Thursday, December 31, 2020

Happy Newyear-2021

 എല്ലാവർക്കും ഹൃദയംനിറഞ്ഞ പുതുവത്സര ആശംസകൾ

Tuesday, December 22, 2020

കെ.കരുണാകരൻ

 പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.കരുണാകരൻ (കണ്ണോത്ത് കരുണാകരൻ മാരാർ) 1918 ജൂലൈ 5-ന് ജനിച്ചു.നാലുതവണ കേരള മുഖ്യമന്ത്രിയായി.'ലീഡർ 'എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്.കല്ല്യാണിക്കുട്ടിയമ്മയെല1956-ൽ വിവാഹം കഴിച്ചു.മക്കൾ: കെ.മുരളീധരൻ,പത്മജ വേണുഗോപാൽ.


                                     


കെ.കരുണാകരൻ 2010 ഡിസംബർ 23 -ന് അന്തരിച്ചു.

കൂടുതൽ വിവരങ്ങൾ വായിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇.


https://ml.wikipedia.org/wiki/കെ._കരുണാകരൻ

SSLC TIME TABLE


 

കുട്ടികൾക്ക് ക്രിസ് മസ് കേക്കും സമ്മാനങ്ങളും




 

സുഗതകുമാരി ടീച്ചർ

ആദരാഞ്ജലികൾ
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയും കേരളത്തിൻ്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവുമായ സാമൂഹിക,പാരിസ്ഥിതിക പ്രവർത്തകയുമാണ് സുഗതകുമാരി ടീച്ചർ.1934 ജനുവരി 22-ന് ആറന്മുളയിലെ വാഴുവേലി തറവാട്ടിൽ ജനിച്ചു.സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരൻ്റെയും വി.കെ.കാർത്യായിനി അമ്മയുടെയും മകളായാണ് സുഗതകുമാരി ടീച്ചർ ജനിച്ചത്.അഭയ ഗ്രാമം,അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം,മാനസിക രോഗികൾക്കു വേണ്ടി പരിചരാണാലയം എന്നിങ്ങനെ കേരളത്തിൻ്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്.സംസ്ഥാന വനിതാ കമ്മീഷൻ്റെ  പ്രഥമ അദ്ധ്യക്ഷയായിരുന്നു.സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി ടീച്ചർ അശ്രാന്തം പരിശ്രമിച്ചിരുന്നു1968-ലും 1978-ലും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.2006-ൽ പത്മശ്രീ ലഭിച്ചു.സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവൻ്റെ പ്രിൻസിപ്പലായിരുന്നു.തളിർ എന്ന മാസികയുടെ പത്രാധിപരായിരുന്നു.പ്രകൃതി സംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി.സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്.
ഭർത്താവ് ഡോ.കെ.വേലായുധൻ നായർ.മകൾ ലക്ഷ്മി.മരുമകൻ:ഹരി(യു.എൻ). അദ്ധ്യാപികയും വിദ്യാഭ്യാസ വിദഗ്ധയുമായ ഹൃദയകുമാരി,പ്രഫ.സുജാതകുമാരി എന്നിവർ സഹോദരിങ്ങളാണ്.
സുഗതകുമാരി ടീച്ചറിൻ്റെ കവിതകൾ :അമ്പലമണി,ഗജേന്ദ്രമോക്ഷം,കാളിയ മർദ്ദനം,കൃഷ്ണ നീയെന്നെ അറിയില്ല,കുറിഞ്ഞിപ്പൂക്കൾ,നന്ദി,ഒരു സ്വപ്നം,പവിഴ മല്ലി,രാത്രിമഴ,പെൺകുഞ്ഞ്.23-12-2020 ൽ അന്തരിച്ചു.
 

Monday, December 21, 2020

Application Invited for The 2021 Pramerica Spirit Community Awards

സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31,2021.അപേക്ഷ നൽകേണ്ടത് ഓൺലൈൺ വഴി.
Every year The Pramerica Spirit of Community Awards Shines a light on the good deeds of student Volunteers who have gone out into their communities to aid the less fortunee.Students in classes 5 to 12 ,who have been engaged in a volunteer activity at least partly during the application period can applying for Pramerica spirit of community awards.

Website:www.spiritofcommunityindia.com

Click Here👇

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 അടൂർ ടൌൺ എംപ്ലോയിമെൻ്റ് എക്സ്ചേഞ്ചിൽ 2021-23 കാലയളവിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ കാർഡുമായി നേരിട്ടോ അല്ലെങ്കിൽ   https://eemployment.kerala.gov.in                                                                          എന്ന വെബ് സൈറ്റ് മുഖാന്തിരമോ പരിശോധിക്കുക.പരാതിയുള്ളവർ ഈ മാസം 31 -ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.ഫോൺ: 04734 - 22 48 10.

നിരവധി തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു.

182 -ഓളം തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.വിശദമായ വിജ്ഞാപനം കാണാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
👇




 

Sunday, December 20, 2020

ആകാശത്ത് ഇന്ന് മഹാഗ്രഹ സംഗമം

 വ്യാഴം ,ശനി ഗ്രഹങ്ങളുടെ സംഗമം 794 വർഷങ്ങൾക്കു ശേഷം ഇന്നു നടക്കും.മുൻപ് 1623-ലാണ് ഇത്തരത്തിൽ  ഗ്രഹ സംഗമം നടന്നത്.കോടിക്കണക്കിന് കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും,ശനിയും.നൂറ്റാണ്ടുകളിലെ തന്നെ അപൂർവ്വ കാഴ്ചയൊരുക്കി ഇന്ന് തെക്കു പടിഞ്ഞാറൻ സന്ധ്യാ മാനത്ത് നേർരേഖയിൽ ദൃശ്യമാകും.794 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മഹാഗ്രഹസംഗമം.ഇനി അടുത്ത മഹാസംഗമം 2080-ൽ കാണാം.ശനി ഗ്രഹത്തെയാകും ആദ്യം കാണാനാകുക.ക്രമേണ വ്യാഴത്തെയും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാകും.

വിദ്യാഭ്യാസ അവകാശ നിയമം

 വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ചുള്ള ലേഖനങ്ങൾ വായിക്കാൻ താഴെക്കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

👇Click Here

 https://ml.wikipedia.org/wiki/വിദ്യാഭ്യാസ_അവകാശനിയമം_2009

Click Here👇and Read.

 https://www.manoramaonline.com/news/india/2020/07/29/education-policy-2020-new-guidelines-by-central-government.html


സ്കൂൾ ക്വിസ്

Prepared by Phoenix Team.

👉ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്ന കൃതി രചിച്ചതാരാണ്?

*അക്കിത്തം അച്യുതൻ നമ്പൂതിരി

👉സുന്ദർലാൽ ബഹുഗുണ രൂപം കൊടുത്ത പ്രസ്ഥാനം?

*ചിപ്കോ

👉ഒരു മരത്തിൻ്റെ പേരിൽ അറിയപ്പെടുന്ന വനം?

*ഷെന്തുരുണി(കൊല്ലം ജില്ല)

👉ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി?

*ജവഹർലാൽ നെഹ്റു 

👉ദേശീയ തപാൽ ദിനം?

*ഒക്ടോബർ 10

👉ലോക തപാൽ ദിനം?

*ഒക്ടോബർ 9

👉വിയൻ്റിയൻ ഏതു രാജ്യത്തിൻ്റെ തലസ്ഥാനമാണ്?

*ലാവോസ്

👉തിരുവന്തപുരം,കൊല്ലം,കോഴിക്കോട്,തൃശൂർ എന്നീ ജില്ലകൾ രൂപികരിച്ച വർഷം?

*1949

👉ഇന്ത്യയിലെ ആദ്യ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?

*കൊൽക്കത്ത

👉ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഹിരാക്കുഡ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

*മഹാനദി

👉രാഷ്ട്രപതിയായ ആദ്യ മലയാളി?

*കെ.ആർ.നാരായണൻ

👉മനുഷ്യൻ്റെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന വാതകം?

*ഓക്സിജൻ

👉ജോഷ്ന ചിന്നപ്പ ഏത് കായിക രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

*സ്ക്വാഷ്

👉സാൽ അമോണിയാക്ക് എന്ന് അറിയപ്പെടുന്ന രാസവസ്തു ഏതാണ്?

*അമോണിയം ക്ലോറൈഡ്

👉രാജാജി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി?

*രാജഗോപാലാചാരി

👉ഉത്തരാഖണ്ഡിൻ്റെ ഔദ്യോഗിക മൃഗം?

*കസ്തൂരിമാൻ

👉1929-ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത്?

*ലാഹോർ

👉ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വനിത?

*ഇന്ദിരാഗാന്ധി

👉മൈ ട്രൂത്ത് ആരുടെ ആത്മകഥയാണ്?

*ഇന്ദിരാ ഗാന്ധി

👉കാർഷിക ആദായനികുതി ഏർപ്പെടുത്തിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം?

*പഞ്ചാബ്

👉നേപ്പാളിൻ്റെ തലസ്ഥാനം?

