അധ്യായം-6
👉ഗാന്ധിജി നടത്തിയ ആദ്യകാല സമരങ്ങൾ ഏവ ?ഈ സമരങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത്?
*1,ചമ്പാരൻ സത്യാഗ്രഹം-1917
2,ഖേഡ കർഷക സമരം
3,അഹമ്മദാബാദിലെ തുണിമിൽ സമരം-1918
*ദേശീയ പ്രസ്ഥാനത്തിലേക്ക് സാധാരണക്കാർ ആകർഷിക്കപ്പെട്ടു.
*ഗാന്ധിജിയുടെ സമര രീതികളും ആശയങ്ങളും സാധാരണ ജനങ്ങളിൽ എത്തി
*ദേശീയ പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ ഗ്രാമങ്ങളിൽ എത്തി
*എല്ലാവർക്കും സ്വീകാര്യനായ ദേശീയ നേതാവായി ഗാന്ധിജി മാറി.
👉ധരാസന സമരത്തിന് നേതൃത്വം നൽകിയത് ആര്?
*സരോജിനി നായിഡു
👉നിസഹകരണ സമരത്തിൻ്റെ ഫലങ്ങൾ?
*അയിത്തോച്ചാടനം
*ദേശീയ വിദ്യാലയങ്ങൾ സ്ഥാപിതമായി
*ഹിന്ദിയുടെ പ്രചരണം
*ഹിന്ദു-മുസ്ലിം ഐക്യം ശക്തിപ്പെട്ടു
*ബ്രിട്ടീഷ് വിരുദ്ധ വികാരം ശക്തിപ്പെട്ടു
👉ഗാന്ധിയൻ സമരരീതിയുടെ അടിസ്ഥാന തത്ത്വങ്ങൾ എന്തെല്ലാം?
*അഹിംസ
*സത്യാഗ്രഹം
👉ഉപ്പ് സമരായുധമായി ഗാന്ധിജി സ്വീകരിച്ചത് എന്തുകൊണ്ട്?
*ദരിദ്രർക്ക് ഈ നികുതി ഭാരമായിരുന്നു
*നികുതി വരുമാനത്തിൻ്റെ 2/5 ഭാഗം ഉപ്പിന് മേലുള്ള നികുതി ആയിരുന്നു
*ഉപ്പിൻ്റെ വില മൂന്ന് മടങ്ങ് വർദ്ധിച്ചു
*ചെറുകിട ഉപ്പുൽപ്പാദനത്തിന് നിരോധനം ഏർപ്പെടുത്തി
*സാധാരണക്കാരെ ഉണർത്തുന്ന മുദ്രാവാക്യം
👉ഇന്ത്യയ്ക്ക് സ്വാതന്ത്യം നൽകുന്നതിന് ബ്രിട്ടനെ പ്രേരിപ്പിച്ച ഘടകങ്ങൾ?
*ബ്രിട്ടൻ സാമ്പത്തികമായി ദുർബലമായി
*ഏഷ്യയിലും ആഫ്രിക്കയിലും സ്വാതന്ത്രൃ സമരങ്ങൾ ശക്തിപ്പെട്ടു
*സോവിയറ്റ് യൂണിയനും അമേരിക്കയും കോളനി വാഴ്ചക്കെതിരെ നടപടി എടുത്തു.
👉ക്വിറ്റ് ഇന്ത്യാ സമരത്തിന് കാരണമായ ഘടകങ്ങൾ?
*വിലക്കയറ്റവും ക്ഷാമവും
*രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ പരാജയപ്പെടുമെന്ന തോന്നൽ
*ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരത്തിന് ബ്രിട്ടൻ കാണിച്ച വൈമനസ്യം
👉ഖേഡ സമരത്തിൻ്റെ പ്രാധാന്യം?
*വരൾച്ചയും കൃഷിനാശവും കാരണം ദുരിതത്തിലായ ഖേഡയിലെ കർഷകരിൽ നിന്ന് ബ്രിട്ടീഷുകാർ നികുതി പിരിക്കാൻ തീരുമാനിച്ചതിനെതിരെ നടന്ന സമരമാണ് ഖേഡ സത്യാഗ്രഹം.ഇതിൻ്റെ ഫലമായി സർക്കാർ നികുതി ഇളവുകൾ പ്രഖ്യാപിച്ചു.
👉നിസ്സഹരണ പ്രസ്ഥാനം നിർത്തി വയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരി ചൌര സംഭവം-1922
👉പൌരാവകാശ നിഷേധ നിയമത്തിനെതിരെ നടത്തിയ സമരമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായത്.ഏതായിരുന്നു ആ നിയമം?
റൌലറ്റ് നിയമം-1919
No comments:
Post a Comment