Saturday, October 31, 2020
Friday, October 30, 2020
ഗണിതം
👉ഏറ്റവും ചെറിയ നിസ്സർഗ്ഗ സംഖ്യ?
1
👉ഏറ്റവും ചെറിയ ഒറ്റ അഭാജ്യ സംഖ്യ?
3
👉ഏറ്റവും ചെറിയ അഖണ്ഡസംഖ്യ?
0
👉ഭാജ്യമോ അഭാജ്യമോ അല്ലാത്ത സംഖ്യ?
1
👉ഏറ്റവും വലിയ നെഗറ്റീവ് സംഖ്യ?
-1
👉ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?
2
👉ഏറ്റവും ചെറിയ ഭാജ്യ സംഖ്യ?
4
👉100 വരെയുള്ള സംഖ്യകളിൽ എത്ര 9 കൾ ഉണ്ട്?
20
👉രണ്ടക്ക സംഖ്യകളുടെ എണ്ണം?
90
Thursday, October 29, 2020
പത്താം ക്ലാസിലെ തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും (സാമൂഹ്യശാസ്ത്രം)
👉ഭൂവിവര വ്യവസ്ഥയുടെ പ്രയോജനങ്ങൾ എന്തെല്ലാം?
*വിഷയാധിഷ്ഠിത പഠനങ്ങൾ നടത്തുന്നതിന്
*ഭൂപടങ്ങൾ,ഗ്രാഫുകൾ ,പട്ടികകൾ എന്നിവ നിർമ്മിക്കുന്നതിന്
*വിവരങ്ങൾ എളുപ്പത്തിൽ നവീകരിക്കാനും കൂട്ടിചേർക്കാനും
*പല ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിക്കുന്നതിന്
👉വിദ്യാഭ്യാസ മേഖലയിൽ ഡോ.ലക്ഷമണസ്വാമി മുതലിയാർ കമ്മീഷനൻ മുന്നോവെച്ച ശുപാർകൾ എന്തെല്ലാം?
*ത്രിഭാഷാ പദ്ധതി നടപ്പാക്കണം
*സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപികരിക്കണം
*വിവിധോദ്ദേശ സ്കൂളുകൾ സ്ഥാപിക്കണം
*അധ്യാപക പരിശീലന സമിതി രൂപികരിക്കണം
👉പൊതുഭരണത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുക?
*ഗവൺമെൻ്റ് നയങ്ങൾ രൂപപ്പെടുത്തുന്നു
*സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു
*ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു
*ജനക്ഷേമം ഉറപ്പാക്കുന്നു
👉ഋതുഭേദങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാം?
*ഭൂമിയുടെ പരിക്രമണം
*അച്ചുതണ്ടിൻ്റെ ചരിവ്
*അച്ചുതണ്ടിൻ്റെ സമാന്തരത
👉ഇ-ഗവേണൻസുകൊണ്ട് പൊതുജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തെല്ലാം?
*സേവനത്തിനായി സർക്കാർ ഓഫിസിൽ കാത്തു നിൽക്കേണ്ടതില്ല
*വിവരസങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനം നേടാം.
*സർക്കാർ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു.
*ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിൻ്റെ ഗുണമേന്മയും വർദ്ധിക്കുന്നു.
👉(തുടരും)
Wednesday, October 28, 2020
മുന്നോക്ക വികസന കോർപ്പറേഷൻ നൽകുന്ന വിദ്യാഭ്യാസ സഹായങ്ങൾ
മുന്നോക്ക വികസന കോർപ്പറേഷൻ നൽകുന്ന വിവിധ വിദ്യാഭ്യാസ ധന സഹായങ്ങളെക്കുറിച്ചറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Study Tour Assistance for SC students- പഠനയാത്ര ധനസഹായം
For Students from higher secondary to professional courses,maximum Rs4000/- is given for attending the study tour program conducted by the respective institutions. For this,application with necessary certificates should be submitted to the District Department officers concerned.
പ്ലസ്.ടുവിനും ,പ്രഫഷണൽ കോഴ്സുകൾക്കും പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനയാത്ര ധനസഹായം ലഭിക്കാൻ ബന്ധപ്പെട്ട എസ്.സി ആഫീസുമായി ബന്ധപ്പെടുക.
Home Page->Basic details
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകം
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ താഴെക്കാണുന്ന ലിങ്ക് വഴി സാധിക്കും.
ഓൺലൈൺ ആയി എംപ്ലോയിമെൻ്റ് രജിസ്ട്രേഷൻ പുതുക്കാനും സീനിയോരിറ്റിലിസ്റ്റ് പരിശോധിക്കാനും
ഓൺലൈൺ ആയി എംപ്ലോയിമെൻ്റ് എക്സേഞ്ചിൽ രജിസ്റ്റർ ചെയ്യാനും,പുതുക്കാനും,സീനിയോരിറ്റി ലിസ്റ്റ് പരിശോധിക്കാനും താഴെക്കാണുന്ന ലിങ്ക് വഴി സാധിക്കും.സീനിയോരിറ്റി ലിസ്റ്റിനെ സംബന്ധിച്ച പരാതി ഉള്ളവർ മാത്രം ഒർജിനൽ സർട്ടിഫിക്കേറ്റും,ഐ.ഡി കാർഡുമായി ബന്ധപ്പെട്ട എംപ്ലോയിമെൻ്റ് എക്സേഞ്ചിൽ ഹാജരായാൽ മതിയാകും.
https://eemployment.kerala.gov.in എംപ്ലോയിമെൻ്റ് നൽകുന്ന വിവിധ സേവനങ്ങൾ ഈ ലിങ്ക് വഴി ലഭിക്കും.
Tuesday, October 27, 2020
ഏഴാച്ചേരിക്ക് വയലാർ രാമവർമ്മ പുരസ്കാരം നൽകി
നാൽപ്പത്തിനാലാമതു വയലാർ രാമവർമ്മ സാഹിത്യ അവാർഡ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ ഗവർണറിൽ നിന്നും ഏറ്റുവാങ്ങി.
"ഒരു വെർജീനിയൻ വെയിൽകാലം" എന്ന കൃതിയാണ് അവാർഡിന് അർഹമായത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവുമാണ് അവാർഡ്.
ചിരി
ലോക്ക് ഡൌൺ കാലത്ത് ഓൺലൈൻ പഠനം തുടരുന്ന കുട്ടികളിലെ മന:സംഘർഷം കുറയ്ക്കാൻ എല്ലാ സഹായവും ഒരുക്കി പോലീസ്.9497900200 എന്ന ഹെൽപ്പ്ലൈൻ നമ്പരിൽ വിളിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഉപദേശങ്ങളും നിർദ്ദേശങ്ങളും നേടാവുന്നതാണ്.കുട്ടികളിലെ മാനസിക സംഘർഷം കുറയ്ക്കാൻ എല്ലാ വിധ സഹായങ്ങളും ചിരി ഹെൽപ്പ്ലൈനിലൂടെ നൽകുമെന്ന് പോലീസ് പറഞ്ഞു.
Monday, October 26, 2020
മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ്റെ ജന്മശതാബ്ദി ഇന്ന്
മുൻ പ്രസിഡൻ്റ് കെ.ആർ.നാരായണൻ ജനിച്ചിട്ട് ഇന്ന് നൂറ് വർഷം തികയുന്നു.പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടപൊരുതി ഇന്ത്യൻ രാഷ്ട്രപതി പദവിയിൽ എത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.പത്രപ്രവർത്തനം,രാഷ്ട്രീയം,വിദ്യാഭ്യാസം,നയതന്ത്രം തുടങ്ങിയ മേഖലകളിലൊക്കെ മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ മലയാളിക്കു കഴിഞ്ഞു.
കോട്ടയം ഉഴവൂർ കോച്ചേരിൽ വീട്ടിൽ രാമൻ വൈദ്യൻ മകൻ കോച്ചേരിൽ രാമൻ നാരായണൻ എന്ന കെ.ആർ.നാരായണൻ ബി.എ പാസ്സായി.ലക്ചറർ പദവി കിട്ടാത്തതിനാൽ ട്യൂട്ടോറിയിൽ കോളേജിൽ പഠിപ്പിച്ച ശ്രീ.കെ.ആർ.നാരായണൻ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച കെ.ആർ.നാരായണൻ ലോക പ്രശസ്ത രാജ്യതന്ത്രജ്ഞൻ ഹാരോൾഡ് ലാസ്കിയുടെ ശിക്ഷ്യനാണ്.സമ്മതിദാന അവകാശം വിനിയോഗിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി കൂടിയാണ് കെ.ആർ.നാരായണൻ.
കുറിച്ചിത്താനം എൽ.പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം,ഉഴവൂർ ഔവർ ലേഡി ഓഫ് ലൂർദ്സ് സ്കൂൾ,കൂത്താട്ടുകുളം വടകര സെൻ്റ് ജോൺസ് സിറിയൻ ഇംഗ്ലീഷ് ഹൈസ്കൂൾ,കുറവിലങ്ങാട് സെൻ്റ് മേരീസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.തുടർന്ന് സി.എം.എസ് കോളേജിലെ പഠനത്തിനു ശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ ഓണേഴ്സ് പാസ്സായി.1945 -ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു.1948 -ൽ ഇന്ത്യയിൽ തിരിച്ചെത്തി.1949-ൽ വിദേശകാര്യ സർവ്വീസിൽ പ്രവേശിച്ചു.ആദ്യ നിയമനം മ്യാൻമറിൻ്റെ തലസ്ഥാനമായ റാങ്കൂണിലായിരുന്നു.1951-ൽ ബർമ്മീസ് വനിത മാടിൻ്റ ടിൻ്റ(ഉഷ) യെ വിവാഹം കഴിച്ചു.
1984-ൽ രാജീവ് ഗാന്ധി അദ്ദേഹത്തെ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചു.ഒറ്റപ്പാലത്ത് നിന്ന് മൂന്ന് തവണ വിജയിച്ചു.1992-ൽ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.1997 ജൂലൈ 25 -ന് പത്താമത്തെ രാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു.2005 നവംബർ 9-ന് അദ്ദേഹം അന്തരിച്ചു.
ജോസഫ് മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരി മാഷ് കേരളപ്പിറവിക്കു ശേഷം രൂപീകൃതമായ ആദ്യത്തെ കമ്മൃൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.തൃശ്ശൂർ ജില്ലയിലെ കണ്ടശ്ശാംകടവിൽ ഒരു യഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ 1903 ജൂലൈ 17 നാണ് ജനിച്ചത്.
ഊർജ്ജതന്ത്രത്തിൽ ബിരുദം സമ്പാദിച്ചശേഷം കുറച്ചു കാലം ഹൈസ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തു.പിന്നീട് സംസ്കൃതത്തിലും,മലയാള സാഹിതൃത്തിലും എം.എ ബിരുദം കരസ്ഥമാക്കി.1954- ൽ തിരു-കൊച്ചി നിയമസഭയിൽ മത്സരിച്ചു ജയിച്ചു.1972-ൽ കൊച്ചി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലറായി.1977 ഒക്ടോബർ 25 ന് അന്തരിച്ചു.'കൊഴിഞ്ഞ ഇലകളാണ് 'ആത്മകഥ.
Sunday, October 25, 2020
ഹിൽ സ്റ്റേഷനുകൾ
👉ഊട്ടി
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായ ഊട്ടി തമിഴ് നാട്ടിലെ നീലഗിരി മലനിരികളിലാണ് സ്ഥിതി ചെയ്യുന്നത്.ഇതിൻ്റെ കൊടുമുടിയായ ദൊഡ്ഡാബേട്ടയ്ക്ക് 2623 മീറ്റർ ഉയരം ഉണ്ട്.ഈ കൊടുമുടിയിൽ അപൂർവ്വ ഇനത്തിൽപ്പെട്ട സസ്യലതാദികൾ കാണപ്പെടുന്നു.
👉മൂന്നാർ
കേരളത്തിലെ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലകുറിഞ്ഞിക്ക് ഇവിടെ പ്രസിദ്ധമാണ്.കടൽ നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.നീലഗിരി താർ ഇവിടുത്തെ വനത്തിൻ്റെ സമ്പത്താണ്.2695 മീറ്റർ ഉയരമുള്ള ആനമുടി ഇവിടെയാണ്.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി.
👉ഡാർജീലിങ്
പശ്ചിമബംഗാളിലെ വളരെ തണുപ്പുള്ള പർവ്വത നഗരമാണിത്.ഡാർജീലിങ്ങിലെ പർവ്വതാരോഹണം അവിസ്മരണീയമായ അനുഭവമാണ്.സിലുഗുരി മുതൽ ഡാർജീലിങ് വരെയുള്ള ചെറിയ ട്രെയിനിലുള്ള യാത്ര അവിസ്മരണീയമായ യാത്രയാണ്.
👉ഷില്ലോങ്
ഷില്ലോങ് മേഘാലയത്തിൻ്റെ തലസ്ഥാനമാണ്.കടൽ നിരപ്പിൽ നിന്നും 1496 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.ഡ്രൈവ് ഇൻ സ്റ്റേഷനായ ഇവിടം മലനിരകൾ ,പുൽമേടുകൾ,താഴ്വരകൾ, ഉയർന്ന പൈനുകൾ എന്നിവയാൽ മനോഹരമാണ്.നഗരത്തിൽ നിന്ന് 10 കി.മീ അകലെയായി കിടക്കുന്ന ഷില്ലോങ് പീക്കിന് കടൽ നിരപ്പിൽ നിന്ന് 1965 മീറ്റർ ഉയരമുണ്ട്.
👉
Saturday, October 24, 2020
ജീവശാസ്ത്രം
👉പ്ലാസ്മിഡ് എന്നാലെന്ത് ?അതിന് ജനറ്റിക്ക് എഞ്ചിനീയറിംഗിലുള്ള പങ്കെന്ത്?
*ബാക്ടീരയുടെ DNA .വെക്ടർ ആയി പ്രവർത്തിക്കുന്നു.
👉ലാമാർക്കിൻ്റെ സിദ്ധാന്തം കാലഹരണപ്പെടാൻ കാരണമെന്താണ്?
*സ്വയാർജിത വ്യതിയാനങ്ങൾ ജനിതകഘടനയെ ബാധിക്കാത്തതിനാൽ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല.
👉ഇലകളിലൂടെയുള്ള രോഗാണു പ്രവേശനം തടയുന്നതെങ്ങനെ?
*ക്യൂട്ടിക്കിൾ ,മെഴുക് ആവരണം
👉കുരങ്ങ് ചിമ്പാൻസിയിൽ നിന്ന് പരിണാമപരമായി എങ്ങനെ വ്യത്യാസ പെട്ടിരിക്കുന്നു?
*കുരങ്ങ് സെർക്കോപിത്തക്കോയിഡിയോ ആണ്.ചിമ്പാൻസി ഹൊമിനോയിഡിയേ.
👉CSF രൂപപ്പെടുന്നത് എവിടെ നിന്ന് ? എവിടെയൊക്കെ കാണപ്പെടുന്നു ? ധർമ്മങ്ങൾ എന്തൊക്കെ?
രക്തത്തിൽ നിന്ന്.മെനഞ്ചസിൻ്റെ ആന്തരപാളികൾക്കിടയിൽ , തലച്ചോറിലെ അറകളിൽ , സെൻട്രൽ കനാൽ.മസ്തിഷ്ക കലകൾക്കു പോഷണവും ഓക്സിജനും നൽകുന്നു.മർദ്ദം ക്രമീകരിക്കുന്നു.ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
Friday, October 23, 2020
കാറ്റിൻ്റെ ഉറവിടം തേടി
👉എന്താണ് അന്തരീക്ഷ മർദ്ദം?
*അന്തരീക്ഷ വായു ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷ മർദ്ദം.രസബാരോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് അന്തരീക്ഷ മർദ്ദം അളക്കുന്നത്.
👉എന്താണ് സമമർദ്ദ രേഖകൾ?
*ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ് സമമർദ്ദ രേഖകൾ
👉എന്താണ് കാറ്റുകൾ?
*ഉച്ചമർദ്ദ മേഖലയിൽ നിന്നും ന്യൂനമർദ്ദ മേഖലയിലേക്കുള്ള വായുവിൻ്റെ തിരശ്ചീന ചലനമാണ് കാറ്റ്.
👉ഇൻ്റർ ട്രോപ്പിക്കൽ കൺവർജൻസ് സോൺ എന്നാലെന്ത്?
*രണ്ടു അർധഗോളങ്ങളിലായി വീശുന്ന വാണിജ്യ വാതങ്ങൾ സംഗമിക്കുന്ന മേഖലയാണ് ഇൻ്റർട്രോപ്പിക്കൽ കൺവർജൻസ് സോൺ
👉എന്താണ് കോറിയോലിസ് ബലം?
*ഭൌമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ഭ്രമണം നിമിത്തം ഉത്തരാർധ ഗോളത്തിൽ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധ ഗോളത്തിൽ ഇടത്തോട്ടും വ്യതിചലനമുണ്ടാകുന്നു.ഇതിന് കാരണം ആകുന്ന ബലത്തെ കോറിയോലിസ് ബലം എന്നു വിളിക്കുന്നു.
👉
Genetic Disorders
👉Pleiotropy
*The ability of a gene to have many effects is known as Pleiotropy.
👉Colour blindnes is incurable ? why?
*Since it is a hereditary disease,it can't be cured.Colour blindness is a sex-linked genetic disorder.
👉Importance of pedigree Analysis?
It is useful in tracting the inheritance of a specific trait ,abnormality,or disease
👉 What is Pedigree Analysis?
Pedigree Analysis is an analysis of the distribution and movement of traits in a series of generations of a family.
Thursday, October 22, 2020
Chromosomal Theory of inheritance
👉Chromosome theory of heredity?
*According to Chromosome theory of heredity / inheritance , the genes are located on chromosomes and it is the chromosomes that segregate and assort independently during cell division.
👉what is chromosome?
*Chromosome meaning coloured body is found in the nucleus of eukaryote cells.chromosome contains DNA.They are protoplasmic units in the nucleus visible during cell division.
👉Define linkage ?what are the types of linkage ?
*It is the association between genes located on the same chromosome.suc genes are called linked genes.Linkage is the physical association of genes on a chromosome.It is of two types - complete linkage and incomplete linkage.In complete linkage genes are closely placed and show very low recombination.In incomplete linkage genes are distantly placed and show high recombination.The strength of linkage is inversely proportional to distance between genes.
👉What do you mean by Genetic Map?
*The recombination frequency between linked genes is used as a measure of distance between genes , and their position is mapped on the chromosome.This is called genetic map.
👉What is Crossing over?
*Crossing over is the mechanism of interchange of Chromosomal segments.
👉Mutagens?
*Chemical and physical factors which induce mutation.
eg:UV-rays
👉what is point mutation?
Point mutation refers to the mutation arising due to a change in a single pair of DNA
മത്സരം
*ജില്ലാ മെഡിക്കൽ ഓഫിസിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മലയാളം ഉപന്യാസ രചനാ മത്സരം ആണ് സംഘടിപ്പിക്കുന്നത്.വിഷയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക്.ഉപന്യാസം നാലു പുറത്തിൽ കവിയരുത്.വിദ്യാർത്ഥി/ വിദ്യാർത്ഥിനിയുടെ പേര്, ഫോൺ നമ്പർ ,സ്കൂളിൻ്റെ പേര് ,സ്ഥലം,എച്ച്.എം അല്ലെങ്കിൽ ക്ലാസ് ടീച്ചറുടെ പേര് ഫോൺ നമ്പർ സഹിതം പി.ഡി.എഫ് രൂപത്തിലാണ് ഉപന്യാസം അയക്കേണ്ടത്.
ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കാർട്ടൂൺ രചനാ മത്സരമാണ് സംഘടിപ്പിക്കുന്നത്.രചനകൾ കേരളപ്പിറവി ദിനമായ ഒന്നു മുതൽ massmediapatanamthitta@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുകയോ 9447694908,9496109189 , 949 7709645 എന്നീ വാട്ട്സ് ആപ്പ് നമ്പറുകളിൽ വാട്ട്സ് ആപ്പ് ചെയ്യുകയോ ചെയ്യുക.സൃഷ്ടികൾ സ്വീകരിക്കുന്ന അവസാന തീയതി അഞ്ച്.മത്സരങ്ങളിൽ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000,2000,1000 രൂപ വീതം ക്യാഷ് പ്രൈസ് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
👉ഓൺലൈൻ മത്സരം
*റാന്നി: അന്തർദേശീയ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി 28-ന് ഓൺലൈൻ പ്രസംഗമത്സരം നടത്തും.
വിദ്യാർത്ഥികൾ പ്രഥമാധ്യാപകൻ്റെ സാക്ഷ്യപത്രം സഹിതം 27 -നു മുമ്പായി താലൂക്ക് അസി.രജിസ്ട്രാർ ഓഫിസുമായി ബന്ധപ്പെടുക.ഫോൺ:04735-227584
👉ശിശുദിന മത്സരം
*പത്തനംതിട്ട: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാതല മത്സരം മൂന്നിന് നടത്തും.ഉപജില്ലാതലത്തിൽ നടത്തിയ എൽ.പി,യു.പി വിഭാഗം മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാതല മത്സരം മർത്തോമ്മ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തും.എൽ.പി വിഭാഗത്തിന് രാവിലെ 11.30, യു.പി വിഭാഗത്തിന് രാവിലെ 10 നു മാണ് നടക്കുന്നത്.ഫോൺ 94 97 61 61 64, 96 45 37 49 19
Wednesday, October 21, 2020
പൊതുഭരണം
അധ്യായം -3
👉പൊതുഭരണത്തെ നിർവ്വചിക്കുക?
"പൊതുഭരണമെന്നാൽ ഗവൺമെൻ്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് "-എൻ.ഗ്ലാഡൻ
👉പൊതുഭരണം കാര്യക്ഷമമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ എഴുതുക?
*ക്ഷേമ പ്രവർത്തനങ്ങൾ താഴെ തട്ടിൽ വരെ എത്തിക്കുക.
*അഴിമതി തുടച്ചു നീക്കുക.
👉പൊതു ഭരണത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുക?
*ഗവ.നയങ്ങൾ രൂപപ്പെടുത്തുന്നു.
*ജനക്ഷേമം ഉറപ്പാക്കുന്നു.
*സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു
*ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു
👉പി.എസ്.സി ,യു.പി.എസ്.സി എന്നിവയെ ഭരണഘടനാ സ്ഥാപനങ്ങൾ എന്നു വിളിക്കാൻ കാരണം?
പി.എസ്.സി,യു.പി.എസ്.സി എന്നിവ ഭരണഘടനയെ അടിസ്ഥാനമാക്കി നിലവിൽ വന്ന സ്ഥാപനങ്ങൾ ആയതിനാൽ ഇവയെ ഭരണഘടനാ സ്ഥാപനങ്ങൾ എന്നു വിളിക്കുന്നു.
👉വിവരാവകാശ കമ്മീഷൻ്റെ ഘടന വിശദമാക്കുക?
*കേന്ദ്ര വിവരാവകാശ കമ്മീഷൻ
*മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കവിയാത്ത അംഗങ്ങളും വിവരാവകാശ കമ്മീഷനിൽ ഉണ്ടാകും
*സംസ്ഥാന വിവരാവകാശ കമ്മീഷൻ
👉ലോക് പാൽ ,ലോകായുക്ത എന്നിവയുടെ പ്രവർത്തനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?.
ലോക് പാൽ
*ദേശീയ തലത്തിൽ അഴിമതി തടയുന്ന സ്ഥാനം
*പൊതു പ്രവർത്തകർ ,ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി അന്വേഷിക്കാനും ,നടപടി നിർദ്ദേശിക്കാനും അധികാരമുണ്ട്.
ലോകായുക്ത
*സംസ്ഥാന തലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നു.
*കോടതി നടപടികളുടെ രീതിയാണ് ലോകായുക്തക്കുള്ളത്.
റോസ്കോട്ട് കൃഷ്ണപിള്ള അന്തരിച്ചു
പ്രമുഖ ശാസ്ത്ര സാഹിത്യകാരനും സി.വി.രാമൻപിള്ളയുടെ ചെറുമകനുമായിരുന്ന റോസ്കോട്ട് കൃഷ്ണപിള്ള(93) 20-10-2020 ൽ അന്തരിച്ചു.ഇന്തൃൻ ഇൻഫർമേഷൻ സർവ്വീസ് മുൻ ഉദ്യോഗസ്ഥനായിരുന്ന റോസ്കോട്ട് കൃഷ്ണപിള്ള ആകാശവാണി ഡൽഹി മലയാളം വാർത്താ വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
യോജനയിൽ എഴുതിയ ശാസ്ത്ര ലേഖനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.നിരവധി ഇംഗ്ലീഷ് വാക്കുകൾക്ക് മലയാളം പരിഭാഷ അവതരിപ്പിച്ചു.കുട്ടികൾക്കുള്ള ശാസ്ത്ര വിജ്ഞാന കോശം,മലയാളം സയൻസ് നിഘണ്ടു,സി.വി.രാമൻപിള്ളയുടെ കൃതികളെ ആസ്പദമാക്കിയുള്ള നിഘണ്ടു തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളാണ്.
എന്താണ് വിദ്യാഭ്യാസം ?
👉"പ്രകൃതിയിൽ നിന്നു നമുക്ക് ലഭിക്കുന്ന പരിശീലനമാണ് വിദ്യാഭ്യാസം"--പാണിനി
👉"ആത്മസാക്ഷാത്കാരമാണ് വിദ്യാഭ്യാസം"--ശങ്കരാചാര്യർ
👉"പരിപൂർണ്ണ ജീവിതത്തിനുള്ള തയ്യാറെടുപ്പാണ് വിദ്യാഭ്യാസം"--ഹെർബർട്ട് സെപെൻസർ
👉"ലക്ഷ്യബോധത്തോടെയുള്ള ഒരു സാംസ്കാരിക നവീകരണ പ്രവർത്തനമാണ് വിദ്യാഭ്യാസം"--പൌലോ ഫ്രയർ
👉
അക്ഷര ദിനങ്ങൾ
👉അന്താരാഷ്ട്ര സാക്ഷരതാ ദിനം--സെപ്റ്റംബർ 8 (യുനസ്കോ)
👉ലോക പുസ്തക ദിനം--ഏപ്രിൽ 23
👉അധ്യാപക ദിനം--സെപ്റ്റംബർ 5
👉ദേശീയ ഹിന്ദി ദിനം--സെപ്റ്റംബർ 14
👉അന്താരാഷ്ട്ര മാതൃഭാഷാ ദിനം--ഫെബ്രുവരി 21
👉ദേശീയ നിയമ സാക്ഷരതാ ദിനം--നവംബർ 9
👉സംസ്ഥാന വായനാ ദിനം--ജൂൺ 19
Tuesday, October 20, 2020
IMPORTANT QUESTIONS AND ANSWERS
👉Write a character sketch of the boy in the story " The adventures in a Banyan Tree " ?
*The story " The adventures in a Banyan Tree " is written by Ruskin Bond.Boy is one of the character in the strory.The Boy is a lover of nature.He makes friendship with a squirrel.They became so intimate tat squirrel trusted him and took morsels of food from his hand.The boy enjoyed reading books.he really liked the fig season.it was during this season that the birds of all kinds flocked in to the tree.The boy felt immense pleasure at three white baby squirrels.The boy was full of human kindness to all creatures.We can't but admire his genuine love for all.
👉Prepare the character sketch of the homeopath ?
*The homeopath is central character in the story "The snake and the Mirror".he is unmarried and a great admirer of beauty.he believes in making himself look handsome.he has the habit of looking at the mirror and taking earth shaking decisions.he decides to shave everyday, keep a thin moustache and maintain a sweet smile over his lips.All these are sincere efforts to make himself more handsome.he is so practical and wants to marry a rich doctor.he wants her to be fat.Therefore he can run away after committing mistakes.The sight of te snake had made him terror stricken.he mentions himself as a stone image in the flesh.he is a believer of God and when everything is against , he prays for the support of the God.
👉Draft the notice advertising for Ravens by Alfred Hitch cock ?
* WANTED
Alfred Hitchcock the famous Hollywood director and producer needs 200 trained ravens for his film " Birds"The selected ravens will be handsomely accomodated in the location with their trainers.They also will be paid.The interested trainers may contact the following number----(Residence)
Sd/-
Manager
Hitchcock Associates
👉The letter in which Ray informs te chairman,Animal welfare Board that the rules regarding the protection of animals will be strictely ensured while shooting?
From,
12th Cross,Narin Street,
Calcutta.
Date:22 October 2020
To,
The Chairman,
Animal Welfare Board,New Delhi.
Sir,
Sub:Use of Circus tiger in the film.
I am writing this letter to inform you about the details of the shooting of my latest film Goopy Gyne Begha in Notun Gram Birbhoom.
We have to shoot a scene with a tiger in it.For this purpose we have approaced the Bharat Circus and they agreed to give us a trained tiger.The tiger required to be transported to the shooting location.I assure you that all the rules according the prevention of cruelty to animals act will be strictly followed.we will take all safety measures to ensure that the tiger is treated and tended well during the shooting period.
I humbly request you to grant us permission to use the tiger for shooting purposes.
Thanking you in anticipation.
Yours faitfully,
Sd/-
Satyajith Ray
👉The Grandfather of Martha Salinas stand out as the most appreciable character in the story" The Scholarship Jacket".Prepare a brief character sketch of the grandfather?.
*Martha's Grand father is hardworking and somewhat rich.He is an old farmer.he is straightforward and honest.He loves his grand daughter very much.He believes that if they pay for the jacket it can't be called a scholarship jacket.So he refuses to pay for it.he hopes that the principal will make out the injustice in their decision and change his mind.And it happens so.It can make out that Martha's grandfather is a very lovable and respectable character.
👇WATCH NOW
Friday, October 16, 2020
Vacancy/ഒഴിവുകൾ
*ഇതിൽ കൊടുത്തിരിക്കുന്ന ഒഴിവുകളിൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം അപേക്ഷിക്കുക.
1.കേരള ഗ്രാമീൺ ബാങ്കിൽ ജുവൽ അപ്രൈസർമാരെയും സാമ്പത്തിക സാക്ഷരതാ കൌൺസിലർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് സൈറ്റ് സന്ദർശിക്കുക.
www.keralagbank.com
*അക്കൌണ്ടൻ്റ് ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പന്തളം ഗവ.ഐ.ടി.ഐ യിലെ ഇൻസ്റ്റ്യൂട്ട് മാനേജ്മെൻ്റ് കമ്മിറ്റിയിലേക്ക് അക്കൌണ്ടിൻ്റെ താൽക്കാലിക ഒഴിവുണ്ട്.
ബി.കോം ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ itipandalam@gmail.com എന്ന മെയിലിൽ സമർപ്പിക്കാം.
സമരവും സ്വാതന്ത്ര്യവും
അധ്യായം-6
👉ഗാന്ധിജി നടത്തിയ ആദ്യകാല സമരങ്ങൾ ഏവ ?ഈ സമരങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത്?
*1,ചമ്പാരൻ സത്യാഗ്രഹം-1917
2,ഖേഡ കർഷക സമരം
3,അഹമ്മദാബാദിലെ തുണിമിൽ സമരം-1918
*ദേശീയ പ്രസ്ഥാനത്തിലേക്ക് സാധാരണക്കാർ ആകർഷിക്കപ്പെട്ടു.
*ഗാന്ധിജിയുടെ സമര രീതികളും ആശയങ്ങളും സാധാരണ ജനങ്ങളിൽ എത്തി
*ദേശീയ പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ ഗ്രാമങ്ങളിൽ എത്തി
*എല്ലാവർക്കും സ്വീകാര്യനായ ദേശീയ നേതാവായി ഗാന്ധിജി മാറി.
👉ധരാസന സമരത്തിന് നേതൃത്വം നൽകിയത് ആര്?
*സരോജിനി നായിഡു
👉നിസഹകരണ സമരത്തിൻ്റെ ഫലങ്ങൾ?
*അയിത്തോച്ചാടനം
*ദേശീയ വിദ്യാലയങ്ങൾ സ്ഥാപിതമായി
*ഹിന്ദിയുടെ പ്രചരണം
*ഹിന്ദു-മുസ്ലിം ഐക്യം ശക്തിപ്പെട്ടു
*ബ്രിട്ടീഷ് വിരുദ്ധ വികാരം ശക്തിപ്പെട്ടു
👉ഗാന്ധിയൻ സമരരീതിയുടെ അടിസ്ഥാന തത്ത്വങ്ങൾ എന്തെല്ലാം?
*അഹിംസ
*സത്യാഗ്രഹം
👉ഉപ്പ് സമരായുധമായി ഗാന്ധിജി സ്വീകരിച്ചത് എന്തുകൊണ്ട്?
*ദരിദ്രർക്ക് ഈ നികുതി ഭാരമായിരുന്നു
*നികുതി വരുമാനത്തിൻ്റെ 2/5 ഭാഗം ഉപ്പിന് മേലുള്ള നികുതി ആയിരുന്നു
*ഉപ്പിൻ്റെ വില മൂന്ന് മടങ്ങ് വർദ്ധിച്ചു
*ചെറുകിട ഉപ്പുൽപ്പാദനത്തിന് നിരോധനം ഏർപ്പെടുത്തി
*സാധാരണക്കാരെ ഉണർത്തുന്ന മുദ്രാവാക്യം
👉ഇന്ത്യയ്ക്ക് സ്വാതന്ത്യം നൽകുന്നതിന് ബ്രിട്ടനെ പ്രേരിപ്പിച്ച ഘടകങ്ങൾ?