*കാഠ് മണ്ഡു

👉ഇന്ത്യയുടെ നെയ്തുപട്ടണം എന്നറിയപ്പെടുന്ന സ്ഥലം?

*പാനിപ്പത്ത്

👉ഡൽഹി സ്ഥിതി ചെയ്യുന്നത് ഏതു നദീതീരത്താണ്?

യമുന

👉ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിൻ്റെ പിതാവ്?

*വിക്രം സാരാഭായ്

👉യങ് ഇന്ത്യാ പത്രത്തിൻ്റെ സ്ഥാപകൻ?

*ഗാന്ധിജി 

👉ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര് ?

*ഡി.ഉദയകുമാർ

 👉ഇന്ത്യൻ കറൻസി നോട്ടിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?

*17

👉ഇന്ത്യൻ കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന വിദേശ ഭാഷ?

*നേപ്പാളി

👉കേരളത്തിലെ ഏറ്റവും ചെറിയ പുഴ?

*മഞ്ചേശ്വരം പുഴ

👉വനദിനം എന്നാണ് ?

*മാർച്ച് 21

👉കേന്ദ്ര പ്രട്രോളിയം വകുപ്പ് മന്ത്രി ആരാണ്?

*ധർമേന്ദ്ര പ്രധാൻ

👉ചൌധരി ചരൺ സിംഗിൻ്റെ ജന്മദിനം എന്തായാണ് ആഘോഷിക്കുന്നത്?

*ദേശീയ കർഷക ദിനം( ഡിസംബർ 23)

👉അന്താരാഷ്ട്ര പർവ്വത ദിനം എന്നാണ്?

*ഡിസംബർ 11

👉എന്നാണ് പ്രവാസി ദിനം?

*ജനുവരി 9

👉ദേശീയ ബാലികാദിനം എന്നാണ്?

*ജനുവരി 24

👉ഏത് നവോത്ഥാന നായകൻ്റെ ജന്മ ദിനമാണ് ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്?

*സ്വാമി വിവേകാനന്ദൻ(ജനുവരി 12)

👉ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയത്?

*കെ.ജെ.യേശുദാസ്(8 തവണ)

👉ലോക കംപ്യൂട്ടർ സാക്ഷരത ദിനം എന്നാണ്?

*ഡിസംബർ 2

👉അന്താരാഷ്ട്ര മണ്ണ് ദിനം എന്നാണ്?

*ഡിസംബർ 5

👉അംബേദ്ക്കർ ചരമദിനം എന്നാണ്?

*ഡിസംബർ 6

👉കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ എത്ര എണ്ണമാണ്?

*3(പാമ്പാർ,ഭവാനി,കബനി)

👉നെല്ലെ ഹാർപർലീ ഏത് രാജ്യത്തെ സാഹിത്യകാരിയാണ്?

*യു.എസ്.എ

👉മന്നം ജയന്തി എന്നാണ്?

*ജനുവരി 2

👉മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി നേടിയത് ആര് ?

*നർഗീസ് ദത്ത്

👉ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

*ഗോവ

👉'ശബ്ദങ്ങൾ' എന്ന നോവൽ രചിച്ചത് ആരാണ്?

*വൈക്കം മുഹമ്മദ് ബഷീർ

👉ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

*ഗുജറാത്ത്

👉ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം?

*ഭൂട്ടാൻ

👉എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?

*ബചേന്ദ്രിപാൽ

👉ഇരവികുളം ദേശിയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല?

*ഇടുക്കി

👉അഗ്നിചിറക് എന്ന കൃതി രചിച്ചത് ആരാണ്?

*ഡോ.എ.പി.ജെ.അബ്ദുൾ കലാം

👉മിസൈൽ മാൻ ഓഫ് ഇന്ത്യ -എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ?

*ഡോ.എ.പി.ജെ അബ്ദുൾ കലാം

👉ബാൻജുൽ ഏത് രാജ്യത്തിൻ്റെ തലസ്ഥാനമാണ്?

*ഗാംബിയ

👉ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം?

*ആന്ധ്ര(1951)

👉ISRO യുടെ ആദ്യ ചെയർമാൻ?

*വിക്രം സാരാഭായി

👉മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?

*ചെമ്പ്

👉സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം?

*സിംഗപ്പൂർ

👉ജെയിംസ് അഗസ്റ്റസ് ഹിക്കിയാണ് ഇന്ത്യയിലെ ആദ്യത്തെ പത്രം ആരംഭിച്ചത്.ഏതാണിത്?

*ഹിക്കീസ് ബംഗാൾ ഗസറ്റ്

👉കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

*ഇ.എം.എസ് നമ്പൂതിരിപ്പാട്

👉അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾ ബെറി,ദ് അഡ്വെഞ്ചർസ് ഓഫ് റ്റോം സായർ എന്നീ കൃതികൾ എഴുതിയത് ആരാണ്   ?

*മാർക് ട്വയിൻ

👉ലോകത്തിലെ ആദ്യത്തെ ശിശുസൌഹൃദ നഗരം?

*ഷാർജ

👉ആദ്യത്തെ ശബ്ദ ചലച്ചിത്രം?

*ദി ജാസ് സിങ്ങർ(1927)

👉ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?

*സി.കെ.ലക്ഷ്മണൻ(1924-ലെ പാരീസ് ഒളിംപിക്സ്)

👉ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്?

*ബിത്ര

👉ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?

*ആന്ത്രോത്ത്

👉ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം?

*അരുണാചൽ പ്രദേശ്






പാമീർപീഠഭൂമി

 മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന പാമീർപീഠഭൂമി ലോകത്തിൻ്റെ മേൽക്കൂര എന്നാണ് അറിയപ്പെടുന്നത്.ഹിന്ദുക്കുഷ്,സുലൈമാൻ,ടിയാൻഷാൻ,കുൻലുൻ,കാരക്കോറം മുതലായ പർവതനിരകൾ പാമീർ പർവതക്കെട്ടിൽ നിന്നു വിഭിന്ന ദിശകളിലേക്ക് പിരിഞ്ഞു പോകുന്നു.കാരക്കോറം പർവതനിരയുടെ തുടർച്ചയാണ് ടിബറ്റിലെ കൈലാസ പർവതനിരകൾ.

Friday, December 18, 2020

ഡിസംബർ 19-ലെ ഹയർസെക്കണ്ടറി വൊക്കേഷണൽ/ ഹയർ സെക്കൻ്ററി പരീക്ഷയിൽ മാറ്റമില്ല


 

എസ്.എസ്.എൽ.സി പരീക്ഷ ടൈം ടേബിൾ

സമയം: പരീക്ഷ ഉച്ചക്കു ശേഷം 1.45 ആരംഭിക്കും.വെള്ളിയാഴ്ച 2 മണിക്കായിരിക്കും പരീക്ഷ.സമശ്വാസ സമയം വർദ്ധിപ്പിക്കുന്നത് പരിഗണിക്കും.

*മാർച്ച് 17 - ഒന്നാം ഭാഷ -പാർട്ട് 1

*മാർച്ച്  18 -- രണ്ടാം ഭാഷ ഇംഗ്ലീഷ്

*മാർച്ച് 19 -- മൂന്നാം ഭാഷ ഹിന്ദി

*മാർച്ച് 22 -- സോഷ്യൽ സയൻസ്

*മാർച്ച് 23 -- ഒന്നാം ഭാഷ -പാർട്ട് രണ്ട്

*മാർച്ച് 24 -- ഫിസിക്സ്

*മാർച്ച് 25 --കെമസ്ട്രി

*മാർച്ച്  29 -- മാത്സ്(ഗണിതം)

*മാർച്ച് 30-- ബയോളജി 


ഡോ.എം.ലീലാവതിക്ക് ഒ.എൻ.വി പുരസ്കാരം

 നാലാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്ക് .മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.കൊച്ചിയിലെ വീട്ടിലെത്തി പുരസ്കാരം സമ്മാനിക്കുമെന്നു ഒ.എൻ.വി കൾച്ചറൽ അക്കാഡമി ചെയർമാന അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.



വിത്തു പേന വാങ്ങി അനിതയെ സഹായിക്കുക

 




























































































































































































































































































































































































































                                                                                                                                                                     
n































































































 

























Thursday, December 17, 2020

യോഗ : ഔദ്യോഗിക കായിക മത്സരം

 യോഗാഭ്യാസം ഔദ്യോഗിക കായിക മത്സരമായി കായിക മന്ത്രാലയം പ്രഖ്യാപിച്ചു.സർക്കാരിൻ്റെ സാമ്പത്തിക സഹായം ലഭ്യമാകുന്നതിനാൽ നിർണ്ണായകമാണ് തീരുമാനം .വരും വർഷങ്ങളിൽ ഖേലോ ഇന്ത്യ സ്കൂൾ ,സർവകലാശാലാ ഗെയിംസിൽ യോഗയും മത്സരയിനമാകും.4 കായിക മേളകളിൽ ,7 വിഭാഗങ്ങളിലായി 51 മെഡലുകളും യോഗയ്ക്കായി ഏർപ്പെടുത്തുമെന്നു കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു.പരമ്പരാഗത യോഗാഭ്യാസം,യോഗാഭ്യാസ കല,താളാത്മക യോഗ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ സിംഗിൾ ,ഗ്രൂപ്പ് മത്സരങ്ങളാണ് പരിഗണിക്കുന്നത്.അടുത്ത ഫെബ്രുവരിയിൽ യോഗ സ്പോർട്സ് ചാംപ്യൻഷിപ്പും നടത്തും.

