ഇന്ത്യൻ പാർലമെൻ്റ് 2000-ലാണ് ബാലനീതി നിയമം പാസാക്കിയത്.1986-ലെ ബാലനീതി നിയമത്തെ സമഗ്രമായി പൊളിച്ചെഴുതി കൊണ്ടാണ് ഈ നിയമം നിർമ്മിച്ചത്.
ബാലനീതി ബോർഡുകൾ സ്ഥാപിക്കാനും വഴിതെറ്റിപ്പോകുന്ന കുട്ടികൾക്കായി നിരീക്ഷണ നിലയങ്ങൾ സ്ഥാപിക്കാനും ബാല ക്ഷേമ സമിതികൾ രൂപവൽക്കരിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.കുട്ടികൾ കുറ്റം ചെയ്താൽ അവരെ സാധാരണ പോലീസ് അറസ്റ്റ് ചെയ്ത് സാധാരണ കോടതിയിൽ വിചാരണ ചെയ്തു കൂടാ.അവർക്ക് വേണ്ടി പ്രത്യേക പോലീസ് ഉണ്ടാവണം.അവരെ വിചാരണ ചെയ്യേണ്ടത് ബാലനീതി ബോർഡാണ്.അവരെ നിയമം വിശേഷിപ്പിക്കുന്നത് നിയമവുമായി എതിരുടന്ന കുട്ടി ( Child in Conflict with law ) എന്നു മാത്രമാണ്.അറസ്റ്റു ചെയ്യപ്പെട്ടാൽ അതെത്ര വലിയ കുറ്റമായാലും കുട്ടികൾ ജാമ്യത്തിനർഹരാണ്.ആ വിവരം രക്ഷിതാക്കളെ അറിയിക്കണം.നല്ലനടപ്പ്,കൌൺസലിംഗ്,സാമൂഹികസേവനം,സുരക്ഷിതമായിടത്ത് പാർപ്പിക്കൽ,പ്രത്യേക ഭവനത്തിലെ താമസം തുടങ്ങിയവയ്ക്ക് ഉത്തരവിട്ടുകൊണ്ടാണ് വഴിതെറ്റുന്ന കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്.
കുട്ടികളോട് ക്രൂരത കാണിക്കുന്നതിനെതിരെയും അവരെ സംരക്ഷിക്കാതിരിക്കുന്നതിനും അവരെ യാചകവൃത്തിക്ക് ഉപയോഗിക്കുന്നതിനെതിരെയും അവർക്ക് മയക്കുമരുന്നും മറ്റും നൽകുന്നതിനെതിരെയും നിയമത്തിൽ വ്യവസ്ഥയുണ്ട്.കുറ്റം ചെയ്തതോ,പീഢനത്തിനിരയായതോ ആയ കുട്ടികളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്ന മാധ്യമങ്ങൾ കുറ്റം ചെയ്തതായി പരിഗണിക്കപ്പെടും അതിന് 1000 രൂപവരെ പിഴ ശിക്ഷയാകാം എന്നും നിയമത്തിൽ പറയുന്നു.
No comments:
Post a Comment