*ബ്രിട്ടൻ സാമ്പത്തികമായി ദുർബലമായി
*ഏഷ്യയിലും ആഫ്രിക്കയിലും സ്വാതന്ത്രൃ സമരങ്ങൾ ശക്തിപ്പെട്ടു
*സോവിയറ്റ് യൂണിയനും അമേരിക്കയും കോളനി വാഴ്ചക്കെതിരെ നടപടി എടുത്തു.
👉ക്വിറ്റ് ഇന്ത്യാ സമരത്തിന് കാരണമായ ഘടകങ്ങൾ?
*വിലക്കയറ്റവും ക്ഷാമവും
*രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ പരാജയപ്പെടുമെന്ന തോന്നൽ
*ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരത്തിന് ബ്രിട്ടൻ കാണിച്ച വൈമനസ്യം
👉ഖേഡ സമരത്തിൻ്റെ പ്രാധാന്യം?
*വരൾച്ചയും കൃഷിനാശവും കാരണം ദുരിതത്തിലായ ഖേഡയിലെ കർഷകരിൽ നിന്ന് ബ്രിട്ടീഷുകാർ നികുതി പിരിക്കാൻ തീരുമാനിച്ചതിനെതിരെ നടന്ന സമരമാണ് ഖേഡ സത്യാഗ്രഹം.ഇതിൻ്റെ ഫലമായി സർക്കാർ നികുതി ഇളവുകൾ പ്രഖ്യാപിച്ചു.
👉നിസ്സഹരണ പ്രസ്ഥാനം നിർത്തി വയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരി ചൌര സംഭവം-1922
👉പൌരാവകാശ നിഷേധ നിയമത്തിനെതിരെ നടത്തിയ സമരമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായത്.ഏതായിരുന്നു ആ നിയമം?
റൌലറ്റ് നിയമം-1919
വിദ്യാഭ്യാസ മന:ശാസ്ത്രം
👉ആധുനിക വിദ്യാഭ്യാസ മന:ശാസ്ത്രത്തിൻ്റെ പിതാവ്?
എഡ്വേർഡ് തോൺഡൈക്ക്
👉ഇന്ത്യൻ ബുദ്ധി പരീക്ഷയുടെ പിതാവ്?
സി.എച്ച്.റൈസ്
👉കേരളത്തിൽ ആദ്യമായി ബുദ്ധിമാപനം നടത്തിയത് ആര്?
പി.ജി.പിള്ള
👉സ്കീമ എന്ന ആശയം മനശാസ്ത്ര രംഗത്ത് അവതരിപ്പിച്ചത്?
ജീൻ പിയാഷെ
👉പദങ്ങൾ കൃതൃമായി എഴുതുന്നതിനോ വായിക്കുന്നതിനോ ഉള്ള കഴിവില്ലായ്മ?
ഡിസ് ലക്സിയ
👉മിന്നസോട്ട ക്ലറിക്കൽ ടെസ്റ്റ് ഏതു ശേഷിയുടെ മാപനമാണ്?
അഭിരുചി
👉രചനാന്തര പ്രജനന വ്യാകരണം എന്ന ആശയം അവതരിപ്പിച്ചത്
നോം ചോസ്കി
👉സുഷ്മാൻ അവതരിപ്പിച്ച പഠന സിദ്ധാന്തം
അന്വേഷണ പരിശീലന മാതൃക
👉കുട്ടികളിൽ കണ്ടു വരുന്ന ഗണിത പഠന വൈകല്യം
ഡിസ്കാൽക്കുലിയ
👉മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തി പകരുന്ന ഊർജ്ജമാണ്
അഭിപ്രേരണ
Thursday, October 15, 2020
PHONE NUMBERS OF EDUCATIONAL OFFICES IN KERALA
General Education Secretary: 0471-2333701
DPI-TVM:0471-2324601,2325106
ADPI:0471-23245152
SCERT:0471-2341883
Pareeksha Bhavan:0471-2340574
SSA TVM:0471-2320826
IT@SCHOOL:0471-2348274
HIGHER SECONDARY DIRECTOR:0471-2320714,2554020
VHSE DIRECTOR:0471-2325323,2325318
VHSE EXAM SECRETARY:0471-2321015
SCOUT AND GUIDE SHO:0471-2317480
സംസ്കാരവും ദേശീയതയും
അധ്യായം-5
👉എന്താണ് ദേശീയത?
ജാതി മത വർഗ്ഗ പ്രാദേശീക വ്യത്യാസങ്ങൾക്ക് ഉപരിയായി ഒരു രാജ്യത്തെ ജനങ്ങളുടെ ഐക്യമാണ് ദേശീയത
👉ദേശീയ സമരകാലത്ത് മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട പത്രങ്ങൾ?
*ദീപിക
*മാതൃഭൂമി
*മലയാള മനോരമ
*സുജന നന്ദിനി
*സ്വദേശാഭിമാനി
*കേരള കൌമുദി
👉സാമൂഹിക പരിഷ്കർത്താക്കളുടേയും പരിഷ്കരണ പ്രസ്ഥാനങ്ങളുടേയും പ്രവർത്തനഫലമായി ബ്രിട്ടീഷുകാർ നിയമം മൂലം നിരോധിച്ച അനാചാരങ്ങൾ ഏവ?
*അടിമത്തം
*സതി
*ശൈശവ വിവാഹം
*ബഹുഭാര്യത്വം
*പെൺശിശുഹത്യ
*വിധവാ പുനർവിവാഹം നടപ്പിലാക്കി
👉സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വച്ച ആശയങ്ങൾ?
*എല്ലാപേർക്കും വിദ്യാഭ്യാസം നൽകുക
*വിധവാ പുനർ വിവാഹം നടപ്പിലാക്കി
* ശൈശവ വിവാഹം നിരോധിക്കുക
*ജാതി വ്യവസ്ഥ നിർമ്മാർജനം ചെയ്യുക
*പുരോഹിതന്മാരുടെ ആധിപത്യം അവസാനിപ്പിക്കുക
*എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക
*സ്ത്രീകൾക്കെതിരായ വിവേചനങ്ങൾ അവസാനിപ്പിക്കുക
👉വിശ്വഭാരതി സർവകലാശാലയുടെ പ്രത്യേകതകൾ വ്യക്തമാക്കുക?
*രാഷ്ട്രങ്ങളുടെ അതിരുകൾക്കപ്പുറത്തുള്ള അന്തർദേശീയ സാഹോദര്യം
*പാശ്ചാത്യവും പൌരസ്ത്യവുമായ സംസ്കാരങ്ങൾ യോജിപ്പിച്ച് കൊണ്ടുള്ള വിദ്യാഭ്യാസം.
👉വിദ്യാഭ്യാസ സ്ഥാനങ്ങൾ മുന്നോട്ടു വച്ച ആശയങ്ങൾ?
*ഡക്കാൻ എഡ്യുക്കേഷൻ--മതേതര വിദ്യാഭ്യാസം
*വനിതാ സർവകലാശാല--സ്ത്രീകളുടെ ഉന്നമനം
*വിശ്വഭാരതി--അന്തർദേശീയ സാഹോദര്യം
*ജാമിയ മില്ലിയ ഇസ്ലാമിയ--മതേതര വിദ്യാഭ്യാസ നയം
*കേരള കലാമണ്ഡലം--പാരമ്പര്യ കലാ രൂപങ്ങളെ ഉദ്ധരിക്കൽ
*വാർധാ വിദ്യാഭ്യാസ പദ്ധതി--തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
👉ഇന്ത്യയിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യങ്ങൾ എന്തെല്ലാം?
*ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ അനാചാരങ്ങളെ എതിർത്തു
*എല്ലാ മനുഷ്യർക്കും വിവേചനങ്ങൾ ഇല്ലാതെ വഴി നടക്കാനും വസ്ത്രം ധരിക്കാനും വിദ്യാഭ്യാസം നേടാനുള്ള പൌരാവകാശങ്ങൾ നേടിയെടുക്കുക
👉ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിൽ വിദ്യാഭ്യാസ രംഗം വഹിച്ച പങ്ക്?
*ടാഗോറിൻ്റെ വിദ്യാഭ്യാസ രീതികൾ അന്തർ ദേശീയ സാഹോദര്യത്തിന് പ്രാധാന്യം നൽകി
*ദേശീയ വിദ്യാലയങ്ങൾ ദേശീയ ബോധം വളർത്തി
*മതേതര വിദ്യാഭ്യാസം നൽകി
*സ്വദേശി പ്രസ്ഥാനം ദേശീയ വിദ്യാഭ്യാസത്തിൻ്റെ വളർച്ചയ്ക്ക് കാരണം ആയി
*ഇന്ത്യക്കാരുടെ സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിയ്ക്ക് ആധുനിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തി
*ദേശീയതയുടെ വളർച്ചയ്ക്കായി നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചു
*മുകളി പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ ഇന്ത്യയിൽ ദേശീയ ബോധം വളർത്താൻ സഹായിച്ചു.
👉ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വർത്തമാന പത്രങ്ങൾ വഹിച്ച പങ്ക്?
*പത്രങ്ങൾ ദേശീയത , സാമൂഹിക പരിഷ്കരണം ,ജനാധിപത്യം തുടങ്ങിയ ആശയങ്ങൾക്ക് ഊന്നൽ നൽകി.
*ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളെ പത്രങ്ങളിലൂടെ വിമർശിച്ചു.
*വിവിധ ഭാഷകളിൽ പത്രങ്ങൾ പുറത്തിറക്കി
.👉ദേശീയ സമരകാലത്ത് വർത്തമാന പത്രങ്ങൾ ദേശീയ ബോധം വളർത്തുന്നതിന് ചെയ്ത കാര്യങ്ങൾ
*തിന്മകൾക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു
*ദുരന്ത വാർത്തകൾ ജനങ്ങളിൽ എത്തിച്ചു
*ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സമരങ്ങളെക്കുറിച്ച് വിവരം നൽകി
*സാമൂഹിക പരിഷ്കരണത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കി
*മർദ്ദക ഭരണത്തെക്കുറിടച്ച് ജനങ്ങളെ ബോധവാന്മാരാക്കി
*സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി.
👇Watch now
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പ്രണാമം
Wednesday, October 14, 2020
സാമൂഹശാസ്ത്രം? എന്ത്? എന്തിന്?
👉സമൂഹശാസ്ത്രം എന്നാലെന്ത്?
മനുഷ്യനും സാമൂഹിക ചുറ്റുപാടും തമ്മിലുള്ള ബന്ധം സമഗ്രമായി പഠനവിധേയമാക്കുന്ന വിഷയമേഖലയാണ് സമൂഹ ശാസ്ത്രം
👉സമൂഹശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
അഗസ്തെ കോംതെ
👉സമൂഹശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മാർഗ്ഗങ്ങൾ ഏതെല്ലാം?
*സോഷ്യൽ സർവ്വേ,അഭിമുഖം,നിരീക്ഷണം,കേസ് സ്റ്റഡി
👉സമൂഹശാസ്ത്രത്തിൻ്റെ വളർച്ചക്കിടയാക്കിയ വിപ്ലവങ്ങൾ ഏതെല്ലാം?
*ഫ്രഞ്ച് വിപ്ലവം,നവോത്ഥാനം
👉പ്രധാന സമൂഹശാസ്ത്രജ്ഞരുടെ പേരുകൾ എഴുതുക?
ആദ്യകാല സമൂഹശാസ്ത്രജ്ഞർ
*അഗസ്ത് കോംതെ
*മാക്സ് വെബർ
*കാൾ മാക്സ്
ഇന്ത്യൻ സമൂഹശാസ്ത്രജ്ഞൻമാർ
*എ.ആർ.ദേശായി
*ജി.എസ്.ഘുര്യേ
*എം.എൻ.ശ്രീനിവാസ്
👉നിരീക്ഷണം എത്രതരത്തിൽ ഉണ്ട്? ഏതെല്ലാം?
*2 തരം.
-പങ്കാളിത്ത നിരീക്ഷണം
-പങ്കാളിത്ത രഹിത നിരീക്ഷണം
👉സമൂഹശാസ്ത്രം ആദ്യകാലത്ത് ഏതു പേരിലാണ് അറിയപ്പെട്ടത്?
സാമൂഹിക ഭൌതികശാസ്ത്രം
👉എന്താണ് പങ്കാളിത്ത നിരീക്ഷണം?
ഗവേഷകൻ നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്ന രീതി
👉എന്താണ് പങ്കാളിത്ത രഹിത നിരീക്ഷണം?
പഠന വിധേയമാക്കുന്ന സമൂഹത്തെ പുറമേ നിന്നു നിരീക്ഷിക്കുന്നു.
👉എന്താണ് കേസ് സ്റ്റഡി?
അപൂർവ്വവും വ്യത്യസ്തവുമായ ഒരു സാമൂഹ്യപ്രതിഭാസം അല്ലെങ്കിൽ പ്രശ്നത്തെ കുറിച്ച് ആഴത്തിലുള്ള പഠനമാണ് കേസ് സ്റ്റഡി.
👉സമൂഹശാസ്ത്രത്തിൻ്റെ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രമുഖ ചിന്തകർ ആരെല്ലാം?
*കാൾ മാക്സ്,എമൈൽ ദുർഖിം ,മാക്സ് വെബർ
👉ആരാണ് പ്രതികർത്താക്കൾ?
പഠന വിധേയമാക്കുന്ന സംഘത്തെയാണ് പ്രതികർത്താക്കൾ എന്നു വിളിക്കുന്നത്
👉ആദ്യത്തെ സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവ്വകലാശാല?
ബോംബെ
👉സമൂഹശാസ്ത്ര പഠനത്തിൻ്റെ പ്രയോജനങ്ങൾ?
*സമൂഹത്തെക്കുറിച്ച് ശരിയായ ധാരാണ രൂപികരിക്കാൻ സഹായിക്കുന്നു.
*സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമൂഹത്തെയും വസ്തു നിഷ്ഠമായി അറിയാൻ സമായിക്കുന്നു.
*വ്യക്തിയും സാമൂഹിക സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാൻ സഹായിക്കുന്നു.
*സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് സൂക്ഷമമായി പഠിക്കുന്നു.
*സാമൂഹികസൂത്രണത്തിനും വികസനത്തിനും പ്രയോജനപ്പെടുന്നു.
*സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു.
*പിന്നാക്ക വിഭാഗങ്ങൾ , ചൂഷിതർ ,വിവേചനത്തിനും പീഢനത്തിനും വിധേയമാകുന്നവർ എന്നിവരെക്കുറിച്ചുള്ള പഠനങ്ങൾ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് മാർഗ ദർശനമായിത്തീരുന്നു.
👇WATCH NOW
PLEDGE
India is my country.All Indians are my brothers and sisters.I love my country , and I am proud of its rich and varied heritage. I shall always strive to be worthy of it.
I shall give my parents , teachers and all elders respect, and treat everyone with courtesy.
To my country and people ,I Pledge and devotion.In their well-being and prosperity alone lies my happiness.
Tuesday, October 13, 2020
ദിനാചരണങ്ങൾ
ജൂൺ
*അന്തർദേശിയ നിഷ്കളങ്ക ബാലക പീഡനവിരുദ്ധദിനം--ജൂൺ 4
*ലോക പരിസ്ഥിതി ദിനം--ജൂൺ 5
*ലോക സമുദ്ര ദിനം--ജൂൺ 8
*ലോക ബാലവേല വിരുദ്ധ ദിനം--ജൂൺ 12
*ലോക രക്തദാനദിനം--ജൂൺ 14
*ലോക അഭയാർത്ഥി ദിനം--ജൂൺ 20
*ലോക യോഗാദിനം--ജൂൺ 21
*യു.എൻ രൂപരേഖ ഒപ്പു വയ്ക്കൽ ദിനം--ജൂൺ 25
*ലോക മയക്കു മരുന്നു വിരുദ്ധ ദിനം--ജൂൺ 26
ജൂലൈ
*ഡോക്ടേർസ് ദിനം--ജൂലൈ 1
*ലോക ജനസംഖ്യാ ദിനം--ജൂലൈ 11
*മലാല ദിനം--ജൂലൈ 12
*അന്താരാഷ്ട്ര നീതി ദിവസം--ജൂലൈ 17
*കാർഗിൽ വിജയ ദിവസം--ജൂലൈ 26
*അന്തർദേശിയ കടുവ ദിനം--ജൂലൈ 29.
