സ്വാതന്ത്ര്യ സമരനായകൻ,ഭരണകർത്താവ്,ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രശസ്തനായ സി.രാജഗോപാലാചാരി ജനിച്ചത് 1878 ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഹൊസൂറിനടുത്തുള്ള തൊറാപ്പള്ളി ഗ്രാമത്തിലാണ്.ഇന്ത്യാക്കാരനായ ആദ്യത്തെയും അവസാനത്തെയും ഗവർണർ ജനറലാണ് 'രാജാജി' 'സി.ആർ' എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്ന രാജഗോപാലാചാരി.ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം 1954-ൽ ആദ്യമായി ഡോ.രാധാകൃഷ്ണനും,സി.വി.രാമനുമൊപ്പം പങ്കിട്ട അദ്ദേഹത്തിന് അതു ലഭിച്ച ആദ്യത്തെ സ്വാതന്ത്ര്യ സമരസേനാനി എന്ന വിശേഷണവും സ്വന്തമാണ്.'മഹാത്മാഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ 'എന്നറിയപ്പെട്ട അദ്ദേഹം ഗാന്ധിജിയെ' ഏറ്റവും പ്രീയപ്പെട്ട ഗുരു' എന്നാണ് സംബോധന ചെയ്തത്.
നിയമ ബിരുദം നേടിയ ശേഷം അദ്ദേഹം 1990-ൽ സേലത്ത് പ്രാക്ടീസ് ആരംഭിച്ചു.ക്രിമിനൽ അഭിഭാഷകനെന്ന നിലയിൽ പ്രശസ്തനായി.സേലം മുനിസിപ്പൽ കൌൺസിലറും ചെയർമാനുമായി.ബാലഗംഗാധരനോടുള്ള ആഭിമുഖ്യം കാരണം ആനിബസൻ്റിൻ്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ അംഗമായി.1919-ൽ അദ്ദേഹം കോൺഗ്രസ് ജനറൽ സെക്രട്ടറി.'വിമോചനം' എന്ന തമിഴ്വാരിക സേലത്ത് ആരംഭിച്ചു.1930-ൽ തമിഴ്നാട്ടിൽ ഉപ്പു സത്യാഗ്രഹിന് നേതൃത്വം നൽകി.15 ദിവസം യാത്ര കാൽനടയായി യാത്ര ചെയ്ത് വേദാരണ്യത്തെത്തി ,ഉപ്പുണ്ടാക്കി.1937-ൽ മദ്രാസ് മുഖ്യമന്ത്രിയായി.1939-ൽ രാജി വെച്ചു.
1942-ൽ കോൺഗ്രസ് വിട്ടെങ്കിലും വീണ്ടും ചേർന്നു.ക്വിറ്റിന്ത്യാ സമരകാലത്ത് ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാൻ ബാക്ക് ടു ക്രിപ്സ് എന്നാഹ്വാനം ചെയ് തത് രാജഗോപാലാചാരിയാണ്.നെഹ്റുവിൻ്റെ താൽക്കാലിക സർക്കാരിൽ (1946) വിദ്യാഭ്യാസ മന്ത്രി.സ്വാതന്ത്ര്യാനന്തരം പശ്ചിമബംഗാൾ ഗവർണർ.
എലിസബത്ത് രാജകുമാരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗവർണർ ജനറൽ മൌണ്ട് ബാറ്റൺ ഇംഗ്ലണ്ടിലേക്കുപോയപ്പോൾ രാജാജി 1947 നവംബർ 9 മുതൽ രണ്ടാഴ്ച ആക്ടിങ് ഗവർണർ ജനറലായി നിയമിതനായി.1948 ജൂൺ 21-ന് മൌണ്ട് ബാറ്റൺ സ്ഥാനമൊഴിഞ്ഞപ്പോൾ ആ പദവിയിൽ നിയമിതനായി.ഇന്ത്യ റിപ്പബ്ലിക്കാവുന്നതുവരെ പദവിയിൽ തുടർന്നു.സർദാർ പട്ടേലിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയായി.1952-ൽ വീണ്ടും മദ്രാസ് മുഖ്യമന്ത്രി.1954 മാർച്ച് 31-ന് രാജിവെച്ച് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും താൽക്കാലികമായി പിന്മാറി.കോൺഗ്രസിൻ്റെയും നെഹ്റുവിൻ്റെയും നയങ്ങളിൽ പ്രതിഷേധിച്ച് 1959-ൽ സ്വതന്ത്ര പാർട്ടി സ്ഥാപിച്ചു.
No comments:
Post a Comment