനിബിഡമായി മാറി.
👉ഏതൊക്കെ മാസങ്ങളിലാണ് ഇന്തൃയിൽ തെക്കു-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത്?
*ജൂൺ
*ജൂലൈ
*ആഗസ്റ്റ്
*സെപ്റ്റംബർ
👉ഏതൊക്കെ മാസങ്ങളിലാണ് ഇന്തൃയിൽ ശൈത്യം അനുഭവപ്പെടുന്നത്?
*ഡിസംബർ
*ജനുവരി
*ഫെബ്രുവരി
👉എന്താണ് ഡൂണുകൾ?
*സിവാലിക് നിരകളെ മുറിച്ചുകൊണ്ട് ഹിമാലയൻ നദികൾ ഒഴുകുന്നതിനാൽ സൃഷ്ടിക്കപ്പെടുന്ന നീളമേറിയതും വിസ്തൃതവുമായ താഴ്വരകളാണ് ഡൂണുകൾ.
👉വേനൽക്കാലത്ത് വീശുന്ന ചില പ്രദേശിക വാതങ്ങൾ?
*ലൂ *മാംഗോഷവർ
No comments:
Post a Comment