ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് 1909 ജൂൺ 13-ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജനിച്ചു.1934-ൽ ഇ.എം.എസ് സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറിയായി.1936-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
ഏഷ്യയിൽ ആദ്യമായി ഒരു പൊതു തെരഞ്ഞെടുപ്പിലൂടെന അധികാരത്തിൽ വന്ന മുഖ്യമന്ത്രിയാണ് ഇ.എം.എസ്.1957-ൽ കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രിയായി.ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി പിരിച്ചുവിട്ട ആദ്യ സംസ്ഥാന മന്ത്രിസഭ.ഒന്നിലധികം തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി.ഇ.എം.എസ് രണ്ടാമത് മുഖ്യമന്ത്രിയായത് 1967-ൽ.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രിയാണ് ഇ.എം.എസ്.ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായ വ്യക്തികൂടിയാണ് ഇ.എം.എസ്.
സുരേന്ദ്രൻ,പരമേശ്വരൻ,കെ.കെ.വാസുദേവൻ,പി.എസ്.ചെറിയാൻ എന്നിവ ഇ.എം.എസിൻ്റെ തൂലികാ നാമങ്ങളാണ്.'ആത്മകഥ' -യാണ് ഇ.എം.എസി ൻ്റെ ആത്മകഥ.കേരളം മലയാളികളുടെ മാതൃഭൂമി,ബെർലിൻ ഡയറി,ഒന്നേകാൽ കോടി മലയാളികൾ ,ജവഹർലാൽ നെഹ്റു ,മഹാത്മാഗാന്ധി ആൻ്റ് ഇസം എന്നിയാണ് ഇ.എസ്.എസിൻ്റെ പ്രധാന കൃതികൾ.
എം.മുകുന്ദൻ്റെ കേശവൻ്റെ വിലാപങ്ങൾ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ഇ.എം.എസ് ആണ്.അദ്ദേഹം 1998 മാർച്ച് 19-ന് അന്തരിച്ചു.
<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> <ins class="adsbygoogle" style="display:block" data-ad-format="fluid" data-ad-layout-key="-ef+6k-30-ac+ty" data-ad-client="ca-pub-3086801373523965" data-ad-slot="4405910025"></ins> <script> (adsbygoogle = window.adsbygoogle || []).push({}); </script>
No comments:
Post a Comment