ഓഗസ്റ്റ്
*ലോക മുലയൂട്ടൽ വാരം--ഓഗസ്റ്റിലെ ആദ്യത്തെ ആഴ്ച
*അന്താരാഷ്ട്ര സൌഹൃദ ദിനം--ഓഗസ്റ്റിലെ ആദ്യ ഞായർ
*ലോക സമാധാന ദിനം--ഓഗസ്റ്റ് 6
*ഹിരോഷിമാ ദിനം--ഓഗസ്റ്റ് 6
*ലോക വയോജന ദിനം--ഓഗസ്റ്റ് 8
*ക്വിറ്റ് ഇന്ത്യാ ദിനം--ഓഗസ്റ്റ് 9
*നാഗസാക്കി ദിനം-- ഓഗസ്റ്റ് 9
*ലോക യുവജന ദിനം--ഓഗസ്റ്റ് 12
*ഇൻഡ്യൻ സ്വാതന്ത്രൃ ദിനം--ഓഗസ്റ്റ് 15
*ഫോട്ടോഗ്രാഫി ദിനം--ഓഗസ്റ്റ് 19
*ഇന്ത്യൻ അക്ഷയ ഊർജ്ജ ദിനം--ഓഗസ്റ്റ് 20
*സ്ത്രീ സമത്വ ദിവസം--ഓഗസ്റ്റ് 26
*ദേശീയ കായിക ദിനം(ധ്യാൻ ചന്ദിൻ്റെ ജന്മ ദിനം)--ഓഗസ്റ്റ് 29
*ചെറുകിട വ്യവസായ ദിനം--ഓഗസ്റ്റ് 30
സെപ്റ്റംബർ
*ശ്രീനാരായണ ഗുരു ജയന്തി--സെപ്റ്റംബർ 2
*ശ്രീനാരായണ ു ഗുരു സമാധി-- സെപ്റ്റംബർ 21
ഒക്ടോബർ
*ഗാന്ധി ജയന്തി-- ഒക്ടോബർ 2
*ഭക്ഷ്യ ദിനം--ഒക്ടോബർ16
*അന്താരാഷ്ട്ര ദാരിദ്ര നിർമ്മാർജന ദിനം--ഒക്ടോബർ 17
*ഒക്ടോബർ 21- പോലീസ് സ്മൃതി ദിനം
*മഹാനവമി--ഒക്ടോബർ 24
*വിജയ ദശമി--ഒക്ടോബർ 25
*വയലാർ ദിനം--ഒക്ടോബർ 27
*രാഷ്ട്രീയ ഏകതാദിനം-ഒക്ടോബർ 31
*ദേശീയ പുനർ അർപ്പണദിനം-ഒക്ടോബർ 31
സ്കോളർഷിപ്പുകൾ
തളിര് സ്കോളർഷിപ്പ്
ബാല സാഹിത്യ ഇൻസ്റ്റിറ്റൃൂട്ട് വിതരണം ചെയ്യുന്നു.500 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ ആണ് ലഭിക്കുന്നത്.
സാമൂഹിക നീതി വകുപ്പ് നൽകുന്ന സ്കോളർഷിപ്പ്
*പഠനത്തിൽ 40% സ്കോർ ഉണ്ടാവണം.
*പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് നൽകുന്നു
ലംപ് സം ഗ്രാൻ്റ്
*പട്ടികജാതി വികസന വകുപ്പ് നൽകുന്നു
*ഗവൺമെൻ്റ് , എയ്ഡഡ് ,അംഗീകൃത സ്കൂളുകളിൽ പഠിക്കുന്ന പട്ടിക ജാതി ,ഒ,ഇ,സി വിദ്യാർത്ഥികൾക്കാണ് അർഹത.
മത്സ്യ തൊഴിലാളികളുടെ കുട്ടികൾക്കുള്ള സ്റ്റൈപ്പൻ്റ്
*ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്നു.അധ്യായന വർഷാരംഭത്തിൽ വിതരണം ചെയ്യുന്നു.
ഒ.ബി.സി പ്രീ-മെട്രിക് സ്കോളർഷിപ്പ്
പിന്നോക്ക സമുദായ വികസന വകുപ്പ് വിതരണം ചെയ്യുന്നു.സർക്കാർ/എയ് ഡഡ് സ്കൂളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.രക്ഷിതാവിൻ്റെ വരുമാനം 44500 രൂപയിൽ കൂടരുത്.ജാതി,വരുമാന സർട്ടിഫിക്കറ്റുകൾ പരിഗണിച്ച് സ്കൂൾ അധികാരി തയ്യാറാക്കുന്ന ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ലഭിക്കുക
👉മെറിറ്റോറിയസ് സ്കോളർഷിപ്പ്
*ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ പട്ടികജാതിക്കാരായ വിദ്യാർത്ഥികളിൽ നിന്നും മെറിറ്റോറിയസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.2020-21 അധ്യയന വർഷം സർക്കാർ,ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡിഗ്രി,പി.ജി,പോളിടെക്നിക്ക് കോഴ്സുകളിൽ സംസ്ഥാനത്തിന് അകത്തും പുറത്തും ഉള്ള കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.ഫോൺ: 85 47 63 00 42.
👉വനിതകൾ ഗൃഹനാഥരായുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് 2020-21 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക് ഐ.സി.ഡി.എസ് ഓഫീസിൽ നവംബർ 20 വൈകുന്നേരം അഞ്ചിന് മുൻപായി നൽകുക.ഫോൺ: 0468-2224130
👉
💥കൂടുതൽ സ്കോളർഷിപ്പ് വിവരങ്ങൾ ഉൾപ്പെടുത്തുന്നതാണ്.ബ്ലോഗ് നിരന്തരം സന്ദർശിക്കുകയോ ഫോളോ ബട്ടൻ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
പത്താം ക്ലാസിലെ ബയോളജി ,കെമസ്ട്രി ,ഫിസിക്സ് ഭാഗങ്ങളിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ
തയ്യാറാക്കിയത് :അരുണിമ .എൻ.എസ് ,ജി.എച്ച്.എസ്,നാരങ്ങാനം,പത്തനംതിട്ട.(FULL A+ GRADE HOLDER)
👉മസ്തിക്കത്തിലേയും സുഷുമ്നയിലേയും മയലിൻ ഷീത്ത് ഏതു കോശങ്ങളാലാണ് നിർമ്മിക്ക പെട്ടിരിക്കുന്നത്?
*ഒളിഗോഡെൻഡ്രോസൈറ്റുകൾ
👉അസറ്റൈൻ കൊളിൻ,ഡോപമിൻ എന്നിവ എന്തിനുദാഹരണമാണ്?
*നാഡീയ പ്രേക്ഷകങ്ങൾക്ക്
👉മസ് തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്ന് പാളികളുള്ള സ്തരത്തിൻ്റെ പേര്?
*മെനിഞ്ജസ്
👉മെനിഞ്ജസിൻ്റെ ആന്തരപാളികൾക്കിടയിലും മസ് തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രവത്തിൻ്റെ പേര്?
* സെറിബ്രോസ്പൈനൽ ദ്രവം
👉മസ് തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?
സെറിബ്രം
👉ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽ തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവ് ഏത് പേരിൽ അറിയപ്പെടുന്നു?
സമഞ്ജ ക്ഷമത
👉ഏത് കോശങ്ങളുടെ പ്രവർത്തന ഫലമായാണ് നമുക്ക് വർണ്ണ കാഴ്ച സാദ്ധ്യമാകുന്നത്?
*കോൺ കോശങ്ങൾ
👉വളർച്ചാ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ?
*സൊമാറ്റോട്രോപിൻ
👉തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏതാണ്?
*TSH
👉ഏത് ഹോർമോണിൻ്റെ കുറവാണ് ഡയബറ്റിസ് ഇൻസിപിഡസിന് കാരണമാകുന്നത്?
*വാസോപ്രസിൻ(ADH)
Chemistry
👉ആവർത്തനപട്ടികയിൽ ഉൽകൃഷ്ട വാതകങ്ങൾ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്ന?
*18
👉അറ്റോമിക സംഖ്യ 18 ആയ മൂലകം ഏത്?
*ആർഗോൺ(Ar)
👉ഒരു സബ്ഷെൽ മാത്രമുള്ള മെയിൻ ഷെല്ല് ഏതാണ്?
*K(1)
👉2,8,8,1 എന്നത് ഏത് മൂലകത്തിൻ്റെ ഇലക്ട്രോൺ വിന്യാസമാണ്?
*പൊട്ടാസ്യം (K)
👉STP യിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വാതകത്തിൻ്റെയും വ്യാപ്തം എത്ര ലിറ്ററായിരിക്കും?
*22.4
👉ക്രിയശീലം ഏറ്റവും കൂടിയ ലോഹം ഏത്?
*പൊട്ടാസ്യം
👉ലോഹങ്ങളുടെ ക്രിയശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തി രാസോർജ്ജത്തെ വൈദ്യുതോർജമാക്കുന്ന സംവിധാനം?
*ഗാൽവനിക് സെൽ
👉ക്രീയ ശീല ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാതകം ഏത്?
*ഹൈഡ്രജൻ
👉സിങ്കും കോപ്പർ സൾഫേറ്റുമായുള്ള രാസപ്രവർത്തനത്തിൽ ആദേശം ചെയ്യപ്പട്ട ലോഹം ഏത്?
*കോപ്പർ
Physics
👉വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
*മൈക്കൾ ഫാരഡെ
👉വലതു കൈ പെരുവിരൽ നിയമം ആവിഷ്കരിച്ചത് ആര്?
*ജെയിംസ് ക്ലർക്ക് മാക് സ് വെൽ
👉മൈക്രോ ഫോൺ: വൈദ്യുത കാന്തിക പ്രേരണ
ലൌഡ് സ്പീക്കർ:മോട്ടോർ തത്ത്വം
👉കാന്തിക മണ്ഡലത്തിലെ ആകെ ബലരേഖകളെ ഒന്നിച്ച്----- എന്നു പറയുന്നു?
*കാന്തിക ഫ്ലക്സ്
👉ആർമെച്ചർ കോയിൻ അർധഭ്രമണം അഥവാ 180 ഡിഗ്രി തിരിയാൻ എടുക്കുന്ന സമയം?
*T/2
👉ഇന്ത്യയിൽ വിതരണത്തിനുവേണ്ടി ഉത്പാദിപ്പിക്കുന്ന AC യുടെ ആവൃത്തി എത്രയാണ്?
*50Hz
👉ക്രമമായ ഇടവേളകളിൽ ദിശമാറികൊണ്ടിരിക്കുന്ന വൈദ്യുതി?
*AC
👉തുടർച്ചയായി ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി?
DC
👉AC ജനറേറ്ററിലെ ആർമെച്ചർ ABCD യിലെ R1,R2 എന്നിവ എന്തിനെ സൂചിപ്പിക്കുന്നു?
*സ്ലിപ് റിങ്സ്
പ്രധാന ആസിഡുകളും അടങ്ങിയ പദാർത്ഥങ്ങളും
പൊതു വിജ്ഞാനം
👉നിരക്ഷരനായ മുകൾ ചക്രവർത്തി ?
അക്ബർ
👉പേർഷ്യൻ ഹോമർ?
ഫിർദൌസി
👉മഹാരാഷ്ട്ര സോക്രട്ടീസ്?
ഗോപാല കൃഷ്ണ ഗോഖലെ
👉ഇന്ത്യയുടെ മിസൈൽ വനിത?
ടെസി തോമസ്
👉പറക്കുംസിംഗ്?
മിൽഖാ സിംഗ്
👉ബാപ്പുജി?
ഗാന്ധിജി
👉ദേശ ബന്ധു?
സി.ആർ.ദാസ്
👉ഏഷ്യയുടെ പ്രകാശം?
ശ്രീ ബുദ്ധൻ
👉ലിറ്റിൽ കോർപ്പറൽ?
നെപ്പോളിയൻ ബോണപ്പാർട്ട്
👉ഇന്ത്യയിലെ നീളം കൂടിയ നദി?
ഗംഗ
Monday, October 12, 2020
മഗധ മുതൽ താനേശ്വരം വരെ
👉രാജാവിൻ്റെ ഉത്തരവാദിത്വത്തെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങൾ അർത്ഥശാസ്ത്രത്തിൽ നിന്നു ലഭിക്കും?
*രാജാവ് പ്രജകൾക്ക് മാതൃക ആയിരിക്കണം
*രാജാവ് ,കർത്തവൃങ്ങൾ നിർവഹിക്കാൻ ജനങ്ങൾക്ക് പ്രേരണ ആയിരിക്കണം
*അലസനോ , അസത്യം പറയുന്നവനോ ആകരുത്
*രാജൃത്തിന് സമ്പത്ത് ഉണ്ടാക്കി പ്രജകളുടെ പ്രീതി നേടണം
*വിദ്യ കൊണ്ട് വിനയം നേടണം
*ലളിത വസ്ത്രധാരിയും ധർമ്മിഷ്ഠനുമായിരിക്കണം
👉എന്താണ് സപ്താംഗങ്ങൾ?
ചാണകൃൻ്റെ സപ്താംഗ സിദ്ധാന്ത പ്രകാരം രാഷ്ട്രത്തിന് ഏഴ് പ്രധാന ഘടകങ്ങൾ ഉണ്ടെന്ന് പറയുന്നു.
*സ്വാമി(രാജാവ്)
*അമാതൃൻ(മന്ത്രി)
*ജനപദം(രാജ്യം\ഭൂപ്രദേശം)
*ദുർഗം(സൈന്യം\കോട്ട)
കോസ(ഖജനാവ്)
*ദണ്ഡ(നീതിന്യായം)
*മിത്രം(സഖ്യ രാജൃങ്ങൾ)
👉മൌര്യ സാമ്രാജൃത്തിന് ആദൃ സാമ്രാജ്യമെന്ന പദവി നേടികൊടുത്ത ഘടകങ്ങൾ ഏതെല്ലാം?
*രാജ്യം വളരെ വിസ്തൃതമായിരുന്നു
*രാജൃത്തുടനീളം ഏകീകൃതമായ ഭരണ സംവിധാനം നിലനിന്നിരുന്നു.
*ഭരണം രാജാവിൽ കേന്ദ്രീകരിച്ചിരുന്നു.വിദൂരദേശങ്ങളിൽ പോലും ചന്ദ്രഗുപ്തൻ്റെ കീഴിലുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നു.
👉സപ്താംഗ സിദ്ധാന്തം എന്നാലെന്ത്?
*രാഷ്ട്രരൂപികരണമായി ബന്ധപ്പെട്ട് ചാണകൃൻ രൂപികരിച്ച സിദ്ധാന്തമാണ് സപ്താംഗ സിദ്ധാന്തം.ഇതു പ്രകാരം രാഷ്ട്രത്തിന് ഏഴ് ഘടകങ്ങൾ ഉണ്ടെന്ന് അർത്ഥ ശാസ്ത്രത്തിൽ അദ്ദേഹം പറയുന്നു.ഇതാണ് സപ്താംഗ സിദ്ധാന്തം.
👉അശോക ധർമ്മത്തിൻ്റെ അടിസ്ഥാന പ്രണാണങ്ങൾ ഏതെല്ലാം?
*അഹിംസ,സഹിഷ്ണുത,സാമൂഹൃബോധം
*മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക
,അടിമകളോടും സേവകരോടും ദയ കാണിക്കുക,
ബന്ധു മിത്രാധികളോട് ഉദാരമായി പെരുമാറുക,ഗുരുക്കളെയും ഭിക്ഷുക്കളെയും ബഹുമാനിക്കുക,
*ദാന ധർമ്മങ്ങൾ ചെയ്യുക.
👉അശോകൻ തൻ്റെ ആശയങ്ങളും കല്പനകളും ജനങ്ങളിൽ എത്തിക്കാൻ സ്വീകരിച്ച മാർഗം?
*രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശാസനങ്ങൾ സ്ഥാപിക്കുകയും കൊത്തി വയ്കുകുകയും ചെയ്തു.പാതകളുടെ വശങ്ങളിലും നഗരങ്ങൾക്കു സമീപവുമാണ് ഇവ കൂടുതലും സ്ഥാപിച്ചത്.
👉 അശോക ശാസനങ്ങളിൽ കൂടുതലും കാണുന്നഭാഷ? ആരാണിത് ആദ്യം വായിച്ചെടുത്തത്?
*ബ്രഹ്മി ലിപി
*1837 ജയിംസ് പ്രിൻസപ്പ്
👉അശോകൻ തൻ്റെ ധമ്മ പ്രചരിപ്പിച്ചത് എങ്ങനെ?