ഇന്ത്യയിലെ കാർഷിക വിളകൾ

 പത്താം ക്ലാസിലെ ഇന്ത്യ-സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത് .


ഭക്ഷ്യ വസ്തുക്കളായി നേരിട്ട് ഉപയോഗിക്കാവുന്ന വിളകളാണ് ഭക്ഷ്യ വിളകൾ.

*നെല്ല്(Rice    )

👉ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിളയായ നെല്ല് ഒരു ഖാരിഫ് വിളയാണ്.

👉എക്കൽമണ്ണാണ് നെൽകൃഷിക്ക് ഏറ്റവും അനുയോജ്യം

👉ഉയർന്ന താപനിലയും , ധാരാളം മഴയും (150m  ൽ കൂടുതൽ   ) നെൽകൃഷിക്ക് ആവശ്യമാണ്.

👉മഴ കുറഞ്ഞ പ്രദേശങ്ങളിലും ജലസേവനസൌകര്യത്തോടെ നെൽകൃഷി ചെയ്തു വരുന്നു.

👉നദീതടങ്ങളിലും തീരസമതലങ്ങളിലുമാണ് മുഖ്യമായും നെൽകൃഷി ചെയ്യുന്നത്.പർവതച്ചരിവുകളിലും തട്ടുക്കളാക്കി നെൽകൃഷി ചെയ്തു വരുന്നു.

*ഗോതമ്പ് ( Wheat   )

👉ഇന്ത്യയിൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിളയായ ഗോതമ്പ് ഒരു റാബി വിളയാണ്.

👉നീർവാർച്ചയുള്ള എക്കൽമണ്ണാണ് ഗോതമ്പ്കൃഷിക്ക് ഉത്തമം

👉മുഖ്യമായും മിതോഷ്ണമേഖലയിൽ കൃഷിചെയ്യുന്ന ഈ വിളയ്ക്ക് 10 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും 75 സെ.മീറ്റർ മഴയും ആവശ്യമാണ്.

👉ശൈത്യകാല വിളയായതിനാൽ മുഖ്യമായും ജലസേജനത്തെ ആശ്രയിച്ചാണ് ഇന്ത്യയിൽ ഗോതമ്പു കൃഷി.

*ചോളം ( Maize     )

👉ഭക്ഷ്യവിളകളുടെ ഉൽപാദനത്തിൽ ചോളത്തിന് മൂന്നാം സ്ഥാനമാണുള്ളത്.

👉ഉഷ്ണകാലത്തും ശൈത്യകാലത്തും ഇന്ത്യയിൽ ചോളം കൃഷി ചെയ്യുന്നു.

👉ശരാശരി 75 സെൻ്റിമീറ്റർ വാർഷിക വർഷപാതം ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്.

👉നീർവാഴ്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് അനുയോജ്യം

👉മധ്യപ്രദേശ്,കർണാടകം,രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മുഖ്യമായും ചോളം കൃഷി ചെയ്യുന്നത്.

നെല്ല്,ഗോതമ്പ്,ചോളം എന്നിവയെ കൂടാതെ ബാർളി,തിനവിളകൾ,പയർവർഗ്ഗങ്ങൾ തുടങ്ങിയവും ഇന്ത്യയിലെ ഭക്ഷ്യ വിളകളിൽ ഉൾപ്പെടുന്നു.





1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം

 ഉപഭോക്താവിൻ്റെ അവകാശങ്ങൾ

👉ജീവനും സ്വത്തിനും ഹാനികരമാകുന്ന സാധനങ്ങൾ വിപണനം ചെയ്യുന്നതിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശം

👉സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനുള്ള അവകാശം

👉ന്യായവിലയ്ക്ക് സാധാനവും സേവനവും ലഭിക്കാനുള്ള അവകാശം.

👉അധികാരികളുടെ മുമ്പിൽ തർക്കങ്ങൾക്കു പരിഹാരം തേടാനുള്ള അവകാശം.

👉ഉപഭോക്ത വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം.

ഈ നിയമത്തിൻ്റെ ഫലമായി സ്ഥാപിക്കപ്പെട്ടവയാണ് ഉപഭോക്തൃ കോടതികൾ.

പി.എസ്.സി അറിയിപ്പ്


 

എസ്.എസ്.എൽ.സി ,പ്ലസ്.ടു പരീക്ഷകൾ മാർച്ച് 17 മുതൽ

 പത്താം ക്ലാസ്,പ്ലസ്.ടു,വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഈ തീരുമാനം എടുത്തത്.10,12 ക്ലാസുകളിലെ പൊതു പരീക്ഷകൾക്കുള്ള ക്രമീകരണം വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും.പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കും.

Wednesday, December 16, 2020

ഭാരതീയ റിസർവ് ബാങ്ക് -ധർമ്മങ്ങൾ

 *നോട്ട് അച്ചടിച്ചിറക്കൽ

ഒരു രൂപ ഒഴിച്ചുള്ള എല്ലാ നോട്ടുകളും അച്ചടിച്ചിറക്കുന്നത് ഭാരതീയ റിസർവ് ബാങ്കാണ്.

*വായ്പ നിയന്ത്രിക്കൽ

വായ്പയുടെ നിയന്ത്രണം റിസർവ് ബാങ്ങിൻ്റെ ഒരു ചുമതലയാണ്.പലിശനിരക്കിൽ മാറ്റം വരുത്തിയാണ് ഇതു സാധിക്കുന്നത്.പലിശ നിരക്ക് കൂടുമ്പോൾ വായ്പയുടെ അളവ് കുറയുന്നു.പലിശ നിരക്ക് കുറയുമ്പോൾ വായ്പയുടെ അളവ് കൂടുന്നു.

*സർക്കാരിൻ്റെ ബാങ്ക്

കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും അവർക്ക് വായ്പ നൽകുകയും മറ്റ് ബാങ്കിങ് സേവനങ്ങൾ നൽകുകയും ചെയ്യുന്നു.സർക്കാരുകൾക്കായി ചെയ്യുന്ന ഈ സേവനങ്ങൾക്ക് യാതൊരു പ്രതിഫലവും വാങ്ങുന്നില്ല.

*ബാങ്കുകളുടെ ബാങ്ക്

എല്ലാ ബാങ്കുകളെയും നിയന്ത്രിക്കുന്ന പരമോന്നത ബാങ്കാണ് റിസർവ് ബാങ്ക്.ബാങ്കുകളുടെ പ്രവർത്തനങ്ങളെ സഹായിക്കുകയും ബാങ്കുകൾക്ക് ഉപദേശം നൽകുകയും ചെയ്യുക  എന്നത് റിസർവ് ബാങ്കിൻ്റെ ധർമമാണ്.റിസർവ് ബാങ്ക് എല്ലാ ബാങ്കുകളുടെയും പണസംബന്ധമായ അവസാന ആശ്രയമായി പ്രവർത്തിക്കുന്നു.

Tuesday, December 15, 2020

ഡിസംബർ 24: ദേശീയ ഉപഭോക്തൃ ദിനം

 ഡിസംബർ 24 ഇന്ത്യയിൽ ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നു.1985 -ൽ ഐക്യരാഷ്ട്രസഭ ഉപഭോക്ത്യ സംരക്ഷണം സംബന്ധിച്ച മാർഗരേഖകൾ സംബന്ധിച്ച മാർഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം അംഗീകരിച്ചു അതിൻ്റെ അടിസ്ഥാനത്തിൽ ഭാരത സർക്കാർ സമഗ്രമായി ഉപഭോക്ത സംരക്ഷണ നിയമം പാസാക്കി.ഈ നിയമം നിലവിൽ വന്നത് 1986 ഡിസംർ 24 -നാണ്.

ബാലനീതി നിയമം

 ഇന്ത്യൻ പാർലമെൻ്റ് 2000-ലാണ് ബാലനീതി നിയമം പാസാക്കിയത്.1986-ലെ ബാലനീതി നിയമത്തെ സമഗ്രമായി പൊളിച്ചെഴുതി കൊണ്ടാണ് ഈ നിയമം നിർമ്മിച്ചത്.

