👉എന്താണ് ധനകാര്യ സ്ഥാപനങ്ങൾ?
💥 നിക്ഷേപം , വായ്പ തുടങ്ങിയ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളാണ് ധനകാര്യ സ്ഥാപനങ്ങൾ
👉പ്ലാസ്റ്റിക് മണിക്ക് ഉദാഹരണം
💥ക്രഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ്
👉ഒരു പാസ് ബുക്ക് പരിശോധിച്ചാൽ എന്തൊക്കെ കാര്യങ്ങൾ അതിൽ കാണാനാകും?
💥ബാങ്കിൻ്റെ പേര്
*ബ്രാഞ്ച്
*വരവ് ( നിക്ഷേപം)
*പിൻവലിക്കൽ
*ഏതു തരം അക്കൌണ്ടെന്ന്
*അക്കൌണ്ട് നമ്പർ
*ഐ.എഫ്.എസ്.സി കോഡ്
👉ബാങ്കുകൾ നിർവ്വഹിക്കുന്ന അടിസ്ഥാന ധർമ്മങ്ങൾ എന്തൊക്കെയാണ്?
💥നിക്ഷേപം സ്വീകരിക്കുക
*വായ്പ നൽകുക
👉വിവിധ തരം വാണിജ്യ ബാങ്കുകൾ ഏതെല്ലാം?
💥പൊതുമേഖലാ ബാങ്കുകൾ
*സ്വകാര്യ വിദേശ ബാങ്കുകൾ
*സ്വകാര്യ ഇന്ത്യൻ ബാങ്കുകൾ
👉എന്താണ് മെയിൽ ട്രാൻസ്ഫർ?
💥ലോകത്ത് ഏതു ഭാഗത്തു നിന്നും സ്വന്തം അക്കൌണ്ടിലേക്കോ മറ്റൊരാളുടെ അക്കൌണ്ടിലേക്കോ പണം അയക്കാനുള്ള സൌകര്യത്തെയാണ് മെയിൽ ട്രാൻസ്ഫർ എന്നു പറയുന്നത്.
No comments:
Post a Comment