👉 എന്താണ് വിദൂര സംവേദനം ?
💥ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശ ബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂര സംവേദനം.
👉എന്താണ് പ്ലാറ്റ് ഫോം?
💥ചിത്രം എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഘടിപ്പിച്ചിട്ടുള്ള സ്ഥലമാണ് പ്ലാറ്റ് ഫോം.
👉എന്താണ് ഓവർലാപ്പ്?
💥ഓരോ ആകാശിയ ചിത്രത്തിലും തൊട്ടടുത്തുള്ള ചിത്രങ്ങളിലെ ഏകദേശം 60% ഭാഗം കൂടി പകർത്തിയെടുക്കാറുണ്ട്.ഈ വിധം എടുക്കുന്ന ചിത്രങ്ങളാണ് ഓവർലാപ്പോടു കൂടിയ ഛായചിത്രങ്ങൾ.
👉എന്തിനാണ് ഓവർലാപ്പ് ഉപയോഗിക്കുന്നത്?
💥തുടർച്ച നിലനിർത്തുന്നതിനും സ്റ്റീരിയോസ്കോപ്പിൻ്റെ സഹായത്താൽ ത്രിമാനവീക്ഷണം ലഭിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
👉സ്റ്റീരിയോപെയർ , സ്റ്റീരിയോസ്കോപ്പ് എന്നിവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു?
💥ഓവർലാപ്പോടു കൂടിയ ഒരു ജോഡി ആകാശിയ ചിത്രങ്ങളെ സ്റ്റീരിയോപെയർ എന്നു പറയുന്നു.ഇത്തരം ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ സഹായിക്കുന്ന ഉപകരണമാണ് സ്റ്റീരിയോസ്കോപ്പ്.ഒരു പ്രദേശത്തെ ഒന്നാകെ കാണുന്നതിനും ഭൌമോപരിതലത്തിൻ്റെ ഉയർച്ച താഴ്ചകൾ വേർതിരിച്ചറിയുന്നതിനും സ്റ്റീരിയോ സ്കോപ് ഏറെ സഹായകമാണ്.
No comments:
Post a Comment