ബാലനീതി ബോർഡുകൾ സ്ഥാപിക്കാനും വഴിതെറ്റിപ്പോകുന്ന കുട്ടികൾക്കായി നിരീക്ഷണ നിലയങ്ങൾ സ്ഥാപിക്കാനും ബാല ക്ഷേമ സമിതികൾ രൂപവൽക്കരിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.കുട്ടികൾ കുറ്റം ചെയ്താൽ അവരെ സാധാരണ പോലീസ് അറസ്റ്റ് ചെയ്ത് സാധാരണ കോടതിയിൽ വിചാരണ ചെയ്തു കൂടാ.അവർക്ക് വേണ്ടി പ്രത്യേക പോലീസ് ഉണ്ടാവണം.അവരെ വിചാരണ ചെയ്യേണ്ടത് ബാലനീതി ബോർഡാണ്.അവരെ നിയമം വിശേഷിപ്പിക്കുന്നത് നിയമവുമായി എതിരുടന്ന കുട്ടി ( Child in Conflict with law  ) എന്നു മാത്രമാണ്.അറസ്റ്റു ചെയ്യപ്പെട്ടാൽ അതെത്ര വലിയ കുറ്റമായാലും കുട്ടികൾ ജാമ്യത്തിനർഹരാണ്.ആ വിവരം രക്ഷിതാക്കളെ അറിയിക്കണം.നല്ലനടപ്പ്,കൌൺസലിംഗ്,സാമൂഹികസേവനം,സുരക്ഷിതമായിടത്ത് പാർപ്പിക്കൽ,പ്രത്യേക ഭവനത്തിലെ താമസം തുടങ്ങിയവയ്ക്ക് ഉത്തരവിട്ടുകൊണ്ടാണ് വഴിതെറ്റുന്ന കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്.

കുട്ടികളോട് ക്രൂരത കാണിക്കുന്നതിനെതിരെയും അവരെ സംരക്ഷിക്കാതിരിക്കുന്നതിനും അവരെ യാചകവൃത്തിക്ക് ഉപയോഗിക്കുന്നതിനെതിരെയും അവർക്ക് മയക്കുമരുന്നും മറ്റും നൽകുന്നതിനെതിരെയും നിയമത്തിൽ വ്യവസ്ഥയുണ്ട്.കുറ്റം ചെയ്തതോ,പീഢനത്തിനിരയായതോ ആയ കുട്ടികളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്ന മാധ്യമങ്ങൾ കുറ്റം ചെയ്തതായി പരിഗണിക്കപ്പെടും അതിന് 1000 രൂപവരെ പിഴ ശിക്ഷയാകാം എന്നും നിയമത്തിൽ പറയുന്നു.

ഉപജ്ഞാതാക്കൾ

👉ഗായത്രി മന്ത്രം-വിശ്വാമിത്രൻ

👉ആയുർവേദം-ധന്വന്തരി

👉ധനുർവേദം-ഭൃഗു

👉ഗന്ധർവ വേദം-ഭരതമുനി

👉അഥർവവേദം-ബ്രഹസ് പദി

വേദാംഗങ്ങൾ

 വേദങ്ങളുടെ അനുബന്ധ കൃതികളാണ് വേദാംഗങ്ങൾ.ഇവ ആറെണ്ണമുണ്ട്.

1.ശിക്ഷ-ഉച്ചാരണം

2.ഛന്ദ-അളവ്.വേദമന്ത്രങ്ങൾ എപ്രകാരം ഉരുവിടണമെന്ന് പ്രതിപാദിക്കുന്നു.

3.വ്യാകരണം

4.കൽപ-ആചാരം

*കൽപ വീണ്ടും ശ്രൌത സൂത്രം,ഗൃഹ്യ സൂത്രം,ധർമ്മ സൂത്രം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.

5.നിരുക്ത-വാക്കുകളുടെ ഉദ്ഭവം

6.ജ്യോതിഷം-തിളക്കമുള്ള വാക്കുകളെക്കുറിച്ച് പ്രതിപാദിക്കുന്നു.

*വേദാംഗങ്ങളെക്കുറിച്ച് ആദ്യമായി പരാമർശിച്ചിരിക്കുന്നത് മുണ്ടകോപനിഷത്തിലാണ്.

*വേദാംഗങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് കൽപയാണ്.

*നിരുക്തത്തിൻ്റെ കർത്താവ്,നിരുക്തത്തിൻ്റെ സ്രഷ്ടാവ് എന്ന് അറിയപ്പെടുന്നത് യാസ്കൻ.

Monday, December 14, 2020

Ad

 <script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>

<!-- Display ads -->

<ins class="adsbygoogle"

     style="display:block"

     data-ad-client="ca-pub-3086801373523965"

     data-ad-slot="3436798500"

     data-ad-format="auto"

     data-full-width-responsive="true"></ins>

<script>

     (adsbygoogle = window.adsbygoogle || []).push({});

</script>

അടൽബിഹാരി വാജ്പേയ്

 ക്രിസ്മസ് ദിനത്തിൽ 1924 ഡിസംബർ 25 ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ കൃഷ്ണബിഹാരി വാജ്പേയിയുടെയും കൃഷ്ണദേവിയുടെയും മകനായി ജനിച്ചു.രാഷ്ട്ര തന്ത്ര ശാസ്ത്രത്തൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പത്രപ്രവർത്തകനായും സാമൂഹിക പ്രവർത്തകനായും പ്രസിദ്ധനായി.ഇദ്ദേഹത്തിൻ്റെ ജന്മദിനമായ ഡിസംബർ 25 -ആണ് ഗുഡ് ഗവേണൻസ് ഡേയായി ആചരിക്കുന്നത്.

ഭാരതീയ ജനസംഘത്തിൻ്റെ സ്ഥാപകാംഗം(1951),ഭാരതീയ ജനസംഘം പ്രസിഡൻ്റ്(1968-1973),ജനസംഘം പാർട്ടിയുടെ പാർലമെൻ്ററി നേതാവ്(1955-77),ജനതാ പാർട്ടിയുടെ സ്ഥാപകാംഗം(1977-80),ബി.ജെ.പി അധ്യക്ഷൻ(1980-86), ബി.ജെ.പി പാർലമെൻ്ററി പാർട്ടി നേതാവ്(1980-84),പതിനൊന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ച വാജ്പേയ് 1977 മാർച്ച് 24 മുതൽ 1979 ജൂലൈ 28 വരെ മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായും സേവനം അനുഷ്ഠിച്ചു.ഇക്കാലത്താണ് അദ്ദേഹം ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്.ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസമനുഷ്ഠിച്ച അദ്ദേഹം അടിയന്തിരാവസ്ഥക്കാലത്തും(1975-77) തടവറവാസമനുഷ്ഠിച്ചു.1992 -ൽ പത്മവിഭൂഷൺ ബഹുമതിക്ക് അർഹനായ അദ്ദേഹം 1994-ൽ മികച്ച പാർലമെൻ്റേറിയനുള്ള ഗോവിന്ദ വല്ലഭ പന്ത് അവാർഡ് നേടി.


1996 മെയ് 16 മുതൽ 31 വരെയും 1998 മാർച്ച് 19 മുതൽ 2004 മെയ് 13 വരെയും ഇന്ത്യൻ പ്രധാനമന്ത്രി.നെഹ്റുവും ഇന്ദിരാഗാന്ധിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി.കാലാവധി പൂർത്തിയാക്കിയ ഏക കോൺഗ്രസിതര പ്രധാനമന്ത്രി.രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും കോൺഗ്രസ് പാർട്ടിയിൽ അംഗമല്ലാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി.ജവാഹർലാൽ നെഹ്റുവിനു ശേഷം അടുത്തടുത്ത് മൂന്നു തെരഞ്ഞെടുപ്പുകളിൽ ജനവധി അനുകൂലമായ ഒരേയൊരു ഇന്ത്യൻ പ്രധാനമന്ത്രി.അവിവാഹിതനായ ഏക ഇന്ത്യൻ പ്രധാനമന്ത്രി.ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയങ്ങൾ പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി.നാലു ഭരണഘടകങ്ങളിൽ നിന്നും (ഉത്തർ പ്രദേശ്,ഗുജറാത്ത്,മധ്യപ്രദേശ്,കേന്ദ്രഭരണപ്രദേശമായ ഡൽഹി)തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ പാർലമെൻ്റേറിയൻ.

പ്രഗല്ഭനായ വാഗ്മിയായും പ്രതിഭാധനനായ എഴുത്തുകാരനായും അറിയപ്പെടുന്ന വാജ്പേയിയുടെ രചനകളാണ് മേരി ഇക്യാവൻ കവിതായേൻ,സങ്കൽപ്കാൽ,കൈനി കവിരാജ് കി കുണ്ടാലിയൻ,അമർ ബലിദാൻ തുടങ്ങിയവ.രാഷ്ട്ര ധർമ്മ എന്ന ഹിന്ദി മാസികയും പാഞ്ചജന്യ എന്ന ഹിന്ദി ആഴ്ചപ്പതിപ്പും അദ്ദേഹം എഡിറ്റു ചെയ്തിട്ടുണ്ട്.

ജയ് കിസാൻ,ജയ് ജവാൻ,ജയ് വിജ്ഞാൻ എന്ന് ആഹ്വാനം ചെയ്ത അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് റമ്ടാം പൊക്രാൻ ആണവ പരീക്ഷണം (ഓപ്പറേഷൻ ശക്തി -1998 മെയ് 11,13) ലാഹോർ ബസ് യാത്ര,കാർഗിൽ യുദ്ധം(1999) എന്നിവ നടന്നത്.ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവച്ച ദേശീയ സുരക്ഷാ ഉദേഷ്ടാവ് എന്ന തസ്തിക സൃഷ്ടിച്ചത് .16 ആഗസ്റ്റ് 2018-ന് അദ്ദേഹം അന്തരിച്ചു.

