അധ്യായം-5
👉എന്താണ് ദേശീയത?
ജാതി മത വർഗ്ഗ പ്രാദേശീക വ്യത്യാസങ്ങൾക്ക് ഉപരിയായി ഒരു രാജ്യത്തെ ജനങ്ങളുടെ ഐക്യമാണ് ദേശീയത
👉ദേശീയ സമരകാലത്ത് മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട പത്രങ്ങൾ?
*ദീപിക
*മാതൃഭൂമി
*മലയാള മനോരമ
*സുജന നന്ദിനി
*സ്വദേശാഭിമാനി
*കേരള കൌമുദി
👉സാമൂഹിക പരിഷ്കർത്താക്കളുടേയും പരിഷ്കരണ പ്രസ്ഥാനങ്ങളുടേയും പ്രവർത്തനഫലമായി ബ്രിട്ടീഷുകാർ നിയമം മൂലം നിരോധിച്ച അനാചാരങ്ങൾ ഏവ?
*അടിമത്തം
*സതി
*ശൈശവ വിവാഹം
*ബഹുഭാര്യത്വം
*പെൺശിശുഹത്യ
*വിധവാ പുനർവിവാഹം നടപ്പിലാക്കി
👉സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വച്ച ആശയങ്ങൾ?
*എല്ലാപേർക്കും വിദ്യാഭ്യാസം നൽകുക
*വിധവാ പുനർ വിവാഹം നടപ്പിലാക്കി
* ശൈശവ വിവാഹം നിരോധിക്കുക
*ജാതി വ്യവസ്ഥ നിർമ്മാർജനം ചെയ്യുക
*പുരോഹിതന്മാരുടെ ആധിപത്യം അവസാനിപ്പിക്കുക
*എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക
*സ്ത്രീകൾക്കെതിരായ വിവേചനങ്ങൾ അവസാനിപ്പിക്കുക
👉വിശ്വഭാരതി സർവകലാശാലയുടെ പ്രത്യേകതകൾ വ്യക്തമാക്കുക?
*രാഷ്ട്രങ്ങളുടെ അതിരുകൾക്കപ്പുറത്തുള്ള അന്തർദേശീയ സാഹോദര്യം
*പാശ്ചാത്യവും പൌരസ്ത്യവുമായ സംസ്കാരങ്ങൾ യോജിപ്പിച്ച് കൊണ്ടുള്ള വിദ്യാഭ്യാസം.
👉വിദ്യാഭ്യാസ സ്ഥാനങ്ങൾ മുന്നോട്ടു വച്ച ആശയങ്ങൾ?
*ഡക്കാൻ എഡ്യുക്കേഷൻ--മതേതര വിദ്യാഭ്യാസം
*വനിതാ സർവകലാശാല--സ്ത്രീകളുടെ ഉന്നമനം
*വിശ്വഭാരതി--അന്തർദേശീയ സാഹോദര്യം
*ജാമിയ മില്ലിയ ഇസ്ലാമിയ--മതേതര വിദ്യാഭ്യാസ നയം
*കേരള കലാമണ്ഡലം--പാരമ്പര്യ കലാ രൂപങ്ങളെ ഉദ്ധരിക്കൽ
*വാർധാ വിദ്യാഭ്യാസ പദ്ധതി--തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
👉ഇന്ത്യയിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യങ്ങൾ എന്തെല്ലാം?
*ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ അനാചാരങ്ങളെ എതിർത്തു
*എല്ലാ മനുഷ്യർക്കും വിവേചനങ്ങൾ ഇല്ലാതെ വഴി നടക്കാനും വസ്ത്രം ധരിക്കാനും വിദ്യാഭ്യാസം നേടാനുള്ള പൌരാവകാശങ്ങൾ നേടിയെടുക്കുക
👉ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിൽ വിദ്യാഭ്യാസ രംഗം വഹിച്ച പങ്ക്?
*ടാഗോറിൻ്റെ വിദ്യാഭ്യാസ രീതികൾ അന്തർ ദേശീയ സാഹോദര്യത്തിന് പ്രാധാന്യം നൽകി
*ദേശീയ വിദ്യാലയങ്ങൾ ദേശീയ ബോധം വളർത്തി
*മതേതര വിദ്യാഭ്യാസം നൽകി
*സ്വദേശി പ്രസ്ഥാനം ദേശീയ വിദ്യാഭ്യാസത്തിൻ്റെ വളർച്ചയ്ക്ക് കാരണം ആയി
*ഇന്ത്യക്കാരുടെ സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിയ്ക്ക് ആധുനിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തി
*ദേശീയതയുടെ വളർച്ചയ്ക്കായി നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചു
*മുകളി പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ ഇന്ത്യയിൽ ദേശീയ ബോധം വളർത്താൻ സഹായിച്ചു.
👉ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വർത്തമാന പത്രങ്ങൾ വഹിച്ച പങ്ക്?
*പത്രങ്ങൾ ദേശീയത , സാമൂഹിക പരിഷ്കരണം ,ജനാധിപത്യം തുടങ്ങിയ ആശയങ്ങൾക്ക് ഊന്നൽ നൽകി.
*ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളെ പത്രങ്ങളിലൂടെ വിമർശിച്ചു.
*വിവിധ ഭാഷകളിൽ പത്രങ്ങൾ പുറത്തിറക്കി
.👉ദേശീയ സമരകാലത്ത് വർത്തമാന പത്രങ്ങൾ ദേശീയ ബോധം വളർത്തുന്നതിന് ചെയ്ത കാര്യങ്ങൾ
*തിന്മകൾക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു
*ദുരന്ത വാർത്തകൾ ജനങ്ങളിൽ എത്തിച്ചു
*ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സമരങ്ങളെക്കുറിച്ച് വിവരം നൽകി
*സാമൂഹിക പരിഷ്കരണത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കി
*മർദ്ദക ഭരണത്തെക്കുറിടച്ച് ജനങ്ങളെ ബോധവാന്മാരാക്കി
*സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി.
👇Watch now
No comments:
Post a Comment