തളിര് സ്കോളർഷിപ്പ്
ബാല സാഹിത്യ ഇൻസ്റ്റിറ്റൃൂട്ട് വിതരണം ചെയ്യുന്നു.500 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ ആണ് ലഭിക്കുന്നത്.
സാമൂഹിക നീതി വകുപ്പ് നൽകുന്ന സ്കോളർഷിപ്പ്
*പഠനത്തിൽ 40% സ്കോർ ഉണ്ടാവണം.
*പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് നൽകുന്നു
ലംപ് സം ഗ്രാൻ്റ്
*പട്ടികജാതി വികസന വകുപ്പ് നൽകുന്നു
*ഗവൺമെൻ്റ് , എയ്ഡഡ് ,അംഗീകൃത സ്കൂളുകളിൽ പഠിക്കുന്ന പട്ടിക ജാതി ,ഒ,ഇ,സി വിദ്യാർത്ഥികൾക്കാണ് അർഹത.
മത്സ്യ തൊഴിലാളികളുടെ കുട്ടികൾക്കുള്ള സ്റ്റൈപ്പൻ്റ്
*ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്നു.അധ്യായന വർഷാരംഭത്തിൽ വിതരണം ചെയ്യുന്നു.
ഒ.ബി.സി പ്രീ-മെട്രിക് സ്കോളർഷിപ്പ്
പിന്നോക്ക സമുദായ വികസന വകുപ്പ് വിതരണം ചെയ്യുന്നു.സർക്കാർ/എയ് ഡഡ് സ്കൂളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.രക്ഷിതാവിൻ്റെ വരുമാനം 44500 രൂപയിൽ കൂടരുത്.ജാതി,വരുമാന സർട്ടിഫിക്കറ്റുകൾ പരിഗണിച്ച് സ്കൂൾ അധികാരി തയ്യാറാക്കുന്ന ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ലഭിക്കുക
👉മെറിറ്റോറിയസ് സ്കോളർഷിപ്പ്
*ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ പട്ടികജാതിക്കാരായ വിദ്യാർത്ഥികളിൽ നിന്നും മെറിറ്റോറിയസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.2020-21 അധ്യയന വർഷം സർക്കാർ,ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡിഗ്രി,പി.ജി,പോളിടെക്നിക്ക് കോഴ്സുകളിൽ സംസ്ഥാനത്തിന് അകത്തും പുറത്തും ഉള്ള കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.ഫോൺ: 85 47 63 00 42.
👉വനിതകൾ ഗൃഹനാഥരായുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് 2020-21 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക് ഐ.സി.ഡി.എസ് ഓഫീസിൽ നവംബർ 20 വൈകുന്നേരം അഞ്ചിന് മുൻപായി നൽകുക.ഫോൺ: 0468-2224130
👉
💥കൂടുതൽ സ്കോളർഷിപ്പ് വിവരങ്ങൾ ഉൾപ്പെടുത്തുന്നതാണ്.ബ്ലോഗ് നിരന്തരം സന്ദർശിക്കുകയോ ഫോളോ ബട്ടൻ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
No comments:
Post a Comment