<script data-ad-client="ca-pub-3086801373523965" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>







Sunday, December 13, 2020

ബിർസ മുണ്ട (1875-1900)

 ബ്രിട്ടീഷുകാർക്കെതിരെ മുണ്ട ആദിവാസി വിഭാഗത്തിൻ്റെ ഉൽഗുലാന് ( സ്വാതന്ത്ര്യ സമരം) നേതൃത്വം നൽകിയ ആദിവാസി സ്വാതന്ത്ര്യ സമര നേതാവാണ് ബിർസ മുണ്ട.

1875 നവംബർ 15-ന് ഇന്നലെ ജാർഖണ്ഡ് സംസ്ഥാനത്തിലെ ഖുന്തി ജില്ലയിലെ ഉലിഹന്തുവിലാണ് ബിർസ മുണ്ട ജനിച്ചത്.ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വന്നത് ബിർസ മുണ്ടയുടെ ജന്മദിനത്തിലാണ്(2000).ബ്രിട്ടീഷുകാരുടെ ചൂഷണംമൂലം ആദിവാസികളുടെ ജീവിതം പ്രതിസന്ധിയിലായി.നിവൃത്തികെട്ട് അവർ പ്രതികരിച്ചു.ബിർസ മുണ്ട അവരുടെ നേതാവായി.ബ്രിട്ടീഷുകാർ ബിർസ മുണ്ടയെ അറസ്റ്റു ചെയ്തു.റാഞ്ചി ജയിലിൽ 1900 ജൂൺ   9-ന് മുണ്ട അന്തരിച്ചു.ദൈവത്തിൻ്റെ അവതാരമെന്നും ലോകത്തിൻ്റെ പിതാവെന്നും വാഴ്തപ്പെട്ട ഗോത്ര വർഗ്ഗ നേതാവാണ് ബിർസ മുണ്ട.

ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനർഹമായ ആരണ്യ അധികാർ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമാണ് ബിർസ മുണ്ട.ബിർസ മുണ്ട വിമാനത്താവളം റാഞ്ചിയിലാണ്.

പ്രണബ് കുമാർ മുഖർജി (1935-2020)

 1935 ഡിസംബർ 11-ന് പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് പ്രണബ് മുഖർജി ജനിച്ചത്.പശ്ചിമ ബംഗാളിൽ നിന്ന് രാഷ്ട്രതി പദവിയിൽ എത്തിയ ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം.2008-ൽ അദ്ദേഹത്തിന് പദ്മ വിഭൂഷൻ ലഭിച്ചു.പ്രഥമ കെ.കരുണാകരൻ പുരസ്കാരത്തിന് അർഹനായത് പ്രണബ് മുഖർജിയാണ്.

2012-ലെ പ്രസിഡൻ്റെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം പി.എ.സാങ്മയെയാണ് പരാജയപ്പെടുത്തിയത്.സാന്തോ ക്ലോസിൻ്റെ വസതി സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡൻ്റെ്    പ്രണബ് മുഖർജിയാണ്.പ്രണബ് മുഖർജിയുടെ സഹധർമ്മിണി സുവ്ര മുഖർജി 2015-ൽ അന്തരിച്ചു.അദ്ദേഹം 31 ആഗസ്റ്റ് 2020-ന് അന്തരിച്ചു.

Saturday, December 12, 2020

പ്രമുഖ കൃഷിശാസ്ത്രജ്ഞൻ ആർ.ഹേലി അന്തരിച്ചു.


കേരളത്തിലെ ഫാം ജേർണലിസത്തിൻ്റെ ഉപജ്ഞാതാവായിരുന്നു ആർ.ഹേലി.ആകാശവാണിയുടെ വയലും വീടും ,ദൂരദർശൻ്റെ നാട്ടിപുറം എന്നീ പരിപാടികൾക്ക് തുടക്കമിടാൻ കാരണം ആർ.ഹേലിയാണ്.
 
കൃഷി വകുപ്പ് മുൻ ഡയറക്ടറും,സംസ്ഥാന കാർഷികോപദേശക സമിതി അംഗവുമായിരുന്നു.സംസ്ഥാനത്ത് ഒരു പുത്തൻ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ സജീവ പങ്കു വഹിച്ചു അദ്ദേഹം.

യു.എ.ഖാദർ അന്തരിച്ചു (1935-2020)

 പ്രശസ്ത കഥാകൃത്ത് യു.എ.ഖാദർ അന്തരിച്ചു(12-12-2020).കൊയിലാണ്ടി സ്വദേശി മൊയ്തീൻ കുട്ടിയുടെയും മ്യാൻമർ സ്വദേശി മാമൈദിയുടെയും മകനാണ്.രണ്ടാം ലോക മഹായുദ്ധകാലത്ത് മ്യാൻമർ ആക്രമിക്കപ്പെട്ടപ്പോൾ കേരളത്തിലേക്ക് മടങ്ങി.


തൃക്കോട്ടൂർ പെരുമ,തട്ടാൻ ഇട്ട്യേമ്പി,മാണിക്യം വിഴുങ്ങിയ കണാരൻ തുടങ്ങിയ കഥകളും അറബിക്കടലിൻ്റെ തീരം ,ഖുറൈശിക്കൂട്ടം,അഘോരശിവം,ഒരു പിടി വറ്റ് ,ചങ്ങല എന്നീ നോവലുകളുമാണ് അദ്ദേഹം രചനകൾ.1983-ൽ തൃക്കോട്ടൂർ പെരുമയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.2009-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും,2019-ൽ മാതൃഭൂമി  സാഹിത്യ പുരസ്കാരവും ലഭിച്ചു.അദ്ദേഹം മംഗളം ദിനപത്രത്തിൻ്റെ കോഴിക്കോട് യൂണിറ്റ് എഡിറ്റാറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


<script data-ad-client="ca-pub-3086801373523965" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>

Friday, December 11, 2020

ഇ.എം.എസ് നമ്പൂതിരിപ്പാട് (1909-1998)

 ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് 1909 ജൂൺ 13-ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജനിച്ചു.1934-ൽ ഇ.എം.എസ് സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറിയായി.1936-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.

ഏഷ്യയിൽ ആദ്യമായി ഒരു പൊതു തെരഞ്ഞെടുപ്പിലൂടെന അധികാരത്തിൽ വന്ന മുഖ്യമന്ത്രിയാണ് ഇ.എം.എസ്.1957-ൽ കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രിയായി.ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി പിരിച്ചുവിട്ട ആദ്യ സംസ്ഥാന മന്ത്രിസഭ.ഒന്നിലധികം തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി.ഇ.എം.എസ് രണ്ടാമത് മുഖ്യമന്ത്രിയായത് 1967-ൽ.തപാൽ സ്റ്റാമ്പിൽ  പ്രത്യക്ഷപ്പെട്ട  കേരള മുഖ്യമന്ത്രിയാണ് ഇ.എം.എസ്.ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായ വ്യക്തികൂടിയാണ് ഇ.എം.എസ്.

സുരേന്ദ്രൻ,പരമേശ്വരൻ,കെ.കെ.വാസുദേവൻ,പി.എസ്.ചെറിയാൻ എന്നിവ ഇ.എം.എസിൻ്റെ തൂലികാ നാമങ്ങളാണ്.'ആത്മകഥ' -യാണ് ഇ.എം.എസി ൻ്റെ ആത്മകഥ.കേരളം മലയാളികളുടെ മാതൃഭൂമി,ബെർലിൻ ഡയറി,ഒന്നേകാൽ കോടി മലയാളികൾ ,ജവഹർലാൽ നെഹ്റു ,മഹാത്മാഗാന്ധി ആൻ്റ് ഇസം എന്നിയാണ് ഇ.എസ്.എസിൻ്റെ പ്രധാന കൃതികൾ.

എം.മുകുന്ദൻ്റെ കേശവൻ്റെ വിലാപങ്ങൾ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ഇ.എം.എസ് ആണ്.അദ്ദേഹം 1998 മാർച്ച് 19-ന് അന്തരിച്ചു.


<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
<ins class="adsbygoogle"
     style="display:block"
     data-ad-format="fluid"
     data-ad-layout-key="-ef+6k-30-ac+ty"
     data-ad-client="ca-pub-3086801373523965"
     data-ad-slot="4405910025"></ins>
<script>
     (adsbygoogle = window.adsbygoogle || []).push({});
</script>

Thursday, December 10, 2020

സി.രാജഗോപാലാചാരി(1878-1972)

 സ്വാതന്ത്ര്യ സമരനായകൻ,ഭരണകർത്താവ്,ഗ്രന്ഥകാരൻ  എന്നീ നിലകളിൽ പ്രശസ്തനായ സി.രാജഗോപാലാചാരി ജനിച്ചത് 1878 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഹൊസൂറിനടുത്തുള്ള തൊറാപ്പള്ളി ഗ്രാമത്തിലാണ്.ഇന്ത്യാക്കാരനായ ആദ്യത്തെയും അവസാനത്തെയും ഗവർണർ ജനറലാണ് 'രാജാജി'  'സി.ആർ' എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്ന രാജഗോപാലാചാരി.ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം 1954-ൽ ആദ്യമായി ഡോ.രാധാകൃഷ്ണനും,സി.വി.രാമനുമൊപ്പം പങ്കിട്ട അദ്ദേഹത്തിന് അതു ലഭിച്ച ആദ്യത്തെ സ്വാതന്ത്ര്യ സമരസേനാനി എന്ന വിശേഷണവും സ്വന്തമാണ്.'മഹാത്മാഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ 'എന്നറിയപ്പെട്ട അദ്ദേഹം ഗാന്ധിജിയെ' ഏറ്റവും പ്രീയപ്പെട്ട ഗുരു' എന്നാണ് സംബോധന ചെയ്തത്.