*ധമ്മ പ്രചരിപ്പിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചു
*തൻ്റെ മകൻ മഹേന്ദ്രനെയും മകൾ സംഘമിത്രയെയും ശ്രീലങ്കയിലേക്ക് അയച്ചു
*ബുദ്ധൻ്റെ ശരീര ഭാഗങ്ങളോ അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്ത സ്തൂപങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.
👉മൌര്യ സാമ്രാജൃത്തിന് ഇന്ത്യയിലെ ആദ്യ സാമ്രാജ്യമെന്ന പദവി നേടിക്കൊടുത്തത് ഘടകങ്ങൾ ഏതെല്ലാമാണ്/
*രാജൃം വളരെ വിസ്തൃതമായിരുന്നു
*ഭരണം രാജാവിൽ കേന്ദ്രീകരിച്ചിരുന്നു.വിദൂര ദേശങ്ങളിൽ പോലും ചന്ദ്രഗുപ്തൻ്റെ കീഴിലുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നു
*രാജൃത്തുടനീളം ഏകീകൃതമായ ഭരണ സംവിധാനം ഉണ്ടായിരുന്നു.
👉മൌര്യ കാലഘട്ടത്തിൽ നിലനിന്നിരുന്ന വിവിധ തരം നികുതികൾ ഏതെല്ലാം വിവരിക്കുക?
*ഭാഗ ,ബലി ,ശുൽക എന്നിവയാണ് പ്രധാന നികുതികൾ
*ഉദകഭാഗയാണ് ജലനികുതി
*ഭൂനികുതിയാണ് ഭാഗ
*പഴങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നികുതിയാണ് ബലി
*കയറ്റുമതിയുടെയും ഇറക്കുമതിയുടെയും നികുതിയാണ് ശുൽക
👇Watch Now
ജനന നിരക്ക് , മരണ നിരക്ക് , കുടിയേറ്റം
👉ജനന നിരക്ക്
*ആകെ ജനസംഖ്യയിൽ ആയിരം പേർക്ക് എത്ര കുഞ്ഞുങ്ങൾ ജീവനോടെ ജനിക്കുന്നു എന്നതാണ് ജനന നിരക്ക്.
👉മരണ നിരക്ക്
*ആകെ ജനസംഖ്യയിൽ ആയിരം പേർക്ക് എത്ര മരിങ്ങൾ നടക്കുന്നു എന്നതാണ് മരണ നിരക്ക്.
👉കുടിയേറ്റം
*ഒരു പ്രദേശത്തു നിന്ന് ജനങ്ങൾ മറ്റൊരു പ്രദേശത്തേക്ക് പലകാരണങ്ങളാൽ താമസം മാറാം.ഇതിനു കുടിയേറ്റം എന്നു പറയുന്നു.
Sunday, October 11, 2020
(STD:9,UNIT-8) തിരഞ്ഞെടുപ്പും ജനാധിപത്യവും
👉 ജനാധിപതൃത്തിൽ തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം വൃക്തമാക്കുക?
*ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ഭരണാധികാരിളെ തിരഞ്ഞെടുക്കാൻ സാധിക്കുന്നു.
*തിരഞ്ഞെടുപ്പ് ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നു.
*ജനങ്ങൾക്ക് ജനാധിപതൃ പ്രക്രിയയിൽ പങ്കെടുക്കുന്നതിനും പ്രതികരിക്കുന്നതിനും സാധിക്കുന്നു.
*ഭരണാധികാരികൾ ജനാഭിലാക്ഷം അറിഞ്ഞ് പ്രവർത്തിക്കാൻ തിരഞ്ഞെടുപ്പ് കാരണമാകുന്നു
👉വിവിധ തിരഞ്ഞെടുപ്പ് രീതികൾ?
*പ്രതൃക്ഷ തിരഞ്ഞെടുപ്പ്
*പരോക്ഷ തിരഞ്ഞെടുപ്പ്
*കേവല ഭൂരിപക്ഷ തിരഞ്ഞെടുപ്പ്
*ആനുപാതിക പ്രാതിനിധ്യ വൃവസ്ഥ
👉ലോകത്ത് വിവിധ രാജ്യങ്ങളിൽ സ്വീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പു രീതികൾ ഏതെല്ലാം - വിശദമാക്കുക .
*ഭൂരിപക്ഷം രാജൃങ്ങളും ജനാധിപതൃ ഭരണക്രമമാണ് സ്വീകരിച്ചിരിക്കുന്നത്.ജനാധിപതൃ രാജൃങ്ങളിൽ കൃതൃമായ ഇടവേളകളിൽ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് നടത്തുന്നു.പ്രധാനമായും രണ്ടു തരം തിരഞ്ഞെടുപ്പുരീതികളാണ് ഉള്ളത്
*പ്രതൃക്ഷ തിരഞ്ഞെടുപ്പു രീതിയും
*പരോക്ഷ തിരഞ്ഞെടുപ്പു രീതിയും
👉പ്രത്യക്ഷ-പരോക്ഷ തിരഞ്ഞെടുപ്പുകൾക്ക് ഉദാഹരണം എഴുതുക?
പ്രതൃക്ഷ തിരഞ്ഞെടുപ്പ്
*കോർപ്പറേഷൻ കൌൺസിലർ
*സഹകരണ സംഘ ഭരണസമിതി അംഗങ്ങൾ
*മുനിസിപ്പൽ കൌൺസിലർ
പരോക്ഷ തിരഞ്ഞെടുപ്പ്
*സഹകരണ സംഘം പ്രസിഡൻ്റ്
*മുൻസിപ്പൽ ചെയർമാൻ
*കോർപ്പറേഷൻ മേയർ
👉എന്താണ് തിരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം?
*തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും വിജയ സാധ്യത പരിശോധിച്ച് പ്രവചിക്കുന്ന പഠനശാഖയാണ് തിരഞ്ഞെടുപ്പ് പ്രവചനശാസ്ത്രം.
👉ആരാണ് സമ്മതിദായകൻ?
*പ്രതിനിധികളെ തിരഞ്ഞെടുക്കുന്നവർ സമ്മതിദായകർ എന്നറിയപ്പെടുന്നു
👉തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രധാന ചുമതലകൾ എന്തെല്ലാം?
*തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുക
*വോട്ടർ പട്ടിക തയ്യാറാക്കുക
*തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ വിവിധ ഘട്ടങ്ങളുടെ തീയതി പ്രഖ്യാപിക്കൽ
*പെരുമാറ്റം ചട്ടം രൂപികരിക്കൽ
*തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ
*തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും
*വോട്ടിംങ് , വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം
*തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കൽ
(തുടരും)
Saturday, October 10, 2020
(std:6)THE PLOUGHMAN-ഉഴവുകാരൻ
The Ploughman-ഉഴവുകാരൻ
കർഷകൻ്റെ അധ്വാനത്തെ പ്രകീർത്തിക്കുന്ന ഒരു കവിതയാണ് ഉഴവുകാരൻ.ഇത് എഴുതിയത് OLIVER WENDELL HOLMES ആണ്.നമ്മൾ ഓരോ നേരവും കഴിക്കുന്ന ഭക്ഷണം കർഷകൻ്റെ അധ്വാന ഫലമാണ്.കർഷകൻ്റെ ബലിഷ്ഠമായ കരങ്ങൾ ആണ് സാധാരക്കാരുടെ ആഹാരം മുതൽ രാജാക്കൻമാരുടെ സ്വർണ്ണവർണ്ണത്തിൽ ചാലിച്ച ഗാംഭീരം വരെ സാധ്യം ആക്കുന്നത്.വിശപ്പ് മനുഷ്യനെ പഠിപ്പിച്ച ആദ്യപാഠങ്ങൾ തെറ്റാതെ എഴുതുന്ന അനശ്വരമായ തൂലികയുടെ ഉടമസ്ഥനായ പണ്ഡിതനാണ് കർഷകൻ.സ്വർഗം ആജ്ഞാപിച്ച വരികൾ ഇതാണ് -അദ്ധ്വാനിക്കൂ..മണ്ണ് പുറപ്പെടുവിക്കുന്ന ഔദ്യോഗികരേഖയും ഇതാണ് ; അധ്വാനം.
MEANINGS
*Grain--ധാന്യം
*Sturdy--ബലിഷ്ഠമായ
*Pomb--ഗാംഭീരം
*Labour--അധ്വാനം
*Living Green--പച്ചപ്പ്
*Scholar--പണ്ഡിതൻ
*Lesson--പാഠം
*Hunger--വിശപ്പ്
*Toil--അധ്വാനം
*Heaven--commanded--സ്വർഗം ആജ്ഞാപിച്ച
*Deed--പ്രവൃത്തി
*chapter--ഔദ്യോഗിക രേഖ
ACTIVITY-1
A Poet turns letters and words into various styles to frame lines of a poem.Likewise, a farmer turns seeds to crops. which lines give you this idea ?
*"This is the page whose letters shall be seen,
Changed by the sun to words ofliving green"
ACTIVITY-2
In this poem, the poet considers both farming and writing as creative work. Let's examine how the poet compares these two activities.Study the following table and fill in the missing parts.Use the hints in the bracket.
(pen,page,crops,seeds)
ANSWER:
*POET--FARMER
*PAGE--FIELD
*LETTERS--SEEDS
*WORDS--CROPS
*PEN--FARMING TOOLS
ACTIVITY-3
PICK OUT PAIRS OF RHYMING WORDS FROM THE POEM
ANSWER:
*Brings--Kings
*Seen--Green
*Pen--Men
*Toil--Soil
ACTIVITY-4
We are aware of the importance of agriculture.why can't we celebrate Chingam 1st as the Farmers's Day in our school ?.To mke the programme colourful, what preparations are to be made ?
Now,Prepare a letter of invitation for the farmers.
Answer:
Place
Date
Dear Kuttappan,
We have decided to celebrate Chingam 1st as Farmer's Day.On the occasion we would like to appreciate the hard work,determination and perseverance of the farmers who feed the world .We know that you are cultivating different crops and vegitables in your field.We are eager to know the methods and ways that you follow in farming.Therefore, we are very glad to invite you to participate in this function and share your experiences of farming with us.
Lovingly,
Students of NSSGHS,
Pandalam.
കൾച്ചറുകൾ
👉എപ്പികൾച്ചർ--തേനീച്ച വളർത്തൽ
👉പിസികൾച്ചർ--ശാസ്ത്രീയ മത്സ്യ കൃഷി
👉വിറ്റികൽച്ചർ--മുന്തിരി കൃഷി
👉ഒലേറി കൾച്ചർ--പച്ചക്കറി കൃഷി
👉സിൽവി കൾച്ചർ--വനവിഭവ പരിപാലനം
👉ഹോർട്ടി കൾച്ചർ--തോട്ട കൃഷി
👉മഷ്റും കൾച്ചർ--കൂൺ കൃഷി
👉സെറി കൾച്ചർ--പട്ട് നൂൽപ്പുഴു വളർത്തൽ
👉വെർമികൾച്ചർ-- മണ്ണിര കമ്പോസ്റ്റ്
👉ഏവികൾച്ചർ--പക്ഷി വളർത്തൽ
👉മാരികൾച്ചർ--കടൽ മത്സ്യ കൃഷി
👉കൂണി കൾച്ചർ--മുയൽ വളർത്തൽ
👉ടിഷ്യു കൾച്ചർ--മൂലകോശങ്ങളിൽ നിന്നും പുതിയ സസ്യങ്ങൾ ഉണ്ടാക്കൽ
👉അബോറി കൾച്ചർ--മര പരിപാലനം
👉മോറി കൾച്ചർ--മൾബറി കൃഷി
👉ഫ്ളോറി കൾച്ചർ--പുഷ്പകൃഷി
Friday, October 9, 2020
(std:8)വൈവിധ്യം നിലനിൽപ്പിന്
👉എന്താണ് പരിസ്ഥിതി ശാസ്ത്രം?
💥ജീവജാലങ്ങൾ തമ്മിലും അവയുടെ ചുറ്റുപാടുകൾ തമ്മിലും നിലനിൽക്കുന്ന പരസ്പരബന്ധത്തെക്കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം(Ecology).
👉ജീവ മണ്ഡലം എന്നാലെന്ത്?
💥ഭൂമിയിൽ ജീവൻ കാണപ്പെടുന്ന ഭാഗമാണ് ജീവമണ്ഡലം ( ബയോസ്ഫിയർ).അന്തരീക്ഷത്തിലും ,ഭൂമിയുടെ ഉപരിതലത്തിലും സമുദ്രത്തിലുമായി ജീവമണ്ഡലം വ്യാപിച്ചു കിടക്കുന്നു.
👉ഉപഭോക്താക്കൾ എത്രതരം?
*പ്രാഥമിക ഉപഭോക്താവ്-- സസ്യഭോജി.നേരിട്ട് സസ്യ ഭാഗങ്ങൾ ഭക്ഷിക്കുന്നു.
*ദ്വിതീയ ഉപഭോക്താവ്--സസ്യഭോജിയെ ഭക്ഷിക്കുന്ന മാംസഭോജി.
*തൃതീയ ഉപഭോക്താവ്--മാംസഭോജിയെ ഭക്ഷിക്കുന്ന മാംസഭോജി.
👉ജീവ മണ്ഡലത്തിലെ പ്രാഥമിക ഊർജ്ജ സ്രോതസ് ഏത്?
*സൂര്യ പ്രകാശം സസ്യങ്ങൾ പ്രകാശ സംശ്ലഷണത്തിലൂടെ പ്രകാശോർജ്ജത്തെ ആഗികരണം ചെയ്ത് രാസോർജ്ജമാക്കി മാറ്റുന്നു.രാസോർജ്ജം സസ്യഭാഗങ്ങളിൽ സംഭരിക്കപ്പെടുന്നു.സസ്യ ഭാഗങ്ങൾ ഭക്ഷണമാക്കുന്ന ജീവികളിലേക്ക് ഈ ഊർജ്ജം എത്തിച്ചേരുന്നു.
👉ഉല്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള വ്യത്യാസം?
*ആഹാരം സ്വയം നിർമ്മിക്കാൻ കഴിയുന്ന ജീവികളാണ് ഉല്പാദകർ.ഹരിത സസ്യങ്ങൾ ഉല്പാദകർ ആണ്.ഭക്ഷണത്തിനായി നേരിട്ടോ അല്ലാതെയോ ഹരിത സസ്യങ്ങളെ ആശ്രയിക്കുന്ന ജീവികളെല്ലാം ഉപഭോക്താക്കളാണ്.
👉WWF എന്നാലെന്ത്?
ജൈവ വൈവിധ്യ സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും മലിനീകരണവും തടയുന്നതിനായി സ്വിറ്റ്സർലൻ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ്.
👉IUCN എന്നാലെന്ത്?
ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി സ്വിറ്റ്സർലൻ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണിത്.
👉എന്താണ് പോഷണ തലങ്ങൾ?
*ഭക്ഷ്യ ശൃംഖലയിലെ ഓരോ കണ്ണിക്കും പറയുന്ന പേരാണ് പോഷണ തലം അഥവാ ട്രോഫിക് ലെവൽ.ഒന്നാം പോഷണ തലത്തിൽ ഉല്പാദകരായ ഹരിതസസ്യങ്ങളാണ് ഉൾപ്പെടുന്നത്.
👉ജീൻ ബാങ്കുകളുടെ പ്രാധാന്യം എന്ത്?
*വിത്തുകൾ, ബീജങ്ങൾ തുടങ്ങിയവ ശേഖരിച്ച് ദീർഘകാലം സംരക്ഷിക്കാനുള്ള സംവിധാനം ജീൻ ബാങ്കുകൾക്ക് ഉണ്ട്.
👉ഇൻസിറ്റു കൺസർവേഷനുകൾക്ക് ഉദാഹരണം?
*വന്യജീവി സങ്കേതം *നാഷണൽ പാർക്കുകൾ*കമ്മ്യൂണിറ്റി റിസർവ് *ബയോസ്ഫിയർ റിസർവ്.
👉ജൈവ വൈവിധ്യം എന്നാലെന്ത്?
*ഭൂമിയിൽ വസിക്കുന്ന മുഴുവൻ ജീവ സമൂഹങ്ങളും അവയുടെ ആവാസ വ്യവസ്ഥകളും ചേരുന്നതാണ് ജൈവവൈവിധ്യം.
👉എന്താണ് റെഡ് ഡേറ്റാ ബുക്ക്?
*വംശനാശ ഭീക്ഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ്.
👉എക്സിറ്റു കൺസർവേഷന് ഉദാഹരണം?
*സുവോളജിക്കൽ ഗാർഡൻ
*ബൊട്ടാണിക്കൽ ഗാർഡൻ
👉റെഡ് ഡേറ്റാ ബുക്ക് തയ്യാറാക്കുന്ന സംഘടന?
*IUCN
👉ഇൻസിറ്റു കൺസർവേഷന് ഉദാഹരണം?
