Friday, December 4, 2020

ആഗോള അദ്ധ്യാപക പുരസ്കാരം രഞ്ജിത്ത് സിൻഹ ഡിസേലയ്ക്ക്

 സമ്മാനത്തുക ഏഴ് കോടി മറ്റു മത്സരാർത്ഥികളുമായി പങ്കിട്ട് മാതൃകയായി

2020-ലെ ഗ്ലോബൽ സ്കൂൾ അദ്ധ്യാപക പുരസ്കാരം മഹാരാഷ്ട്രയിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകൻ രഞ്ജിത്ത് സിൻഹ ഡിസേലയ്ക്ക്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഉദ്യമങ്ങളും ക്വിക് റെസ്പോൺസ് കോഡഡ് പുസ്തകം വികസിപ്പിച്ചതുമാണ് പുരസ്കാരലബ്ധിക്ക് അർഹനാക്കിയത്.സമ്മാനത്തുകയായ ഏഴു കോടി രൂപ അവസാനഘട്ടം വരെയെത്തിയ മറ്റ് അദ്ധ്യാപകർക്കും പങ്കിട്ട് മുപ്പത്തി രണ്ടുകാരനായ ഡിസേല മാതൃക കാട്ടി.

അദ്ധ്യാപകരാണ് ഈ ലോകത്തെ മാറ്റിമറിക്കുന്നവരെന്നാണ് ഡിസേലയുടെ പക്ഷം.ഒരു പിടി ചോക്കും കുറേ ചാലഞ്ചുകളുമായി വിദ്യാർത്ഥികളുടെ ജീവിതത്തെ അദ്ധ്യാപകർ മാറ്റിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


മഹാരാഷ്ട്രയിലെ സോളാപ്പുർ ജില്ലയിലെ പരിത്തേവാദി സ്വദേശിയാണ് ഡിസേല.140 രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12,000 അദ്ധ്യാപകരിൽ നിന്നാണ് ഡിസേല ഒന്നാം സ്ഥാനക്കാരനായത്.സമ്മാനത്തുകയുടെ 50 ശതമാനമാണ് സഹമത്സരാർത്ഥികളുമായി പങ്കിട്ടത്.അവരുടെ വില മതിക്കാനാകാത്ത സേവനത്തിനുള്ള അംഗീകാരമെന്ന നിലയ്ക്കാണിതെന്നും ഡിസേലയുടെ വാക്കുകൾ.

Follow Button അമർത്താനും Subscribe  ചെയ്യാനും Share  ചെയ്യാനും മറക്കരുത്.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...