നിയമ ബിരുദം നേടിയ ശേഷം അദ്ദേഹം 1990-ൽ സേലത്ത് പ്രാക്ടീസ് ആരംഭിച്ചു.ക്രിമിനൽ അഭിഭാഷകനെന്ന നിലയിൽ പ്രശസ്തനായി.സേലം മുനിസിപ്പൽ കൌൺസിലറും ചെയർമാനുമായി.ബാലഗംഗാധരനോടുള്ള ആഭിമുഖ്യം കാരണം ആനിബസൻ്റിൻ്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ അംഗമായി.1919-ൽ അദ്ദേഹം കോൺഗ്രസ് ജനറൽ സെക്രട്ടറി.'വിമോചനം' എന്ന തമിഴ്വാരിക സേലത്ത് ആരംഭിച്ചു.1930-ൽ തമിഴ്നാട്ടിൽ ഉപ്പു സത്യാഗ്രഹിന് നേതൃത്വം നൽകി.15 ദിവസം യാത്ര കാൽനടയായി യാത്ര ചെയ്ത് വേദാരണ്യത്തെത്തി ,ഉപ്പുണ്ടാക്കി.1937-ൽ മദ്രാസ് മുഖ്യമന്ത്രിയായി.1939-ൽ രാജി വെച്ചു.

1942-ൽ കോൺഗ്രസ് വിട്ടെങ്കിലും വീണ്ടും ചേർന്നു.ക്വിറ്റിന്ത്യാ സമരകാലത്ത് ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാൻ ബാക്ക് ടു ക്രിപ്സ് എന്നാഹ്വാനം ചെയ് തത് രാജഗോപാലാചാരിയാണ്.നെഹ്റുവിൻ്റെ താൽക്കാലിക സർക്കാരിൽ (1946) വിദ്യാഭ്യാസ മന്ത്രി.സ്വാതന്ത്ര്യാനന്തരം പശ്ചിമബംഗാൾ ഗവർണർ.

എലിസബത്ത് രാജകുമാരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗവർണർ ജനറൽ മൌണ്ട് ബാറ്റൺ ഇംഗ്ലണ്ടിലേക്കുപോയപ്പോൾ രാജാജി 1947 നവംബർ 9 മുതൽ രണ്ടാഴ്ച ആക്ടിങ് ഗവർണർ ജനറലായി നിയമിതനായി.1948 ജൂൺ 21-ന് മൌണ്ട് ബാറ്റൺ സ്ഥാനമൊഴിഞ്ഞപ്പോൾ ആ പദവിയിൽ നിയമിതനായി.ഇന്ത്യ റിപ്പബ്ലിക്കാവുന്നതുവരെ പദവിയിൽ തുടർന്നു.സർദാർ പട്ടേലിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയായി.1952-ൽ വീണ്ടും മദ്രാസ് മുഖ്യമന്ത്രി.1954 മാർച്ച് 31-ന് രാജിവെച്ച് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും താൽക്കാലികമായി പിന്മാറി.കോൺഗ്രസിൻ്റെയും നെഹ്റുവിൻ്റെയും നയങ്ങളിൽ പ്രതിഷേധിച്ച് 1959-ൽ സ്വതന്ത്ര പാർട്ടി സ്ഥാപിച്ചു.


Wednesday, December 9, 2020

സ്കൂൾ തുറക്കൽ : മുഖ്യമന്ത്രി 17-ന് യോഗം വിളിച്ചു.

 സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ ഡിസംബർ 17-ന് വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ചു.പത്ത്,പ്ലസ്.ടു  ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ തന്നെ പഠനം തുടരാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം വിദ്യാഭ്യാസ വിദഗ് ധർ  ഉന്നയിക്കുമെന്നാണ് അറിയുന്നത്.

Official Books

👉Blue Book-British

👉Gray Book-Japan and Belgium

👉Green Book- Italy and Persia

👉Orange Book-Netherlands

👉White Book-Portugal,Germany ,and China

👉White Paper-India

👉Yellow Book-France. 

സർവ്വരാജ്യസഖ്യം പരിഹരിച്ച പ്രശ്നങ്ങൾ

1.ബാൾക്കൻസിലെ അലാൻഡി ദ്വീപുകളെക്കുറിച്ചുള്ള തർക്കം.

2.ആംഗ്ലോ-ഫ്രഞ്ച് വിവാദം

3.ഗ്രീക്കും,ബൾഗേറിയയും തമ്മിലുള്ള അതിർത്തി തർക്കം. 

4.ഇറാക്കും തുർക്കിയും തമ്മിലുണ്ടായ തർക്കം.      

5.പെറുവും കൊളംബിയയും തമ്മിലുള്ള തർക്കം.

ലിയോ ടോൾസ്റ്റോയ്

*മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹാനായ സാഹിത്യകാരന്മാരിൽ ഒരാളാണ് ലിയോ ടോൾസ്റ്റോയ്.
*അദ്ദേഹത്തിന് ലഭിച്ച യുദ്ധരംഗത്തെ അനുഭവങ്ങളാണ് 'യുദ്ധവും സമാധാനവും 'എന്ന ഇതിഹാസ തുല്യമായ നോവലിന് ആധാരമായത്.
*1852-ൽ പ്രസിദ്ധീകരിച്ച 'ശൈശവം 'എന്ന കഥയോടെയാണ് ടോൾസ്റ്റോയി എഴുത്തുകാരനായി അറിയപ്പെടാൻ തുടങ്ങിയത്.
*'അന്നാകരിനീന ',ഉയർത്തെഴുനേൽപ്പ്' തുടങ്ങിയ കൃതികൾ പ്രശസ്തങ്ങളാണ്.

മനുഷ്യാവകാശ ദിന ക്വിസ്

👉ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് എന്ന്?

1948 ഡിസംബർ 10

👉അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം?

ഡിസംബർ 10

👉ഇന്ത്യയിൽ മനുഷ്യാവകശാങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

👉ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ചത് എന്ന്?

1993 ഒക്ടോബർ 12

👉ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനം?

മാനവ് അധികാർ ഭവൻ(ന്യൂഡൽഹി)

👉ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ?

ജസ്റ്റീസ് രംഗ നാഥ മിശ്ര

👉ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും?

രാഷ്ട്രപതി

👉കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?

1998 ഡിസംബർ 11

👉സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?

ഗവർണർ

👉സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്?

രാഷ്ട്രപതി

👉സംസ്ഥാന മനുഷ്യാവകാശ സംഘടനയിലെ അംഗസംഖ്യ?

3(ചെയർമാൻ ഉൾപ്പെടെ)

👉കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ?

ജസ്റ്റീസ് എം.എം.പരീത് പിള്ള

👉മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ചത്?

അമിത് ഷാ(2019 ജൂലൈ 8)

👉ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ്റെയും അംഗങ്ങളുടെയും കാലാവധി?

3 വർഷം അലെങ്കിൽ 70 വയസ്സ് (മുൻപ് 5 വർഷം അല്ലങ്കിൽ 70 വയസ്സ് എന്നായിരുന്നു)

 

ഡിസംബർ 10: ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

 

1948 ഡിസംബർ 10-നാണ് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്.മനുഷ്യരായി പിറന്നാൽ സ്വാഭാവികമായും ലഭിക്കേണ്ടതായ അവകാശങ്ങളെക്കുറിച്ചുള്ള വിശദമായ പ്രഖ്യാപനമായിരുന്നു അത്.1950 ഡിസംബർ 4-ന് എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്ര സംഘടന തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ചു കൂട്ടി ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു

Human Rights Day is observed every year on 10 December- the day the United Nation General Assembly Adopted in 1948, the universal Declaration of Human Rights : a mile stone document proclaiming the inalienable rights which every one is inherently entitled to as a human being regardless of race,religion,colour,sex,language,political or other opinion,national or social origin ,property,birth or other status ..

ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്.സ്വകാര്യത,മതവിശ്വാസം,അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം,വീട് ,ഭക്ഷണം,വസ്ത്രം എന്നിവയോടുകൂടി ജീവിതം നയിക്കാനുള്ള അവകാശം,വാർദ്ധക്യം,വൈധവ്യം,ശാരീരിക അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം,നിയമത്തിനു മുന്നിലുള്ള സംരക്ഷണം,കുറ്റവാളി എന്ന് തെളിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം,അന്യായമായി തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെടുന്നു.

