1948 ഡിസംബർ 10-നാണ് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്.മനുഷ്യരായി പിറന്നാൽ സ്വാഭാവികമായും ലഭിക്കേണ്ടതായ അവകാശങ്ങളെക്കുറിച്ചുള്ള വിശദമായ പ്രഖ്യാപനമായിരുന്നു അത്.1950 ഡിസംബർ 4-ന് എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്ര സംഘടന തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ചു കൂട്ടി ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു
Human Rights Day is observed every year on 10 December- the day the United Nation General Assembly Adopted in 1948, the universal Declaration of Human Rights : a mile stone document proclaiming the inalienable rights which every one is inherently entitled to as a human being regardless of race,religion,colour,sex,language,political or other opinion,national or social origin ,property,birth or other status ..
ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്.സ്വകാര്യത,മതവിശ്വാസം,അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം,വീട് ,ഭക്ഷണം,വസ്ത്രം എന്നിവയോടുകൂടി ജീവിതം നയിക്കാനുള്ള അവകാശം,വാർദ്ധക്യം,വൈധവ്യം,ശാരീരിക അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം,നിയമത്തിനു മുന്നിലുള്ള സംരക്ഷണം,കുറ്റവാളി എന്ന് തെളിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം,അന്യായമായി തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെടുന്നു.
No comments:
Post a Comment