Monday, December 7, 2020

ന്യൂട്ടൻ്റെ ചലന നിയമങ്ങൾ

 ന്യൂട്ടൻ്റെ ചലന നിയമങ്ങൾ

💜ന്യൂട്ടൻ്റെ ഒന്നാം ചലന നിയമങ്ങൾ

*അസന്തുലിതമായ ഒരു ബാഹ്യ ബലം പ്രയോഗിക്കാത്തിടത്തോളം കാലം ഓരോ വസ്തുവും അതിൻ്റെ നിശ്ചാലാവസ്തയിലോ നേർരേഖയിലൂടെയുള്ള സമാന ചലനത്തിലോ തുടരുന്നതാണ്.

*വസ്തുക്കളുടെ ജഡത്വം ഒന്നാം ചലന നിയമം ഉപയോഗിച്ച് വിശദീകരിക്കാവുന്ന പ്രതിഭാസമാണ്.

💜ന്യൂട്ടൻ്റെ രണ്ടാം ചലന നിയമം

ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിൻ്റെ നിരക്ക് അതിൽമേൽ പ്രയോഗിക്കപ്പെടുന്ന അസന്തുലിത ബലത്തിന് നേർ അനുപാതത്തിലും ആക്ക വ്യത്യാസം സംഭവിക്കുന്നത് ബലത്തിൻ്റെ ദിശയിലുമായിരിക്കും.

💜ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം

*ഓരോ പ്രവർത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ട്.

*മൂന്നാം ചലന നിയമം അനുസരിച്ചാണ് റോക്കറ്റ് മേൽപോട്ട് കുതിക്കുന്നതിനും,തോക്കിൽ നിന്നും വെടിപൊട്ടുമ്പോൾ തോക്ക് പുറകോട്ട് അല്പം തെറിക്കുന്നതുമെല്ലാം.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...