Tuesday, December 8, 2020

പ്യാരിലാൽ നയ്യാർ(1899-1982)

 മഹാത്മാഗാന്ധിയുടെ അവസാന വർഷങ്ങളിൽ പേഴ്സണൽ സെക്രട്ടറിയായിരുന്ന പ്യാരിലാൽ നയ്യാർ ഗാന്ധിജിയുടെ പേഴ്സണൽ ഡോക്ടർ ആയിരുന്ന സുശീല നയ്യാരുടെ മൂത്ത സഹോദരനാണ്.പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും ബി.എ.ജയിച്ച പ്യാരിലാൽ എം.എ പഠനം ഉപേക്ഷിച്ച് നിസ്സഹരണ പ്രസ്ഥാനത്തിൽ അണിചേർന്നു(1920).ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്തു.ഗാന്ധിജിയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന നിരവധി രചനകളുടെ കർത്താവാണ് പ്യാരിലാൽ.ഗാന്ധി എന്ന സിനിമയിൽ(1982) പ്യാരിലാൽ ആയി അഭിനയിച്ചത് പങ്കജ് കപൂറാണ്.1982-ൽ പ്യാരിലാൽ അന്തരിച്ചു.

മലയാള ചെറുകഥാകൃത്തുകൾ

👉വേങ്ങയിൽ കുഞ്ഞിരാമൻ നായർ(കേസരി)

👉ലളിതാംബിക അന്തർജനം

👉വൈക്കം മുഹമ്മദ് ബഷീർ

👉പൊൻകുന്നം വർക്കി

👉തകഴി ശിവശങ്കരപിള്ള

👉എസ്.കെ.പൊറ്റക്കാട്

👉എം.ടി.വാസുദേവൻ നായർ

👉വേളൂർ കൃഷ്ണൻകുട്ടി

👉എൻ.മോഹനൻ

👉രാജലക്ഷ് മി

👉ഒ.വി.വിജയൻ

👉പുനത്തിൽ കുഞ്ഞബ്ദുള്ള

👉എൻ.മുകുന്ദൻ

👉സന്തോഷ് എച്ചിക്കാനം

👉അശോകൻ ചരുവിൽ

👉ഭാഗ്യരാജ്.വി.ബി

👉ഇന്ദു മേനോൻ

👉ബി.മുരളി

👉Based on Wikipedia and other Sources.

https://ml.wikipedia.org/wiki/മലയാള_ചെറുകഥാകൃത്തുകൾ

ഇലക്ഷൻ കമ്മീഷൻ

 👉തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 324

👉തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം -1950 ജനുവരി 25

👉ഇലക്ഷൻ കമ്മീഷനിൽ എത്ര അംഗങ്ങൾ ഉണ്ട്-മൂന്ന് (ഒരു ചീഫ് ഇലക്ഷൻ കമ്മീഷണറും,രണ്ട് ഇലക്ഷൻ കമ്മീഷണർമാരും)

👉ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നതാരാണ്-രാഷ്ട്രപതി

👉ഇലക്ഷൻ കമ്മീഷണറുടെ കാലാവധി-6 വർഷമോ 65 വയസ്സോ

👉ഇലക്ഷൻ കമ്മീഷണർമാരെ നീക്കം ചെയ്യുന്ന നടപടി ക്രമം- ഇംപീച്ച്മെൻ്റ്

👉ഇലക്ഷൻ കമ്മീഷൻ്റെ ആസ്ഥാനം - നിർവാചൻ സദൻ(ന്യൂഡൽഹി)

👉ഇന്ത്യയുടെ ആദ്യത്തെ ഇലക്ഷൻ കമ്മീഷണർ-സുകുമാർസെൻ

👉ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത-വി.എസ്.രമാദേവി

👉ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ മലയാളി-ടി.എൻ.ശേഷൻ

👉ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്-കെ.വി.കെ.സുന്ദരം

👉രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിക്കുന്നതും,അംഗീകാരം നൽകുന്നതും-ഇലക്ഷൻ കമ്മീഷനാണ്.

👉പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുഛേദം-326

👉രാഷ്ട്രപതി,ഉപരാഷ്ട്രപതി,ലോകസഭാംഗങ്ങൾ,രാജ്യസഭാംഗങ്ങൾ,സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്.

Monday, December 7, 2020

ന്യൂട്ടൻ്റെ ചലന നിയമങ്ങൾ

 ന്യൂട്ടൻ്റെ ചലന നിയമങ്ങൾ

💜ന്യൂട്ടൻ്റെ ഒന്നാം ചലന നിയമങ്ങൾ

*അസന്തുലിതമായ ഒരു ബാഹ്യ ബലം പ്രയോഗിക്കാത്തിടത്തോളം കാലം ഓരോ വസ്തുവും അതിൻ്റെ നിശ്ചാലാവസ്തയിലോ നേർരേഖയിലൂടെയുള്ള സമാന ചലനത്തിലോ തുടരുന്നതാണ്.

*വസ്തുക്കളുടെ ജഡത്വം ഒന്നാം ചലന നിയമം ഉപയോഗിച്ച് വിശദീകരിക്കാവുന്ന പ്രതിഭാസമാണ്.

💜ന്യൂട്ടൻ്റെ രണ്ടാം ചലന നിയമം

ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിൻ്റെ നിരക്ക് അതിൽമേൽ പ്രയോഗിക്കപ്പെടുന്ന അസന്തുലിത ബലത്തിന് നേർ അനുപാതത്തിലും ആക്ക വ്യത്യാസം സംഭവിക്കുന്നത് ബലത്തിൻ്റെ ദിശയിലുമായിരിക്കും.

💜ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം

*ഓരോ പ്രവർത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ട്.

*മൂന്നാം ചലന നിയമം അനുസരിച്ചാണ് റോക്കറ്റ് മേൽപോട്ട് കുതിക്കുന്നതിനും,തോക്കിൽ നിന്നും വെടിപൊട്ടുമ്പോൾ തോക്ക് പുറകോട്ട് അല്പം തെറിക്കുന്നതുമെല്ലാം.

നേതാക്കളും അപരനാമങ്ങളും

 👉ബാപ്പുജി--മഹാത്മാ ഗാന്ധി

👉ബാബുജി--ജഗ്ജീവൻ റാം

👉നേതാജി-- സുഭാഷ് ചന്ദ്ര ബോസ്

👉രാജാജി--സി.രാജഗോപാലാജാരി

👉ചാച്ചാജി--ജവഹർലാൽ നെഹ്റു

👉ഗുരുജി--എം.സ്.ഗോൽവൽക്കർ

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 2021-23 കാലയളവിലേക്ക് എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടാൻ സാദ്ധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയുള്ള സെലക്ട് ലിസ്റ്റ്  നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.പരാതിയുള്ളവർക്ക് ഓൺലൈനിൽ 20-ാം തീയതി വരെ അപ്പീൽ നൽകാം.പ്രവൃത്തി ദിനങ്ങളിൽ 20 വരെ നേരിട്ടു അപേക്ഷ നൽകാം.


👇Click here for getting link of National Employment Service

  https://vbbhagyaraj.blogspot.com

https://eemployment.kerala.gov.in

ഡോ.ബി.ആർ.അംബേദ്ക്കർ


ജനനം : 1891 ഏപ്രിൽ 14                           മരണം : 1956 ഡിസംബർ 6   

ഏപ്രിൽ 14-അംബേദ്ക്കർ ജയന്തി

 പഴയ ബോംബെ സംസ്ഥാനത്ത് (ഇന്നത്തെ മഹാരാഷ്ട്ര) രത്ന ഗിരി ജില്ലയിലെ മഹത് എന്ന സ്ഥലത്ത് ,അധ:സ്ഥിതമായി ഗണിച്ചിരുന്ന മഹർ സമുദായത്തിൽ 1891 ഏപ്രിൽ 14-ന് ജനിച്ചു.പിതാവ് രാംജി സക് പാൽ ,മാതാവ് ഭീമാഭായി.

14-ാം വയസ്സിൽ രമാഭായിയെ വിവാഹം കഴിച്ചു.1912-ൽ  ഇംഗ്ലീഷിലും പേർഷ്യനിലും ബി.എ ബിരുദം നേടി.1913-ൽ ബറോഡ രാജ്യ സർവ്വീസിൽ ചേർന്നു.ബറോഡ രാജാവിൻ്റെ ചിലവിൽ യു.എസ്.എ -യിൽ പോകുകയും അവിടെ കൊളംബിയ സർവകലാശാലയിൽ നിന്നും എം.എ ബിരുദ നേടുകയും ചെയ്തു(1915).1916-ൽ പി.എച്ച്.ഡി ലഭിച്ചു.