*വന്യ ജീവി സങ്കേതങ്ങൾ
*നാഷണൽ പാർക്കുകൾ
👉ആവാസ വ്യവസ്ഥ എന്നാലെന്ത്?
*ജീവമണ്ഡലത്തിൻ്റെ അടിസ്ഥാന ഘടകം.
*ഉദാഹരണം: വനം,മരുഭൂമി ,സമുദ്രം ,പുൽമേടുകൾ
(STD:8) A DAY IN THE COUNTRY
👉A Short profile of Anton Chekhov
*Anton Chekhov was born on 29 January 1860 in Russia.He is well-known dramatist and short story writer.He graduated as a medical doctor in 1884 .He married Olga K nipper in 1901.H wrote a number of short stories and plays.His major works include ISLAND OF SAKHALIN (ESSAY),UNCLE VANYA , THREE SISTERS ,SEAGULL ,CHERRY ORCHARD (PLAYS),THE BIRD MARKET,BOOTS ,THE LOTTERY TICKET,THE CHEMIST'S WIFE ,DREAMS,etc.He was awarded pushkin prize. He passed away on 15 July 1904 in Badenweiler , Germany.
👉Prepare a character sketch of Terenty
*Terenty is one of the character in the story ' A DAY IN THE COUNTRY'.Terenty is a loving old man and cobbler.He is tall with a thin pock-marked face.He has long feet.He is dressed in a woman's tattered jacket .He is really an experienced man.he made out every thing about nature .He knows everything about weather changes.He loves everybody but very few made out his love.
Thursday, October 8, 2020
(STD:10,UNIT -7) വൈവിധ്യങ്ങളുടെ ഇന്ത്യ
👉ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഹിമാലയൻ കൊടുമുടി?
*കാഞ്ചൻ ജംഗ
👉 വടക്കോട്ടൊഴുകുന്ന ഉപദ്വീപിയ പീഠഭൂമി?
*ചമ്പൽ
👉ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?
*മൌണ്ട് K2
👉ജറ്റ് പ്രഭാഹങ്ങൾ എന്നാൽ എന്ത്?
*ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായുപ്രവാഹമാണ് ജറ്റ് പ്രവാഹങ്ങൾ
👉ഇന്ത്യയിൽ അനുഭവപ്പെടുന്ന ഋതുക്കൾ ഏതൊക്കെയാണ്?
*ശൈത്യ കാലം
*ഉഷ്ണ കാലം
*തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
*വടക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
👉ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?
* ഭൂപ്രകൃതി
*സമുദ്ര സാമീപ്യം
*അക്ഷാംശീയ സ്ഥാനം
*സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം
👉ഉത്തര മഹാസമതലത്തെ ഇന്ത്യയുടെ ധാന്യപ്പുര എന്നു വിളിക്കാൻ കാരണം എന്ത്?
*ഫലഭൂയിഷ്ടമായ മണ്ണ്
*ജല ലഭ്യത
*കൃഷിയ്ക്ക് അനുകൂലം
*കരിമ്പ് ,ഗോതമ്പ്,പരുത്തി ,പയർ , ചോളം എന്നിവ വൻതോതിൽ കൃഷി ചെയ്യുന്നു
👉ലോകത്തിലെ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ് ഉത്തരമഹാസമതലം എന്തുകൊണ്ട് ?ഉത്തര മഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടാൻ കാരണം?
*ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലങ്ങളിലൊന്നാണ് ഉത്തര മഹാസമതലം.ഹിമാലയത്തിൽ നിന്നും ഒഴുകി എത്തുന്ന നദികളുടെ അനേകായിരം വർഷങ്ങളായി തുടർന്നു വരുന്ന നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപം കൊണ്ടതാണ് ഉത്തര മഹാസമതലം.വളരെയധികം ഫലഭൂയിഷ്ടമായ എക്കൽ നിക്ഷേപമാണ് ഈ സമതലത്തിൻ്റെ പ്രത്യേകത.അതിനാൽ കൃഷിക്ക് അനുകൂലമാണ് ഈ പ്രദേശം.ഇന്തൃൻ കാർഷിക മേഖലയുടെ നട്ടെല്ലാണ് ഉത്തരമേഖല സമതലം.അതിനാൽ ഇന്ത്യയുടെ ധാന്യപ്പുര എന്ന് ഈ പ്രദേശം അറിയപ്പെടുന്നു.ഇക്കാരണത്താൽ ഈ പ്രദേശം ജനനിബിഡമായി മാറി.
👉ഏതൊക്കെ മാസങ്ങളിലാണ് ഇന്തൃയിൽ തെക്കു-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത്?
*ജൂൺ
*ജൂലൈ
*ആഗസ്റ്റ്
*സെപ്റ്റംബർ
👉ഏതൊക്കെ മാസങ്ങളിലാണ് ഇന്തൃയിൽ ശൈത്യം അനുഭവപ്പെടുന്നത്?
*ഡിസംബർ
*ജനുവരി
*ഫെബ്രുവരി
👉എന്താണ് ഡൂണുകൾ?
*സിവാലിക് നിരകളെ മുറിച്ചുകൊണ്ട് ഹിമാലയൻ നദികൾ ഒഴുകുന്നതിനാൽ സൃഷ്ടിക്കപ്പെടുന്ന നീളമേറിയതും വിസ്തൃതവുമായ താഴ്വരകളാണ് ഡൂണുകൾ.
👉വേനൽക്കാലത്ത് വീശുന്ന ചില പ്രദേശിക വാതങ്ങൾ?
*ലൂ *മാംഗോഷവർ
Wednesday, October 7, 2020
(STD:10)ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും
👉എന്താണ് ധനകാര്യ സ്ഥാപനങ്ങൾ?
💥 നിക്ഷേപം , വായ്പ തുടങ്ങിയ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളാണ് ധനകാര്യ സ്ഥാപനങ്ങൾ
👉പ്ലാസ്റ്റിക് മണിക്ക് ഉദാഹരണം
💥ക്രഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ്
👉ഒരു പാസ് ബുക്ക് പരിശോധിച്ചാൽ എന്തൊക്കെ കാര്യങ്ങൾ അതിൽ കാണാനാകും?
💥ബാങ്കിൻ്റെ പേര്
*ബ്രാഞ്ച്
*വരവ് ( നിക്ഷേപം)
*പിൻവലിക്കൽ
*ഏതു തരം അക്കൌണ്ടെന്ന്
*അക്കൌണ്ട് നമ്പർ
*ഐ.എഫ്.എസ്.സി കോഡ്
👉ബാങ്കുകൾ നിർവ്വഹിക്കുന്ന അടിസ്ഥാന ധർമ്മങ്ങൾ എന്തൊക്കെയാണ്?
💥നിക്ഷേപം സ്വീകരിക്കുക
*വായ്പ നൽകുക
👉വിവിധ തരം വാണിജ്യ ബാങ്കുകൾ ഏതെല്ലാം?
💥പൊതുമേഖലാ ബാങ്കുകൾ
*സ്വകാര്യ വിദേശ ബാങ്കുകൾ
*സ്വകാര്യ ഇന്ത്യൻ ബാങ്കുകൾ
👉എന്താണ് മെയിൽ ട്രാൻസ്ഫർ?
💥ലോകത്ത് ഏതു ഭാഗത്തു നിന്നും സ്വന്തം അക്കൌണ്ടിലേക്കോ മറ്റൊരാളുടെ അക്കൌണ്ടിലേക്കോ പണം അയക്കാനുള്ള സൌകര്യത്തെയാണ് മെയിൽ ട്രാൻസ്ഫർ എന്നു പറയുന്നത്.
(STD:8) ഭൂമിയുടെ പുതപ്പ്
👉എന്നാണ് ലോക പരിസ്ഥിതി ദിനം?
💥ജൂൺ 5
👉എന്താണ് അന്തരീക്ഷം? അന്തരീക്ഷത്തിൻ്റെ ഭാഗമായ ഘടകങ്ങൾ എന്തെല്ലാം?
💥 ഭൂമിയെ ആവരണം ചെയ്തിട്ടുള്ള വാതകപാളിയാണ് അന്തരീക്ഷം.
*ഭൂമിയുടെ അന്തരീക്ഷത്തിൽ വാതകങ്ങൾ ,ജലാംശം ,പൊടിപടലങ്ങൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ഇവയെ ഭൂമിയോട് ചേർത്തുനിർത്തുന്നത് ഭൂമിയുടെ ഗുരുത്വബലമാണ്.
👉ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ എത്തിച്ചേരുന്നത്?
💥കാറ്റിലൂടെ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുന്നവ
💥അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവരുന്നവ
💥ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്നചാരം
💥വ്യവസായങ്ങളിൽ നിന്നും പുറന്തള്ളുന്ന മറ്റു വസ്തുക്കൾ
💥മനുഷ്യൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ,ഖനനം എന്നിവ മൂലം
👉മേഘാവൃതമായ ദിവസങ്ങളിൽ ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമെന്ത് ?
💥മേഘാവ്യതമായ ദിവസങ്ങളിൽ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന മേഘങ്ങൾ ഹരിതഗൃഹങ്ങളിലെ കണ്ണാടി മേൽക്കൂരയെപ്പോലെ പ്രവർത്തിക്കുന്നു.ഹ്രസ്വതരംഗരൂപത്തിൽ ഭൂമിയിലേക്ക് വരുന്ന സൂര്യരശ്മികളെ ഭൌമോപരിതലത്തിലേക്ക് കടത്തിവിടുകയും ഭൌമവികരണത്തെ ആഗീരണം ചെയ്ത് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
👉എന്താണ് ആഗോള താപനം?
💥ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർദ്ധനവിനെ ആഗോളതാപനം എന്നു പറയുന്നു
👉എന്താണ് ഓസോൺ പാളി ?ഇതിൻ്റെ പ്രാധാന്യം?
💥സ്ട്രാറ്റോ സ്പിയറിൽ ആണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത്.അന്തരീക്ഷത്തിൽ ഉയർന്ന ഭാഗങ്ങളിൽ ഒരു പാളിയായി ഓസോൺ വാതകം കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഇതിനെ ഓസോൺ പാളി എന്നു പറയുന്നു.
*ഇത് സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാ വയലറ്റ് രശ്മികളെ ആഗീകരണം ചെയ്യുകയും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
👉ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നത് ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ്?
💥അഗ്നി പർവ്വത സ്ഫോടനങ്ങൾ
💥മരം മുറിക്കൽ വഴി
💥ജൈവ വസ്തുക്കളുടെ ജീർണ്ണനത്തിലൂടെ
💥ധാതു ഇന്ധനങ്ങൾ കത്തിക്കുന്നതു വഴി
👉ഏതെല്ലാമാണ് ഹരിത ഗൃഹവാതകങ്ങൾ?
💥കാർബൺ ഡയോക്സൈഡ്,മീഥെയ്ൻ,ഓസോൺ
👉ഹരിത ഗൃഹവാതകങ്ങളുടെ പ്രത്യേകത?
💥ഹരിതഗൃഹവാതകങ്ങൾക്ക് സൌരതാപനത്തെ കടത്തിവിടാനും ഭൌമ വികരണത്തെ ആഗീരണം ചെയ്യാനുമുള്ള കഴിവുണ്ട്.തന്മൂലം അന്തരീക്ഷ താപം വർദ്ധിക്കുന്നു.
👉ഹരിതഗൃഹ പ്രഭാവം ഗുണമോ ദോഷമോ?
💥ദോഷകരമാണ്.എന്തുകൊണ്ടെന്നാൽ ,ഹരിതഗൃഹവാതകങ്ങളുടെ ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നതിന് കാരണം ആകുന്നു.
*ഹരിതഗൃഹവാതകങ്ങൾ ജീവൻ്റെ നിലനിൽപ്പിന് അനിവാര്യം കൂടിയാണ്.
👉ആഗോള താപനം ഏതൊക്കെ തരത്തിലാണ് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീക്ഷണി ആകുന്നത്?
💥അന്തരീക്ഷ താപനില ഉയരുന്നത് കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റമുണ്ടാക്കും.
💥ആഗോള താപനത്തിൻ്റെ ഫലമായി ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതിലൂടെ സമുദ്രജലനിരപ്പുയരും
💥താപനില ഉയർന്നാൽ ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളിൽ വരുന്ന മാറ്റങ്ങൾ പ്രവചനതീതമാണ്
💥സമുദ്രതീര ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ദോഷകരമായ മാറ്റങ്ങൾ ഭക്ഷ്യ ദൌർലഭ്യം ,ആവാസ വ്യവസ്ഥയിലെ പല സസ്യ ജന്തുജാലങ്ങളുടെയും നാശം ,വൻ തോതിലുള്ള കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
👉അൾട്രാ വയലറ്റ് കിരങ്ങൾ സൃഷ്ടികുന്ന ദോഷഫലങ്ങൾ ഏതൊക്കെ?
💥ആഹാര ശൃംഖലയുടെ തകർച്ച
*തൊലിപ്പുറത്തുണ്ടാകുന്ന കാൻസർ
*അന്ധത
*കാലാവസ്ഥാ മാറ്റം
*കൃഷി നാശം
*സസൃ വളർച്ച മുരടിക്കൽ
👉മേഘാവൃതമായ ദിവസങ്ങളിൽ ചൂട് കൂടാൻ കാരണം
💥ഹരിത ഗൃഹ പ്രഭാവം കാരണം
👉അന്തരീക്ഷത്തിലെ വിവിധ പാളികൾ കൊണ്ടുള്ള പ്രയോജനം?
*ട്രോപ്പോസ്ഫിയർ -- മേഘരൂപികരണം , മഞ്ഞ് ,മഴ ,ഇടിമിന്നൽ ,കാറ്റ് തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾ
*സ്ട്രാറ്റോ സ്ഫിയർ--ഹാനികരമായ അൾട്രാ വയലറ്റ് കിരണങ്ങളെ ആഗീരണം ചെയ്യുന്നു.
*മിസോ സ്ഫിയർ-- ഘർഷണത്താൽ ഉൽക്കകൾ കത്തി നശിക്കുന്നു.
*തെർമോ സ്ഫിയർ-- റേഡിയോ പരിപാടികൾ ദീർഘദൂര പ്രക്ഷേപണം സാദ്ധ്യമാക്കുന്നു.
👉ഏതു വിധമാണ് ജലാംശം അന്തരീക്ഷത്തിൽ എത്തുന്നത് ,അന്തരീക്ഷത്തിൽ ഇതിൻ്റെ പ്രാധാന്യം
💥ഭൂമിയോട് ചേർന്ന അന്തരീക്ഷ ഭാഗങ്ങളിൽ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒരു ഘടകമാണ് ജല തന്മാത്രകൾ
*ബാഷ്പീകരണ പ്രക്രിയയിലൂടെ ജലം നീരാവിയായി അന്തരീക്ഷത്തിൽ എത്തുന്നു.
*മേഘരൂപികരണവും മഴയും അന്തരീക്ഷത്തിലെ മഴയെ ആശ്രയിച്ചാണ് നടക്കുന്നത്.
👉മനുഷ്യൻ്റെയും മറ്റു ജന്തുക്കളുടെയും പ്രാണവായു നിലനിർത്താൻ സസ്യങ്ങൾ വഹിക്കുന്ന പങ്ക് എന്താണ്?
💥സസ്യങ്ങൾ അവയുടെ വളർച്ചയ്ക്കാവശ്യമായ ഊർജ്ജം സംഭരിക്കുന്നത് പ്രകാശ സംശ്ലേഷണം എന്ന പ്രക്രിയയിലൂടെ ആണ്.
💥ഇതിലൂടെ സസ്യങ്ങൾ കാർബൺ ഡയോക്സൈഡ് ആഗീരണം ചെയ്യുകയും ഓക്സിജൻ പുറത്തു വിടുകയും ചെയ്യുന്നു
💥ഇങ്ങനെ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കുമാവശ്യമായ ജീവവായുവിനെ സന്തുതമായി നിലനിർത്തുന്നു.
സാമ്പിൾ സർവേ എന്നാലെന്ത്? ഇത് സെൻസസിൽ നിന്നും ഇങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
💥പഠന വിധേയമാക്കുന്ന മൊത്തം വ്യക്തികളിൽ നിന്ന് വിവരം ശേഖരിക്കാതെ ,അവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന നിശ്ചിത എണ്ണം ആളുകളിൽ നിന്ന് വിവര ശേഖരണം നടത്തുന്ന പഠന രീതിയാണ് സാമ്പിൾ സർവേ.എന്നാൽ പഠന വിധേയമാക്കുന്ന മൊത്തം വ്യക്തിക്കളിൽ നിന്നും വിവരം ശേഖരിക്കുന്ന രീതിയാണ് സെൻസസ് രീതി.
