അധ്യായം -3
👉പൊതുഭരണത്തെ നിർവ്വചിക്കുക?
"പൊതുഭരണമെന്നാൽ ഗവൺമെൻ്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് "-എൻ.ഗ്ലാഡൻ
👉പൊതുഭരണം കാര്യക്ഷമമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ എഴുതുക?
*ക്ഷേമ പ്രവർത്തനങ്ങൾ താഴെ തട്ടിൽ വരെ എത്തിക്കുക.
*അഴിമതി തുടച്ചു നീക്കുക.
👉പൊതു ഭരണത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുക?
*ഗവ.നയങ്ങൾ രൂപപ്പെടുത്തുന്നു.
*ജനക്ഷേമം ഉറപ്പാക്കുന്നു.
*സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു
*ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു
👉പി.എസ്.സി ,യു.പി.എസ്.സി എന്നിവയെ ഭരണഘടനാ സ്ഥാപനങ്ങൾ എന്നു വിളിക്കാൻ കാരണം?
പി.എസ്.സി,യു.പി.എസ്.സി എന്നിവ ഭരണഘടനയെ അടിസ്ഥാനമാക്കി നിലവിൽ വന്ന സ്ഥാപനങ്ങൾ ആയതിനാൽ ഇവയെ ഭരണഘടനാ സ്ഥാപനങ്ങൾ എന്നു വിളിക്കുന്നു.
👉വിവരാവകാശ കമ്മീഷൻ്റെ ഘടന വിശദമാക്കുക?
*കേന്ദ്ര വിവരാവകാശ കമ്മീഷൻ
*മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കവിയാത്ത അംഗങ്ങളും വിവരാവകാശ കമ്മീഷനിൽ ഉണ്ടാകും
*സംസ്ഥാന വിവരാവകാശ കമ്മീഷൻ
👉ലോക് പാൽ ,ലോകായുക്ത എന്നിവയുടെ പ്രവർത്തനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?.
ലോക് പാൽ
*ദേശീയ തലത്തിൽ അഴിമതി തടയുന്ന സ്ഥാനം
*പൊതു പ്രവർത്തകർ ,ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി അന്വേഷിക്കാനും ,നടപടി നിർദ്ദേശിക്കാനും അധികാരമുണ്ട്.
ലോകായുക്ത
*സംസ്ഥാന തലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നു.
*കോടതി നടപടികളുടെ രീതിയാണ് ലോകായുക്തക്കുള്ളത്.
No comments:
Post a Comment