👉ഊട്ടി
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായ ഊട്ടി തമിഴ് നാട്ടിലെ നീലഗിരി മലനിരികളിലാണ് സ്ഥിതി ചെയ്യുന്നത്.ഇതിൻ്റെ കൊടുമുടിയായ ദൊഡ്ഡാബേട്ടയ്ക്ക് 2623 മീറ്റർ ഉയരം ഉണ്ട്.ഈ കൊടുമുടിയിൽ അപൂർവ്വ ഇനത്തിൽപ്പെട്ട സസ്യലതാദികൾ കാണപ്പെടുന്നു.
👉മൂന്നാർ
കേരളത്തിലെ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലകുറിഞ്ഞിക്ക് ഇവിടെ പ്രസിദ്ധമാണ്.കടൽ നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.നീലഗിരി താർ ഇവിടുത്തെ വനത്തിൻ്റെ സമ്പത്താണ്.2695 മീറ്റർ ഉയരമുള്ള ആനമുടി ഇവിടെയാണ്.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി.
👉ഡാർജീലിങ്
പശ്ചിമബംഗാളിലെ വളരെ തണുപ്പുള്ള പർവ്വത നഗരമാണിത്.ഡാർജീലിങ്ങിലെ പർവ്വതാരോഹണം അവിസ്മരണീയമായ അനുഭവമാണ്.സിലുഗുരി മുതൽ ഡാർജീലിങ് വരെയുള്ള ചെറിയ ട്രെയിനിലുള്ള യാത്ര അവിസ്മരണീയമായ യാത്രയാണ്.
👉ഷില്ലോങ്
ഷില്ലോങ് മേഘാലയത്തിൻ്റെ തലസ്ഥാനമാണ്.കടൽ നിരപ്പിൽ നിന്നും 1496 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.ഡ്രൈവ് ഇൻ സ്റ്റേഷനായ ഇവിടം മലനിരകൾ ,പുൽമേടുകൾ,താഴ്വരകൾ, ഉയർന്ന പൈനുകൾ എന്നിവയാൽ മനോഹരമാണ്.നഗരത്തിൽ നിന്ന് 10 കി.മീ അകലെയായി കിടക്കുന്ന ഷില്ലോങ് പീക്കിന് കടൽ നിരപ്പിൽ നിന്ന് 1965 മീറ്റർ ഉയരമുണ്ട്.
👉
No comments:
Post a Comment