Tuesday, October 6, 2020

{STD:10} ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും

 👉ഇന്ത്യൻ തുണി വ്യവസായത്തിൻ്റെ തകർച്ചയുടെ കാരണങ്ങൾ എന്തെല്ലാം? 

💥യന്ത്രനിർമ്മിത തുണിത്തരങ്ങളുടെ വിലക്കുറവ്.

💥റെയിൽവേയുടെ വ്യാപനം.

💥അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി.

💥യന്ത്രനിർമ്മിത ബ്രിട്ടീഷ് തുണിത്തരങ്ങളുടെ വൻതോതിലുള്ള ഇന്ത്യയിലേക്കുള്ള ഇറക്കുമതി.

💥ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുണിത്തരങ്ങൾക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയ ഉയർന്ന നികുതി.

💥ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചൂഷണവും പീഡനവും കാരണം നിരവധി തൊഴിലാളികൾ നെയ്ത്ത് ഉപേക്ഷിച്ചു.

👉നീലം കലാപത്തിൻ്റെ കാരണങ്ങൾ വിശകലനം ചെയ്യുക?

💥കൃഷിയുടെ വാണിജ്യ വത്കരണം , നീലത്തിന് ലഭിച്ച കുറഞ്ഞ വില ,പിൽക്കാലത്ത് കൃത്രിമച്ചായങ്ങളുടെ കണ്ടെത്തലോടെ നീലത്തിൻ്റെ ആവശ്യകത നഷ്ടപ്പെട്ടത് തുടങ്ങിയ ഘടകങ്ങളായിരുന്നു നീലം കലാപത്തിന് വഴിതെളിച്ചത്.

👉ചോർച്ചാ സിദ്ധാന്തം സംബന്ധിച്ച കുറിപ്പ് തയ്യാറാക്കുക?

💥ഇന്ത്യയിൽ ബ്രിട്ടൻ നടത്തിയ സാമ്പത്തിക ചൂഷണത്തെ വ്യക്തമാക്കുന്നതാണ് ചോർച്ചാ സിദ്ധാന്തം.ദാദാഭായി നവ്റോജി ,ആർ.സി.ദത്ത് എന്നിവരാണ് ഈ സിദ്ധാന്തം രൂപപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്ന് വർഷം തോറും വൻതുക ബ്രിട്ടനിലേക്ക് ഒഴുകുന്നുണ്ടെന്നും ,സമ്പത്തിൻ്റെ ഈ ഒഴുക്കാണ് ഇന്ത്യയിലെ ദാരിദ്രത്തിൻ്റെയും പട്ടിണിയുടേയും കാരണമെന്നും അവർ വിശദീകരിച്ചു.ഇതാണ് ചോർച്ചാ സിദ്ധാന്തം എന്ന് അറിയപ്പെട്ടത്.

👉ബ്രിട്ടീഷുകാർക്കെതിരായി ഇന്ത്യയിൽ നടന്ന പ്രധാന ഗോത്രകലാപങ്ങൾ?

💥സന്താൾ കലാപം,കുറിച്യ കലാപം , പഹാരിയ കലാപം ,കോൾ കലാപം , ഭീൽ കലാപം , മുണ്ട കലാപം , ഖാസി കലാപം.

👉ശാശ്വത ഭൂനികുതിയുടെ സവിശേഷതകൾ എന്തെല്ലാം?

💥നികുതി പിരിച്ചത് സെമീന്ദർമാർ ആയിരുന്നു.

💥ഭൂമിയുടെ ഉടമസ്ഥർ സെമീന്ദർമാർ ആയിരുന്നു.

💥യഥാർത്ഥ കർഷകർ കുടിയാന്മാരായി.

💥വിളവിൻ്റെ 60% വരെ നികുതി നൽകണം.

💥നിശ്ചിത തീയതിയിൽ നികുതി പണമായി നൽകണം.

👉ഇന്ത്യൻ കർഷകരെ വാണിജ്യ വിളകൾ കൃഷി ചെയ്യാൻ പ്രേരിപ്പിച്ച  സാഹചര്യം വിലയിരുത്തുക?

💥ഉയർന്ന നികുതി.

💥നികുതി പണമായി നിശ്ചിത തീയതിക്കു മുൻപ് നൽകേണ്ടി വന്നത്.

💥ഈ സാഹചര്യം നേരിടാൻ വിപണിയിൽ കൂടുതൽ വില ലഭിക്കുന്ന ഉത്പന്നങ്ങൾ കൃഷി ചെയ്തു.

👉മഹൽവാരി സമ്പ്രദായം റയിട്ടുവാരി സമ്പ്രദായത്തിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

💥മഹൽവാരി സമ്പ്രദായത്തിൽ ഗ്രാമത്തലവന്മാർ നികുതി പിരിച്ചു

💥നികുതി പിരിവിനായി ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...