ജോസഫ് മുണ്ടശ്ശേരി മാഷ് കേരളപ്പിറവിക്കു ശേഷം രൂപീകൃതമായ ആദ്യത്തെ കമ്മൃൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.തൃശ്ശൂർ ജില്ലയിലെ കണ്ടശ്ശാംകടവിൽ ഒരു യഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ 1903 ജൂലൈ 17 നാണ് ജനിച്ചത്.
ഊർജ്ജതന്ത്രത്തിൽ ബിരുദം സമ്പാദിച്ചശേഷം കുറച്ചു കാലം ഹൈസ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തു.പിന്നീട് സംസ്കൃതത്തിലും,മലയാള സാഹിതൃത്തിലും എം.എ ബിരുദം കരസ്ഥമാക്കി.1954- ൽ തിരു-കൊച്ചി നിയമസഭയിൽ മത്സരിച്ചു ജയിച്ചു.1972-ൽ കൊച്ചി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലറായി.1977 ഒക്ടോബർ 25 ന് അന്തരിച്ചു.'കൊഴിഞ്ഞ ഇലകളാണ് 'ആത്മകഥ.
No comments:
Post a Comment