POETIC DEVICES
👉METAPHOR
Directly compares seemingly unrelated subjects.
*Life for me ain't been no crystal stair
👉SIMILE
Comparing one thing to another using words ' As ' and ' Like ' .
*As merry as a bird.
👉ALLITERATION
The occurrence of the same sound at the beginning of two or more words in succession.
*As in ' Round the rocks runs the river'
👉HYPERBOLE
A way of emphasising by exaggerated description
👉ANAPHORA
*Repetition of words at the beginnings.
The answer ,my friend...
The answer is blowin
👉ASSONANCE
The resemblance of sound in syllables.
e.g.Kind and Mind(ശ്രുതി സാമ്യം)
👉EPIPHORA
A Word or a phrase is repeated at the end of successive lines.
.....is blowin' in the wind
The answer is blowin ' in the wind.
(STD:10) LINES WRITTEN IN EARLY SPRING
👉Prepare a critical appreciation of the poem " Lines Written in Early Spring" by William Wordsworth ?
The Poem " Lines Written in Early Spring " was written by William Wordsworth.The poem reflects the poet's love for the objects and beauties of nature.He finds Joy and Pleasure in nature.The poem shows the poet's belief in the harmony in nature.poet believes that nature also has a soul.It spreads pleasure everywhere.But soon sadness sets in.
Man is neither happy nor joyful.Man is the enemy of man's life.Human life is full of hatred ,jelaousy and violence .The poet desires that man should come back to the life of nature.This is the only way to save human life from misery.The poet says that there is a vital connection between man and nature.
In short ,The poem is simple in tone and easy in reading.
STD{10} THE SNAKE AND THE MIRROR:VAIKOM MUHAMMAD BASHEER
Prepare the character Sketch of the homeopath
The homeopath is central character in the story'' The Snake and The Mirror''.He is unmarried and is a doctor.He was a great admirer of beauty and he believes in making himself look handsome.He has the habit of looking at the mirror and taking earth shaking decisions. he decides to shave every day,keep a thin moustache and maintain a sweet smile over his lips.All these are sincere efforts to make himself more handsome.he is so practical and wants to marry a rich doctor. He wants her to be fat. Therefore he can runaway after committing mistakes.The sight of the snake had made him terror stricken.He mentions himself as a stone ' stone image in the flesh ' .He is a believer of God and when everything is against ,he prays for the back up of the God.
Tuesday, October 6, 2020
{STD:10} ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും
👉ഇന്ത്യൻ തുണി വ്യവസായത്തിൻ്റെ തകർച്ചയുടെ കാരണങ്ങൾ എന്തെല്ലാം?
💥യന്ത്രനിർമ്മിത തുണിത്തരങ്ങളുടെ വിലക്കുറവ്.
💥റെയിൽവേയുടെ വ്യാപനം.
💥അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി.
💥യന്ത്രനിർമ്മിത ബ്രിട്ടീഷ് തുണിത്തരങ്ങളുടെ വൻതോതിലുള്ള ഇന്ത്യയിലേക്കുള്ള ഇറക്കുമതി.
💥ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുണിത്തരങ്ങൾക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയ ഉയർന്ന നികുതി.
💥ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചൂഷണവും പീഡനവും കാരണം നിരവധി തൊഴിലാളികൾ നെയ്ത്ത് ഉപേക്ഷിച്ചു.
👉നീലം കലാപത്തിൻ്റെ കാരണങ്ങൾ വിശകലനം ചെയ്യുക?
💥കൃഷിയുടെ വാണിജ്യ വത്കരണം , നീലത്തിന് ലഭിച്ച കുറഞ്ഞ വില ,പിൽക്കാലത്ത് കൃത്രിമച്ചായങ്ങളുടെ കണ്ടെത്തലോടെ നീലത്തിൻ്റെ ആവശ്യകത നഷ്ടപ്പെട്ടത് തുടങ്ങിയ ഘടകങ്ങളായിരുന്നു നീലം കലാപത്തിന് വഴിതെളിച്ചത്.
👉ചോർച്ചാ സിദ്ധാന്തം സംബന്ധിച്ച കുറിപ്പ് തയ്യാറാക്കുക?
💥ഇന്ത്യയിൽ ബ്രിട്ടൻ നടത്തിയ സാമ്പത്തിക ചൂഷണത്തെ വ്യക്തമാക്കുന്നതാണ് ചോർച്ചാ സിദ്ധാന്തം.ദാദാഭായി നവ്റോജി ,ആർ.സി.ദത്ത് എന്നിവരാണ് ഈ സിദ്ധാന്തം രൂപപ്പെടുത്തിയത്.
ഇന്ത്യയിൽ നിന്ന് വർഷം തോറും വൻതുക ബ്രിട്ടനിലേക്ക് ഒഴുകുന്നുണ്ടെന്നും ,സമ്പത്തിൻ്റെ ഈ ഒഴുക്കാണ് ഇന്ത്യയിലെ ദാരിദ്രത്തിൻ്റെയും പട്ടിണിയുടേയും കാരണമെന്നും അവർ വിശദീകരിച്ചു.ഇതാണ് ചോർച്ചാ സിദ്ധാന്തം എന്ന് അറിയപ്പെട്ടത്.
👉ബ്രിട്ടീഷുകാർക്കെതിരായി ഇന്ത്യയിൽ നടന്ന പ്രധാന ഗോത്രകലാപങ്ങൾ?
💥സന്താൾ കലാപം,കുറിച്യ കലാപം , പഹാരിയ കലാപം ,കോൾ കലാപം , ഭീൽ കലാപം , മുണ്ട കലാപം , ഖാസി കലാപം.
👉ശാശ്വത ഭൂനികുതിയുടെ സവിശേഷതകൾ എന്തെല്ലാം?
💥നികുതി പിരിച്ചത് സെമീന്ദർമാർ ആയിരുന്നു.
💥ഭൂമിയുടെ ഉടമസ്ഥർ സെമീന്ദർമാർ ആയിരുന്നു.
💥യഥാർത്ഥ കർഷകർ കുടിയാന്മാരായി.
💥വിളവിൻ്റെ 60% വരെ നികുതി നൽകണം.
💥നിശ്ചിത തീയതിയിൽ നികുതി പണമായി നൽകണം.
👉ഇന്ത്യൻ കർഷകരെ വാണിജ്യ വിളകൾ കൃഷി ചെയ്യാൻ പ്രേരിപ്പിച്ച സാഹചര്യം വിലയിരുത്തുക?
💥ഉയർന്ന നികുതി.
💥നികുതി പണമായി നിശ്ചിത തീയതിക്കു മുൻപ് നൽകേണ്ടി വന്നത്.
💥ഈ സാഹചര്യം നേരിടാൻ വിപണിയിൽ കൂടുതൽ വില ലഭിക്കുന്ന ഉത്പന്നങ്ങൾ കൃഷി ചെയ്തു.
👉മഹൽവാരി സമ്പ്രദായം റയിട്ടുവാരി സമ്പ്രദായത്തിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
💥മഹൽവാരി സമ്പ്രദായത്തിൽ ഗ്രാമത്തലവന്മാർ നികുതി പിരിച്ചു
💥നികുതി പിരിവിനായി ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി
STD :10,ആകാശക്കണ്ണുകളും അറിവിൻ്റെ വിശകലനവും
👉 എന്താണ് വിദൂര സംവേദനം ?
💥ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശ ബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂര സംവേദനം.
👉എന്താണ് പ്ലാറ്റ് ഫോം?
💥ചിത്രം എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഘടിപ്പിച്ചിട്ടുള്ള സ്ഥലമാണ് പ്ലാറ്റ് ഫോം.
👉എന്താണ് ഓവർലാപ്പ്?
💥ഓരോ ആകാശിയ ചിത്രത്തിലും തൊട്ടടുത്തുള്ള ചിത്രങ്ങളിലെ ഏകദേശം 60% ഭാഗം കൂടി പകർത്തിയെടുക്കാറുണ്ട്.ഈ വിധം എടുക്കുന്ന ചിത്രങ്ങളാണ് ഓവർലാപ്പോടു കൂടിയ ഛായചിത്രങ്ങൾ.
👉എന്തിനാണ് ഓവർലാപ്പ് ഉപയോഗിക്കുന്നത്?
💥തുടർച്ച നിലനിർത്തുന്നതിനും സ്റ്റീരിയോസ്കോപ്പിൻ്റെ സഹായത്താൽ ത്രിമാനവീക്ഷണം ലഭിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
👉സ്റ്റീരിയോപെയർ , സ്റ്റീരിയോസ്കോപ്പ് എന്നിവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു?
💥ഓവർലാപ്പോടു കൂടിയ ഒരു ജോഡി ആകാശിയ ചിത്രങ്ങളെ സ്റ്റീരിയോപെയർ എന്നു പറയുന്നു.ഇത്തരം ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ സഹായിക്കുന്ന ഉപകരണമാണ് സ്റ്റീരിയോസ്കോപ്പ്.ഒരു പ്രദേശത്തെ ഒന്നാകെ കാണുന്നതിനും ഭൌമോപരിതലത്തിൻ്റെ ഉയർച്ച താഴ്ചകൾ വേർതിരിച്ചറിയുന്നതിനും സ്റ്റീരിയോ സ്കോപ് ഏറെ സഹായകമാണ്.
രാഷ്ട്ര രൂപികരണ സിദ്ധാന്തങ്ങൾ
👉എന്താണ് രാഷ്ട്രം?
ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാധികാരമുള്ള ഗവൺമെൻ്റോടുകൂടിയതുമായ ഒരു ജനതയാണ് രാഷ്ട്രം.
👉ഒരു രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങൾ എന്തെല്ലാം?
💥ജനങ്ങൾ
💥ഭൂപ്രദേശം
💥ഗവൺമെൻ്റ്
💥പരമാധികാരം
👉രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?
💥നിക്കോളോ മാക്യവല്ലി
രാഷ്ട്ര രൂപികരണ സിദ്ധാന്തങ്ങൾ
💥ദൈവദത്ത സിദ്ധാന്തം
രാഷ്ട്രം ദൈവ സൃഷ്ടിയാണ്.രാജാവ് ദൈവത്തിൻ്റെ പ്രതിപുരഷനാണ്.ദൈവത്തോട് മാത്രമേ രാജാവിന് കടപ്പാടുള്ളു.
💥പരിണാമ സിദ്ധാന്തം
രാഷ്ട്രം ചരിത്ര സൃഷ്ടിയാണ്.സാമൂഹിക പരിണാമ പ്രക്രിയയുടെ ഫലമായി രൂപം കൊണ്ടു.
💥സാമൂഹിക ഉടമ്പടി സിദ്ധാന്തം
ജനങ്ങൾ രൂപം നൽകിയ ഒരു കരാറിലൂടെ രാഷ്ട്രം നിലവിൽ വന്നു.മനുഷ്യൻ്റെ ആവശ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി അവർ രാഷ്ട്രത്തിന് രൂപം നൽകി.
💥ശക്തി സിദ്ധാന്തം
ശക്തരായവർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ചതിലൂടെ രാഷ്ട്രം രൂപികരിക്കപ്പെട്ടു.
Monday, October 5, 2020
കോണ്ടൂർ രേഖകൾ( Contour Lines )
👉എന്താണ് കോണ്ടൂർ രേഖകൾ?
സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് കോണ്ടൂർ രേഖകൾ
👉എന്താണ് കോണ്ടൂർ മൂല്യങ്ങൾ ( Contour Values ) ?
ഓരോ കോണ്ടൂർ രേഖയോടൊപ്പവും സമുദ്രനിരപ്പിൽ നിന്നുള്ള അവയുടെ ഉയരവും രേഖപ്പെടുത്തിയിരിക്കും.ഇതിനെ കോണ്ടൂർ മൂല്യങ്ങൾ എന്നു വിളിക്കുന്നു.
👉എന്താണ് കോണ്ടൂർ ഇടവേള
( Contour Interval )?
കോണ്ടൂർ രേഖകളുളെ മൂല്യ വ്യത്യാസത്തെ കോണ്ടൂർ ഇടവേള എന്നു വിളിക്കുന്നു.
👉കോണ്ടൂർ രേഖകളുടെ നിറം?
തവിട്ടു നിറം
👉കോണ്ടൂർ രേഖയുടെ സഹായത്തോടെ മനസ്സിലാക്കാൽ കഴിയുന്ന കാര്യങ്ങൾ എന്തെല്ലാം ?
💥ഭൂപ്രദേശത്തിൻ്റെ ഉയരം
💥ചരിവിൻ്റെ സ്വഭാവം
💥ഭൂരൂപത്തിൻ്റെആകൃതി
എന്താണ് പരമാധികാരം( SOVEREIGNTY )?
ബാഹ്യ നിയന്ത്രണമില്ലാതെ ആഭ്യന്തരവിഷയങ്ങളിൽ തീരുമാനമെടുക്കാനും അന്തർദേശിയ വിഷയങ്ങളിൽ സ്വന്തമായി നിലപാടെടുക്കാനുമുള്ള പൂർണ്ണമായ അധികാരം രാഷ്ട്രത്തിനുണ്ട്.രാഷ്ട്രത്തിൻ്റെ ഈ അധികാരത്തെ പരമാധികാരം എന്നു വിളിക്കുന്നു.
പരമാധികാരത്തെ രണ്ടായി തിരിക്കാം
1,ആഭ്യന്തരതലം 2,ബാഹ്യതലം
ആഭ്യന്തരതലം
ഭൂപ്രദേശപരിധിക്കുള്ളിൽ എല്ലാ വിഷയത്തിലും തീരുമാനമെടുക്കാനുള്ള അധികാരം
2,ബാഹ്യതലം
അന്തർദേശിയ വിഷയങ്ങളിൽ സ്വന്തമായ തീരുമാനമെടുക്കാനുള്ള അധികാരം.
രാഷ്ട്രത്തിൻ്റെ ചുമതലകൾ
രാഷ്ട്രം എല്ലാ കാലത്തും നിർബന്ധിതമായി ചെയ്യേണ്ട ചുമതലകൾ ആണ് നിർബന്ധിത ചുമതലകൾ.രാഷ്ട്രത്തിൻ്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിർവഹിക്കേണ്ട ചുമതലകൾ ആണ് വിവേചനപരമായ ചുമതല.
നിർബന്ധിതമായ ചുമതലകൾ
👉അതിർത്തി സംരക്ഷണം
👉ആഭ്യന്തര സമാധാനം
👉അവകാശ സംരക്ഷണം
👉നീതി നടപ്പാക്കൽ
വിവേചനപരമായ ചുമതല
👉ആരോഗ്യ സംരക്ഷണം നൽകുക
👉വിദ്യാഭ്യാസ സംരക്ഷണം ഒരുക്കുക
👉ക്ഷേമ പദ്ധതികൾ നടപ്പാക്കുക
👉ഗതാഗത സൌകര്യം ഒരുക്കുക
കേരളത്തിലെ ആദ്യ റെയിൽപ്പാത
കേരളത്തിലെ ആദ്യത്തെ റയിൽപ്പാത നിർമ്മിച്ചത ബ്രിട്ടീഷുകാരാണ്.ബേപ്പൂർ മുതൽ തിരൂർ വരെ ആയിരുന്നു റെയിൽപ്പാത.1861 -ൽ ആണ് ഇത് നിർമ്മിച്ചത്.അസംസ്കൃത വസ്തുക്കൾ കൊണ്ടു പോകുന്നതിനും വൃവസായ ഉത്പന്നങ്ങൾ വിദൂര ഗ്രാമങ്ങളിൽ പോലും എത്തിക്കുന്നതിന് റെയിൽവേയെ ഉപയോഗപ്പെടുത്തി.അങ്ങനെ ചരക്കു ഗതാഗതം സുഗമമാക്കാൻ അവർക്കു കഴിഞ്ഞു.
ഇന്ത്യൻ വിദേശ നയത്തിൻ്റെ പ്രധാന തത്ത്വങ്ങൾ
👉സാമ്രാജ്യത്വത്തോടും കൊളോണിയൽ വ്യവസ്ഥയോടുമുള്ള എതിർപ്പ്
👉വംശീയ വാദത്തോടുള്ള വിദ്വേഷം
👉ഐക്യരാഷ്ട്ര സഭയിലുള്ള വിശ്വാസം
👉സമാധാനപരമായ സഹവർത്തിത്വം
👉പഞ്ചശീലതത്ത്വങ്ങൾ
👉ചേരിചേരായ്മ
👉വിദേശ സഹായത്തിൻ്റെ ആവശ്യകതയിലുള്ള ഊന്നൽ
Sunday, October 4, 2020
നിസ്സഹകരണ സമരത്തിൻ്റെ ഫലങ്ങൾ എന്തെല്ലാം?
👍നിസ്സഹകരണ സമര ഫലങ്ങൾ എന്തെല്ലാം?
