Tuesday, October 13, 2020

പത്താം ക്ലാസിലെ ബയോളജി ,കെമസ്ട്രി ,ഫിസിക്സ് ഭാഗങ്ങളിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ

 തയ്യാറാക്കിയത് :അരുണിമ .എൻ.എസ് ,ജി.എച്ച്.എസ്,നാരങ്ങാനം,പത്തനംതിട്ട.(FULL A+ GRADE HOLDER)


Biology

👉മസ്തിക്കത്തിലേയും സുഷുമ്നയിലേയും മയലിൻ ഷീത്ത് ഏതു കോശങ്ങളാലാണ് നിർമ്മിക്ക പെട്ടിരിക്കുന്നത്?

*ഒളിഗോഡെൻഡ്രോസൈറ്റുകൾ

👉അസറ്റൈൻ കൊളിൻ,ഡോപമിൻ എന്നിവ എന്തിനുദാഹരണമാണ്?

*നാഡീയ പ്രേക്ഷകങ്ങൾക്ക്

👉മസ് തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്ന് പാളികളുള്ള സ്തരത്തിൻ്റെ പേര്?

*മെനിഞ്ജസ്

👉മെനിഞ്ജസിൻ്റെ ആന്തരപാളികൾക്കിടയിലും മസ് തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രവത്തിൻ്റെ പേര്?

* സെറിബ്രോസ്പൈനൽ ദ്രവം

👉മസ് തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?

 സെറിബ്രം

👉ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽ തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവ് ഏത് പേരിൽ അറിയപ്പെടുന്നു?

സമഞ്ജ ക്ഷമത

👉ഏത് കോശങ്ങളുടെ പ്രവർത്തന ഫലമായാണ് നമുക്ക് വർണ്ണ കാഴ്ച സാദ്ധ്യമാകുന്നത്?

*കോൺ കോശങ്ങൾ

👉വളർച്ചാ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ?

*സൊമാറ്റോട്രോപിൻ

👉തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏതാണ്?

*TSH

👉ഏത് ഹോർമോണിൻ്റെ കുറവാണ് ഡയബറ്റിസ് ഇൻസിപിഡസിന് കാരണമാകുന്നത്?

*വാസോപ്രസിൻ(ADH)

Chemistry

👉ആവർത്തനപട്ടികയിൽ ഉൽകൃഷ്ട വാതകങ്ങൾ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്ന?

*18

👉അറ്റോമിക സംഖ്യ 18 ആയ മൂലകം ഏത്?

*ആർഗോൺ(Ar)

👉ഒരു സബ്ഷെൽ മാത്രമുള്ള മെയിൻ ഷെല്ല് ഏതാണ്?

*K(1)

👉2,8,8,1 എന്നത് ഏത് മൂലകത്തിൻ്റെ ഇലക്ട്രോൺ വിന്യാസമാണ്?

*പൊട്ടാസ്യം (K)

👉STP യിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വാതകത്തിൻ്റെയും വ്യാപ്തം എത്ര ലിറ്ററായിരിക്കും?

*22.4

👉ക്രിയശീലം ഏറ്റവും കൂടിയ ലോഹം ഏത്?

*പൊട്ടാസ്യം

👉ലോഹങ്ങളുടെ ക്രിയശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തി രാസോർജ്ജത്തെ വൈദ്യുതോർജമാക്കുന്ന സംവിധാനം?

*ഗാൽവനിക് സെൽ

👉ക്രീയ ശീല ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാതകം ഏത്?

*ഹൈഡ്രജൻ

👉സിങ്കും കോപ്പർ സൾഫേറ്റുമായുള്ള രാസപ്രവർത്തനത്തിൽ ആദേശം ചെയ്യപ്പട്ട ലോഹം ഏത്?

*കോപ്പർ

Physics

👉വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

*മൈക്കൾ ഫാരഡെ

👉വലതു കൈ പെരുവിരൽ നിയമം ആവിഷ്കരിച്ചത് ആര്?

*ജെയിംസ് ക്ലർക്ക് മാക് സ് വെൽ

👉മൈക്രോ ഫോൺ: വൈദ്യുത കാന്തിക പ്രേരണ

ലൌഡ് സ്പീക്കർ:മോട്ടോർ തത്ത്വം

👉കാന്തിക മണ്ഡലത്തിലെ ആകെ ബലരേഖകളെ ഒന്നിച്ച്----- എന്നു പറയുന്നു?

*കാന്തിക ഫ്ലക്സ്

👉ആർമെച്ചർ കോയിൻ അർധഭ്രമണം അഥവാ 180 ഡിഗ്രി തിരിയാൻ എടുക്കുന്ന സമയം?

*T/2

👉ഇന്ത്യയിൽ വിതരണത്തിനുവേണ്ടി ഉത്പാദിപ്പിക്കുന്ന AC യുടെ ആവൃത്തി എത്രയാണ്?

*50Hz

👉ക്രമമായ ഇടവേളകളിൽ ദിശമാറികൊണ്ടിരിക്കുന്ന വൈദ്യുതി?

*AC

👉തുടർച്ചയായി ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി?

DC

👉AC ജനറേറ്ററിലെ ആർമെച്ചർ ABCD യിലെ   R1,R2 എന്നിവ എന്തിനെ സൂചിപ്പിക്കുന്നു?

*സ്ലിപ് റിങ്സ്


No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...