പ്രശസ്ത കഥാകൃത്ത് യു.എ.ഖാദർ അന്തരിച്ചു(12-12-2020).കൊയിലാണ്ടി സ്വദേശി മൊയ്തീൻ കുട്ടിയുടെയും മ്യാൻമർ സ്വദേശി മാമൈദിയുടെയും മകനാണ്.രണ്ടാം ലോക മഹായുദ്ധകാലത്ത് മ്യാൻമർ ആക്രമിക്കപ്പെട്ടപ്പോൾ കേരളത്തിലേക്ക് മടങ്ങി.
തൃക്കോട്ടൂർ പെരുമ,തട്ടാൻ ഇട്ട്യേമ്പി,മാണിക്യം വിഴുങ്ങിയ കണാരൻ തുടങ്ങിയ കഥകളും അറബിക്കടലിൻ്റെ തീരം ,ഖുറൈശിക്കൂട്ടം,അഘോരശിവം,ഒരു പിടി വറ്റ് ,ചങ്ങല എന്നീ നോവലുകളുമാണ് അദ്ദേഹം രചനകൾ.1983-ൽ തൃക്കോട്ടൂർ പെരുമയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.2009-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും,2019-ൽ മാതൃഭൂമി സാഹിത്യ പുരസ്കാരവും ലഭിച്ചു.അദ്ദേഹം മംഗളം ദിനപത്രത്തിൻ്റെ കോഴിക്കോട് യൂണിറ്റ് എഡിറ്റാറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
<script data-ad-client="ca-pub-3086801373523965" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
No comments:
Post a Comment