ബ്രിട്ടീഷുകാർക്കെതിരെ മുണ്ട ആദിവാസി വിഭാഗത്തിൻ്റെ ഉൽഗുലാന് ( സ്വാതന്ത്ര്യ സമരം) നേതൃത്വം നൽകിയ ആദിവാസി സ്വാതന്ത്ര്യ സമര നേതാവാണ് ബിർസ മുണ്ട.
1875 നവംബർ 15-ന് ഇന്നലെ ജാർഖണ്ഡ് സംസ്ഥാനത്തിലെ ഖുന്തി ജില്ലയിലെ ഉലിഹന്തുവിലാണ് ബിർസ മുണ്ട ജനിച്ചത്.ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വന്നത് ബിർസ മുണ്ടയുടെ ജന്മദിനത്തിലാണ്(2000).ബ്രിട്ടീഷുകാരുടെ ചൂഷണംമൂലം ആദിവാസികളുടെ ജീവിതം പ്രതിസന്ധിയിലായി.നിവൃത്തികെട്ട് അവർ പ്രതികരിച്ചു.ബിർസ മുണ്ട അവരുടെ നേതാവായി.ബ്രിട്ടീഷുകാർ ബിർസ മുണ്ടയെ അറസ്റ്റു ചെയ്തു.റാഞ്ചി ജയിലിൽ 1900 ജൂൺ 9-ന് മുണ്ട അന്തരിച്ചു.ദൈവത്തിൻ്റെ അവതാരമെന്നും ലോകത്തിൻ്റെ പിതാവെന്നും വാഴ്തപ്പെട്ട ഗോത്ര വർഗ്ഗ നേതാവാണ് ബിർസ മുണ്ട.
ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനർഹമായ ആരണ്യ അധികാർ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമാണ് ബിർസ മുണ്ട.ബിർസ മുണ്ട വിമാനത്താവളം റാഞ്ചിയിലാണ്.
No comments:
Post a Comment