👉ദേശീയ വിദ്യാലയങ്ങൾ സ്ഥാപിതമായി
👉ഹിന്ദിയുടെ പ്രചരണം
👉അയിത്തോച്ചാടനം
👉ഹിന്ദു-മുസ്ലിം ഐക്യം ശക്തിപ്പെട്ടു
👉 ബ്രിട്ടീഷ് വിരുദ്ധ വികാരം ശക്തിപ്പെട്ടു
👍.ഗാന്ധിയൻ സമരരീതിയുടെ അടിസ്ഥാന തത്ത്വങ്ങൾ എന്തെല്ലാം?
👉അഹിംസ ,സത്യഗ്രഹം
THE HAPPY PRINCE(സന്തോഷവാനായ രാജകുമാരൻ)
STD:5
WORDS AND MEANING
Column--സ്തൂപം
Statue--പ്രതിമ
Glided--മോടിപിടിപ്പിക്കുക
Sapphire--ഇന്ദ്രനീലം
Ruby--മാണിക്യക്കല്ല്
Glowed--മിന്നിതിളങ്ങുക
Sword hilt--വാളിൻ്റെ പിടി
Muttered--മന്ത്രിക്കുക
പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ
1, why did the people admire the statue of the Happy Prince?
Ans:People admired the statue of the Happy Prince.because they believed that the prince was always happy and have no sorrows.
2,Pick out the sentences that show people's administration for Happy Prince ?
Ans:Be like a happy prince.He never cries for anything.
I am glad that someone in the world who is quite happy.
ഗ്രഹ വിശേഷണങ്ങൾ
👉ആകാശത്തിലെ മറുത-- ബുധൻ
👉തുരുമ്പിച്ച ഗ്രഹം--ചൊവ്വ
👉ചുവന്ന ഗ്രഹം--ചൊവ്വ
👉നീല ഗ്രഹം--ഭൂമി
👉ഭൂമിയുടെ ഇരട്ട--ശുക്രൻ
👉പ്രദോഷ ഗ്രഹം--ശുക്രൻ
👉പ്രഭാത നക്ഷത്രം--ശുക്രൻ
👉തിളങ്ങുന്ന ഗ്രഹം-- ശുക്രൻ
👉സൂര്യൻ്റെ അരുമ-- ശുക്രൻ
👉ആകാശ പിതാവ്--യുറാനസ്
👉കിടക്കുന്ന ഗ്രഹം--യുറാനസ്
👉ഉരുളുന്ന ഗ്രഹം--യുറാനസ്
👉പച്ച ഗ്രഹം--യുറാനസ്
ക്യൂരിയോസിറ്റി
👉ചൊവ്വയിലേക്ക് ജീവൻ്റെ അംശം തേടി അമേരിക്ക അയച്ച പേടകം?
ക്യൂരിയോസിറ്റി
👉2011 നവംബർ 26 ന് വിക്ഷേപിച്ച പേടകം 2012 ആഗസ്റ്റ് 6 ന് ചൊവ്വയിലിറങ്ങി
👉 ക്യൂരിയോസിറ്റി ചൊവ്വയിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴ് അതിനിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര്
?
ഏഴ് സംഭ്രമനിമിഷങ്ങൾ ( Seven Minutes of Terror )
വിവിധതരം ഗ്യാലക്സികൾ
👉ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തരംതിരിക്കാം.
1, ചുഴിയാകൃതി(Spiral)
2,ദീർഘവൃത്താകൃതം(Elliptical)
3,ക്രമരഹിതം(Irregular)
🌞കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നതാണ് ഗ്യാലക്സികൾ.
👉ഗ്യാലക്സി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?വില്യം ഹെർഷൽ
👉ഗ്യാലക്സിയിലേക്കുള്ള ദൂരം ആദ്യമായി അളന്നത്
? സർ.എഡ്വിൻ ഹബിൾ
👉ഗ്യാലക്സിയിലേക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ വേണ്ട കാലയളവ് ?
20 കോടി വർഷം
👉ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ബലം ?
ഗുരുത്വാകർഷണ ബലം
ശാശ്വതഭൂനികുതി വ്യവസ്ഥയുടെ സവിശേഷതകൾ എന്തെല്ലാം ?
👉നികുതി പിരിച്ചത് സെമീന്ദർമാർ ആയിരുന്നു
👉ഭൂമിയുടെ ഉടമസ്ഥർ സെമീന്ദർമാർ ആയിരുന്നു
👉യഥാർത്ഥ കർഷകർ കുടിയാന്മാരായി
👉വിളവിൻ്റെ 60% വരെ നികുതി നൽകണം
👉നിശ്ചിത തീയതിയിൽ നികുതി പണമായി നൽകണം
ഇന്ത്യയും ചൈനയും തമ്മിൽ 1954 - ൽ ഒപ്പിട്ട കരാറായ പഞ്ചശീലതത്വങ്ങളിലെ പ്രധാന വ്യവസ്ഥകൾ എന്തെല്ലാം ?
👉രാജ്യത്തിൻ്റെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക
👉പരസ്പരം ആക്രമിക്കാതിരിക്കുക
👉ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക
👉പരസ്പരസഹായവും സമത്വവും
👉സമാധാനപരമായ സഹവർത്തിത്വം
പഞ്ചവത്സര പദ്ധതികൾ ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ സഹായിച്ചതെങ്ങനെ ?
👉ദാരിദ്രൃ നിർമ്മാർജനം
👉അണക്കെട്ടുകളുടെ നിർമ്മാണം
👉കാർഷിക വ്യവസായിക മേഖല പുഷ്ടിപ്പെട്ടു
👉വിദ്യാഭ്യാസ മേഖലയുടെ പുരോഗതി
👉ഇരുമ്പുരുക്ക് വ്യവസായശാലകളുടെ ആരംഭം
Character sketch of Zahra
Character Sketch
Zahra
Zahra is the eight year old Iranian girl.She studies in a public school.she is a member of Poor family.Zahra and her brother Ali are doing the domestic work to support their poor father.One day Ali took the damaged shoes of his sister for repairs.Unifortunately he lost them in a vegetable shop. Zahra loves her brother Very much.Therefore she doesn't inform the loss to her father.Zahra is very resourceful as well as dutiful.After returning from school she helps her mother in homely affairs.
Draft the notice advertising for Ravens by Alfred Hitch cock
WANTED
Alfred Hitchcock the famous Hollywood director and producer needs 200 trained ravens for his film ' Birds'. The selected ravens will be handsomely accomodated in the location with their trainers.They also will be paid.The interested trainers may contact the following number..........( Residence)
sd/-
Manager
Hitchcock Associate
ഓഖി ചുഴലിക്കാറ്റ്
ഇതൊരു ഒരു ഉഷ്ണമേഖലാ ചക്രവാതമാണ്.ലക്ഷദ്വീപിലും കേരളത്തിലെ തീരപ്രദേശങ്ങളിലും 2017 നവംബർ മാസത്തിലാണ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.ഓഖി ചുഴലിക്കാറ്റ് ജീവനും സ്വത്തിനും വലിയ നാശം വിതച്ചു കൊണ്ടാണ് ഇന്ത്യൻ തീരങ്ങൾ വിട്ടത്.
കോറിയോലിസ് ബലം
ഭൌമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ഭ്രമണം നിമിത്തം ഉത്തരാർധ ഗോളത്തിൽ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധ ഗോളത്തിൽ ഇടത്തോട്ടും വ്യതിചലനമുണ്ടാക്കുന്നു.ഇതിന് കാരണമാകുന്ന ബലത്തെ കോറിയോലിസ് ബലം എന്നു പറയുന്നു.
അന്തരീക്ഷ മർദ്ദം
അന്തരീക്ഷവായു ചെലത്തുന്ന ഭാരമാണ് അന്തരീക്ഷ മർദ്ദം.രസബാരോ മീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് അന്തരീക്ഷ മർദ്ദം അളക്കുന്നത്.അന്തരീക്ഷ മർദ്ദം 1013.2 മില്ലിബാർ അഥവാ ഹെക്ടോപാസ്കൽ hpa/mb ആണ്.
സൂര്യസമീപകവും സൂര്യോച്ചവും
സൂര്യസമീപകം
ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസമാണ് സൂര്യസമീപകം എന്നു പറയുന്നത്.
സൂര്യോച്ചം
ഭൂമിസൂര്യനോടു ഏറ്റവും അകന്നു പോകുന്ന ദിവസമാണ് സൂര്യോച്ചം.
സമമർദ്ദ രേഖകൾ (ISOBARS )
ഒരേ അന്തരീക്ഷമർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ് സമമർദ്ദരേഖകൾ.
സമമർദ്ദരേഖകൾ നിരീക്ഷിച്ചാൽ ഏതൊരു പ്രദേശത്തിലെയും അന്തരീക്ഷമർദ്ദത്തിൻ്റെ വിതരണക്രമം അനായാസം ബോധ്യമാകും.
ലോക് പാലും ലോകായുക്തയും
ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനു രൂപം നൽകിയിരിക്കുന്ന സ്ഥാപനങ്ങളാണ് ലോക് പാലും ,ലോകായുക്തയും.
👉ദേശീയതലത്തിൽ--ലോക് പാൽ
👉സംസ്ഥാനതലത്തിൽ--ലോകായുക്ത
Saturday, October 3, 2020
SILK ROUTE
In ancient times , a network of caravan trails stretched from China across central Asia and eventually all the way down to Rome ,a 10,000 mile round trip. This was the silk Route , which served as important means of businesss relations and cultural exchanges between the East and the West.In addition to Silk, the route carried many other precious commodities ,such as gold , ivory and spices.The Silk Road was also a route for the exchange of information and ideas.Buddhism travelled from the Indian Subcontinent to China by the Silk Road.
Arthashastra
Arthashstra was written by Chanakya.Chanakya was Prime minister of Chandragupta Maurya.The Arthashastra has 15 adhikaras of books.of which , the first five deal with tantra or internal administration of state, eight deal with avapa or its relations with neighboring states ,and the last two are miscellaneous in character.The work is concerned with all the topics that deal with internal administration.Chanakya is also known as Vishnu Gupta.
Mahamatras
The Maurya empire was divided into a number of provinces.In each province there was a Governor or Viceroy who was sometimes a prince of royal blood.The princes ,when appointed as Viceroys were called Kumar-Mahamatras while the rest of the Viceroys were simply designated as mahamatras.
Sangam Literature
First five centuries of christian era is known as Sangam Period.The Sangam literature is mostly in the form of poetry. Certain poems have their commentaries as well. It is believed that this literature developed between 100 to 250 A.D.It proves that Tamil had grown to a literary language by that time.Only a part of the Sangam literature has been discovered .so far which has been compiled into several texts.
Permanent Settlement
PERMANENT SETTLEMENT
The most important measure of Cornwallis was his reform of the revenue system.Cornwallis , with the aid of Johan Shore , a Bengal civilian ,studied the whole question of land revenue for three years , and a settlement for 10 years was made in 1789 A.D. and the same system was made permanent in 1793 A.D. The Permanent settlement meant that a fixed sum was to be charged annually from the ' Zamindar' on their holdings without any enhancement at any time
Champaran Satyagraha
Gandhiji's first great experiment in Satyagraha came in 1917 at Champaran in Bihar. The European planters had been forcing the peasants to grow indigo on 3/20 of the total land (known as the Tinkathiya system) and also to sell their products at a very low price.Gandhi started a satyagraha against this '' Tinkathiya System''.
Government appointed a committee of enqiry on which Gandhiji served as a member. The committe of enquiry recommended some measures to alleviate the miseries of Indigo cultivators thereby bringing the Styagraha to an end.
The centres and Leaders of the Revolt
👉 Lucknow-- Begum Hazrat Mahal (Awadh)
👉Kanpur--Nna Saheb, Tantiya Tope
👉Delhi--Bahadur Shah , General Bhaktakhan
👉Bihar--Kunwar Singh
👉Jhansi--Rani Lakshmi Bai
👉Faridabad-- Maulavi Ahamadulla
👉Bareily--Khan Bahadur Khan
Wood Despatch
Charles Wood became the president of the Board of controls.Later , he became the second secretary of state for India.The Educational Despatch of 1854 ,also known as Wood's Despatch by charles Wood.Wood Desptch generally considered as the Magna Carta of English Education in India.
Radio Carbon Dating
Radio carbon dating is the technique of determining the age old carboneous materials using the radio activity of carbon-14 isotopes.
DOPPLER EFFECT
It is the change in sound wave's frequency that is caused when the hearer and sound source move relative to each other.
GOD PARTICLE
The '' God Particle'' is the nickname of a subatomic particle called the Higgs Boson.The man who first proposed the Higgs boson's existance was peter Higgs.The Higgs Boson is believed to be the particle which gives mass to matter.
Pearl Spot
Pearl Spot ( Etroplus) is a popular edible fish in Kerala found in estuaries , brackish water.In 2010 it was declared as the official fish of Kerala.
Newton's Laws of Motion
👉First Law
Everybody continues in its state of rest or uniform motion in a straight line unless compelled by an external unbalanced force.
👉Second Law
The rate of change of momentum is directly proportional to the external unbalanced force and takes place in the direction of the force.
👉Third Law
To Every action there is an equal and opposite reaction.
എന്താണ് ഫിലിബസ്റ്റർ?
പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലിൽ വോട്ടെടുപ്പ് തടയുന്നതിനായി മന:പൂർവ്വം ചർച്ച നീട്ടികൊണ്ടു പോകുന്നതിനെയാണ് ഫിലിബസ്റ്റർ എന്നു പറയുന്നത്.
തൂക്ക് പാർലമെൻ്റ്
പൊതു തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ ഉണ്ടാക്കുവാൻ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നില്ലായെങ്കിൽ അത്തരം പാർലമെൻ്റിനെയാണ് തൂക്ക് പാർലമെൻ്റ് എന്നു പറയുന്നത്.
ജെറി മാൻഡറിംഗ്
ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണം ലഭിക്കുന്ന തരത്തിൽ മണ്ഡലം പുനർനിർണയിക്കുന്നതിനെയാണ് ജെറി മാൻഡറിംഗ് എന്ന് പറയുന്നത്.
Friday, October 2, 2020
അപവ്യയവും ഗതിരോധവും
👀 അപവ്യയം ( wastage )
നിർദ്ദിഷ്ട വിദ്യാഭ്യാസഘട്ടം പൂർത്തിയാക്കാതെ പഠിപ്പു നിർത്തി സ്കൂൾ വിട്ടു പോകുന്നതാണ് അപവ്യയം
👀ഗതിരോധം(Stagnation)
പ്രാഥമികഘട്ടത്തിലെ ഒരു കുട്ടി ഒരു സാധ്യയന വർഷത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസിൽ തോൽക്കുകയും തന്മൂലം ആ ക്ലാസ്സിൽ തന്നെ വീണ്ടും പഠിക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥയാണ് ഗതിരോധം
Thursday, October 1, 2020
International non-violence day
On October 2nd,we observe Gandhi Jayanthi as International non-violence day.
I offer you peace
I offer you love
I offer you friendship
I see your beauty
I hear your need
I feel your feelings.
my wisdom flows from
the highest source.
I salute that source in you.
Let us work together
For unity and peace
---- Mahatma Gandhi--
മാംസ്യം
👉പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ?കേസിൻ
👉പേശികളിൽ കാണുന്ന മാംസ്യം ? മയോസിൻ
👉നഖം,മുടി,കൊമ്പ് എന്നിവയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ? കെരാറ്റിൻ (ആൽഫാ കെരാറ്റിൻ)
👉കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ? ഓവാൽബുമിൻ👉അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമായ ടെൻഡണിൽ അടങ്ങിയിരിക്കുന്ന മാംസ്യം ? കൊളാജൻ
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം ____________________________________________ വി.ബി.ഭാഗ്യരാജ് എ...
-
👉എപ്പികൾച്ചർ--തേനീച്ച വളർത്തൽ 👉പിസികൾച്ചർ--ശാസ്ത്രീയ മത്സ്യ കൃഷി 👉വിറ്റികൽച്ചർ--മുന്തിരി കൃഷി 👉ഒലേറി കൾച്ചർ--പച്ചക്കറി കൃഷി 👉സിൽവി കൾച്...
-
👉ഗണിതശാസ്ത്രത്തിൻ്റെ പിതാവ്? പൈഥഗോറസ് 👉ലോഗരിതത്തിൻ്റെ പിതാവ്? ജോൺ നേപ്പിയർ 👉ജ്യാമിതിയിടെ പിതാവ്? യൂക്ലിഡ് 👉ഭാരത്തിലെ യൂക്ലിഡ് എന്നറിയപ്പ...
-
John Dewey *ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത് - ജോൺ ഡ്യൂയി. *ഉപയോഗപ്രദമായ എന...