Thursday, December 17, 2020

ഇന്ത്യയിലെ കാർഷിക വിളകൾ

 പത്താം ക്ലാസിലെ ഇന്ത്യ-സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത് .


ഭക്ഷ്യ വസ്തുക്കളായി നേരിട്ട് ഉപയോഗിക്കാവുന്ന വിളകളാണ് ഭക്ഷ്യ വിളകൾ.

*നെല്ല്(Rice    )

👉ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിളയായ നെല്ല് ഒരു ഖാരിഫ് വിളയാണ്.

👉എക്കൽമണ്ണാണ് നെൽകൃഷിക്ക് ഏറ്റവും അനുയോജ്യം

👉ഉയർന്ന താപനിലയും , ധാരാളം മഴയും (150m  ൽ കൂടുതൽ   ) നെൽകൃഷിക്ക് ആവശ്യമാണ്.

👉മഴ കുറഞ്ഞ പ്രദേശങ്ങളിലും ജലസേവനസൌകര്യത്തോടെ നെൽകൃഷി ചെയ്തു വരുന്നു.

👉നദീതടങ്ങളിലും തീരസമതലങ്ങളിലുമാണ് മുഖ്യമായും നെൽകൃഷി ചെയ്യുന്നത്.പർവതച്ചരിവുകളിലും തട്ടുക്കളാക്കി നെൽകൃഷി ചെയ്തു വരുന്നു.

*ഗോതമ്പ് ( Wheat   )

👉ഇന്ത്യയിൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിളയായ ഗോതമ്പ് ഒരു റാബി വിളയാണ്.

👉നീർവാർച്ചയുള്ള എക്കൽമണ്ണാണ് ഗോതമ്പ്കൃഷിക്ക് ഉത്തമം

👉മുഖ്യമായും മിതോഷ്ണമേഖലയിൽ കൃഷിചെയ്യുന്ന ഈ വിളയ്ക്ക് 10 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും 75 സെ.മീറ്റർ മഴയും ആവശ്യമാണ്.

👉ശൈത്യകാല വിളയായതിനാൽ മുഖ്യമായും ജലസേജനത്തെ ആശ്രയിച്ചാണ് ഇന്ത്യയിൽ ഗോതമ്പു കൃഷി.

*ചോളം ( Maize     )

👉ഭക്ഷ്യവിളകളുടെ ഉൽപാദനത്തിൽ ചോളത്തിന് മൂന്നാം സ്ഥാനമാണുള്ളത്.

👉ഉഷ്ണകാലത്തും ശൈത്യകാലത്തും ഇന്ത്യയിൽ ചോളം കൃഷി ചെയ്യുന്നു.

👉ശരാശരി 75 സെൻ്റിമീറ്റർ വാർഷിക വർഷപാതം ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്.

👉നീർവാഴ്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് അനുയോജ്യം

👉മധ്യപ്രദേശ്,കർണാടകം,രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മുഖ്യമായും ചോളം കൃഷി ചെയ്യുന്നത്.

നെല്ല്,ഗോതമ്പ്,ചോളം എന്നിവയെ കൂടാതെ ബാർളി,തിനവിളകൾ,പയർവർഗ്ഗങ്ങൾ തുടങ്ങിയവും ഇന്ത്യയിലെ ഭക്ഷ്യ വിളകളിൽ ഉൾപ്പെടുന്നു.





No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...