1920-ൽ കോൽഹാപ്പൂർ രാജാവിൻ്റെ സഹായത്തോടെ ലണ്ടനിൽ പോയി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ധനതത്വശാസ്ത്രത്തിൽ എം.എസ്.സി യും ലണ്ടൻ സർവകലാശാലയിൽ നിന്നും പി.എച്ച്.ഡിയും നേടി.1923-ൽ തിരികെ ഇന്ത്യയിലേക്ക്.അധ:സ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണിസഭ സ്ഥാപിച്ചു.'ബഹിഷ്കൃത ഭാരത് 'എന്ന ദ്വൈവാരിക തുടങ്ങി.സൈമൺ കമ്മിഷൻ ബഹിഷ്കരണത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തപ്പോൾ അംബേദ്ക്കർ കമ്മിഷനു മുമ്പാകെ ഹാജർ ആയി.1930 ഓഗസ്റ്റിൽ നാഗ് പൂരിൽ പിന്നാക്കകാരുടെ അഖിലേന്ത്യ സമ്മേളനം സംഘടിപ്പിച്ചു.ബഹിഷ്കൃത ഭാരതത്തിനു പകരം ജനത പ്രസിദ്ധീകരണം ആരംഭിച്ചു.1935 മെയ് 27-ന് ഭാര്യ അന്തരിച്ചു.

അദ്ദേഹം' ഇൻഡിപെൻഡൻ്റ് ലേബർ പാർട്ടി' സ്ഥാപിച്ച് 1937-ൽ ബോംബെ പ്രൊവിഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചു.പിന്നീട് അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷൻ സ്ഥാപിച്ചു.അധസ്ഥിരുടെ പ്രതിനിധിയായി ലണ്ടനിൽ 1930,1931,1932 വർഷങ്ങളിൽ നടന്ന മൂന്ന് വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്തു.1946 ജൂണിൽ 'പീപ്പിൾ എഡ്യുക്കേഷൻ സൊസൈറ്റി' സ്ഥാപിച്ചു.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രിയായി.1947 ഓഗസ്റ്റ് 27 -ന് ഭരണഘടനയുടെ കരടു തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷനായി.1951 സെപ്റ്റംബർ 27-ന് മന്ത്രി സ്ഥാനം രാജിവച്ചു.

1956 ഒക്ടോബർ 14-ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വച്ച്  ബുദ്ധമതം സ്വീകരിച്ചു.1956 ഡിസംബർ 6 -ന് അന്തരിച്ചു.അന്ത്യ വിശ്രമം ചൈത്യഭൂമിയിൽ.1990-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചു.

ഡോ.അംബേക്കറുടെ ചരമദിനം പരിനിർമാണ ദിനമായി ആചരിക്കുന്നു.

ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശങ്ങൾ

*ബ്രിട്ടൻ -- പാർലമെൻ്ററി ജനാധിപത്യം ,ഏക പൌരത്വം,നിയമ വാഴ്ച,ക്യാബിനറ്റ് സമ്പ്രദായം,റിട്ടുകൾ,ദ്വിമണ്ഡല സഭ,തിരഞ്ഞെടുപ്പ് സംവിധാനം,സി.എ.ജി,സ്പീക്കർ
*യു.എസ്.എ-- മൌലികാവകാശങ്ങൾ,ഭരണഘടയുടെ ആമുഖം,സ്വതന്ത്ര നീതിന്യായ വ്യവസ്ഥ,ജുഡീഷ്യൽ റിവ്യു,ഇംപീച്ച്മെൻ്റ്,ലിഖിത ഭരണഘടന,വൈസ് പ്രസിഡൻ്റ്,സുപ്രിം കോടതി.
*ജർമ്മനി-- അടിയന്തിരാവസ്ഥ
*റഷ്യ-- മൌലിക കടമകൾ,പഞ്ചവൽസരപദ്ധതികൾ
*ആസ്ട്രേലിയ-- പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം,കൺകറൻ്റ് ലിസ്റ്റ്
*അയർലൻ്റ്--മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ,രാഷ്ട്രപതി തിരഞ്ഞെടുപ്പ്,രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്.
*കാനഡ-- അവശിഷ്ട അധികാരം,ഫെഡറൽ സമ്പിധാനം,യൂണിയൻ ലിസ്റ്റ്,സ്റ്റേറ്റ് ലിസ്റ്റ്.
*ഗവ.ഓഫ് ഇന്ത്യ ആക്ട്-1955---ഗവർണർ പദവി,ഫെഡറൽ കോടതി,പബ്ലിക് സർവ്വീസ് കമ്മീഷൻ.

Saturday, December 5, 2020

വിഭക്തി



👉എന്താണ് വിഭക്തി?
നാമവും,സർവ്വനാമവും മറ്റു പദങ്ങളുമായി ഘടിപ്പിക്കുന്നതിന് അതോടൊപ്പം ചേർക്കുന്ന ചില പ്രത്യയങ്ങളുടെ ,അല്ലെങ്കിൽ അതിൽ ചെയ്യുന്ന രൂപഭേദത്തിനെയാണു വിഭക്തി എന്നു പറയുന്നത്.

*ഏഴ് വിഭക്തികളാണു മലയാള ഭാഷയിലുള്ളത്
👉നിർദ്ദേശിക
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്.ഇതിൻ്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാ: രാമൻ ,സീത
👉പ്രതിഗ്രാഹിക
നാമത്തിൻ്റെ കൂടെ '  എ ' പ്രത്യയം ചേർക്കുന്നു.
ഉദാ:  രാമനെ ,കൃഷ്ണനെ ,രാധയെ മുതലായവ.
(കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല.ഉദാ : അവൻ മരം വെട്ടി വീഴ്ത്തി.
👉സംയോജിക
നാമത്തിൻ്റെ കൂടെ' ഓട്' എന്ന പ്രത്യയം ചേർക്കുന്നു.
ഉദാ: രാമനോട് , കൃഷ്ണനോട് ,രാധയോട്
👉ഉദ്ദേശിക
നാമത്തിൻ്റെ കൂടെ' ക്ക്  'ന് 'എന്നിവയിൽ ഏതെങ്കിലും പ്രത്യയം ചേർന്ന് വരുന്നത്.
ഉദാ: രാമന് ,രാധക്ക്
👉പ്രയോജിക
നാമത്തിനോട്' ആൽ 'എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാ: രാമനാൽ ,രാധയാൽ
👉സംബന്ധിക
നാമത്തിനോട്' ൻ്റെ'  ഉടെ' എന്നീ പ്രത്യയങ്ങൾ ചേരുന്നത്.
ഉദാ: രാമൻ്റെ സീതയുടെ.

👉ആധാരിക
നാമത്തിനോട് 'ഇൽ' ' കൽ' എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാ:  രാമനാൽ  രാധയിൽ
Z




Speech about Nehruji on Children's Day

സിയാച്ചിൻ

                        🚁സിയാച്ചിൻ

 👉റോസാപൂക്കൾ സുലഭം എന്നർത്ഥം വരുന്ന യുദ്ധഭൂമി ?

-സിയാച്ചിൻ

👉ലോകത്തിലെ ധ്രുവപ്രദേശങ്ങളിലല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി?

-സിയാച്ചിൻ

👉ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൂടിയ ഹിമ പീഠഭൂമി?

-സിയാച്ചിൻ

👉ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെലിപ്പാട്?

-സിയാച്ചിൻ

👉സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

-നൂബ്ര

👉സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻസേന നടത്തിയ സൈനിക നടപടി?

-ഓപ്പറേഷൻ മേഘദൂത്(1984)

പത്താം ക്ലാസിലെ കെമസ്ട്രി,ബയോളജി,ഫിസിക്സ് പാഠഭാഗത്തുനിന്നുള്ള തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ

Expected Questions & Answers from Biology ,Chemistry and Physics(FULL A+ GRADE HOLDER)

Prepared By Arunima N.S,Govt.HS,Naranganam     

                      


CHEMISTRY

👉അലുമിനിയത്തിൻ്റെ അയിര് ഏത്?
-ബോക്സൈറ്റ്
👉ക്രയോലൈറ്റ് ഏത് ലോഹത്തിൻ്റെ അയിരാണ് ?
-അലുമിനിയം
👉നിക്രോമിലെ ഘടകങ്ങൾ ഏതെല്ലാം
-Fe,Ni,Cr,C
👉സ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏതാണ്?
-അൽ നിക്കോ
👉കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ്?
-Zinc

PHYSICS

👉ദിശമാറിക്കൊണ്ടിരിക്കുന്ന  വൈദ്യുതി ഏതാണ്?
-പ്രത്യാവർത്തി ധാരാവൈദ്യുതി(AC)
👉ഇന്ത്യയിൽ വിതരണത്തിനു വേണ്ടി നിർമ്മിക്കുന്ന AC എത്ര ആവൃത്തിയാണ്?
-50Hz
👉പവർ വ്യത്യാസമില്ലാതെ     AC യുടെ വോൾട്ടത  ഉയർത്താനുപയോഗിക്കുന്ന ട്രാൻസ്ഫോമർ?
-Step up transformer
👉പവർ വ്യത്യാസമില്ലാതെ AC യുടെ വോൾട്ടത താഴ്ത്തുന്ന ട്രാൻസ്ഫോമർ?
-Step down transformer
👉ട്രാൻസ്ഫോമർ ഏത് തത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് 
പ്രവർത്തിക്കുന്നത്?
മ്യൂച്ചൽ ഇൻഡക്ഷൻ




ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...