ജനനം : 1891 ഏപ്രിൽ 14 മരണം : 1956 ഡിസംബർ 6
ഏപ്രിൽ 14-അംബേദ്ക്കർ ജയന്തി
പഴയ ബോംബെ സംസ്ഥാനത്ത് (ഇന്നത്തെ മഹാരാഷ്ട്ര) രത്ന ഗിരി ജില്ലയിലെ മഹത് എന്ന സ്ഥലത്ത് ,അധ:സ്ഥിതമായി ഗണിച്ചിരുന്ന മഹർ സമുദായത്തിൽ 1891 ഏപ്രിൽ 14-ന് ജനിച്ചു.പിതാവ് രാംജി സക് പാൽ ,മാതാവ് ഭീമാഭായി.
14-ാം വയസ്സിൽ രമാഭായിയെ വിവാഹം കഴിച്ചു.1912-ൽ ഇംഗ്ലീഷിലും പേർഷ്യനിലും ബി.എ ബിരുദം നേടി.1913-ൽ ബറോഡ രാജ്യ സർവ്വീസിൽ ചേർന്നു.ബറോഡ രാജാവിൻ്റെ ചിലവിൽ യു.എസ്.എ -യിൽ പോകുകയും അവിടെ കൊളംബിയ സർവകലാശാലയിൽ നിന്നും എം.എ ബിരുദ നേടുകയും ചെയ്തു(1915).1916-ൽ പി.എച്ച്.ഡി ലഭിച്ചു.
1920-ൽ കോൽഹാപ്പൂർ രാജാവിൻ്റെ സഹായത്തോടെ ലണ്ടനിൽ പോയി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ധനതത്വശാസ്ത്രത്തിൽ എം.എസ്.സി യും ലണ്ടൻ സർവകലാശാലയിൽ നിന്നും പി.എച്ച്.ഡിയും നേടി.1923-ൽ തിരികെ ഇന്ത്യയിലേക്ക്.അധ:സ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണിസഭ സ്ഥാപിച്ചു.'ബഹിഷ്കൃത ഭാരത് 'എന്ന ദ്വൈവാരിക തുടങ്ങി.സൈമൺ കമ്മിഷൻ ബഹിഷ്കരണത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തപ്പോൾ അംബേദ്ക്കർ കമ്മിഷനു മുമ്പാകെ ഹാജർ ആയി.1930 ഓഗസ്റ്റിൽ നാഗ് പൂരിൽ പിന്നാക്കകാരുടെ അഖിലേന്ത്യ സമ്മേളനം സംഘടിപ്പിച്ചു.ബഹിഷ്കൃത ഭാരതത്തിനു പകരം ജനത പ്രസിദ്ധീകരണം ആരംഭിച്ചു.1935 മെയ് 27-ന് ഭാര്യ അന്തരിച്ചു.
അദ്ദേഹം' ഇൻഡിപെൻഡൻ്റ് ലേബർ പാർട്ടി' സ്ഥാപിച്ച് 1937-ൽ ബോംബെ പ്രൊവിഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചു.പിന്നീട് അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷൻ സ്ഥാപിച്ചു.അധസ്ഥിരുടെ പ്രതിനിധിയായി ലണ്ടനിൽ 1930,1931,1932 വർഷങ്ങളിൽ നടന്ന മൂന്ന് വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്തു.1946 ജൂണിൽ 'പീപ്പിൾ എഡ്യുക്കേഷൻ സൊസൈറ്റി' സ്ഥാപിച്ചു.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രിയായി.1947 ഓഗസ്റ്റ് 27 -ന് ഭരണഘടനയുടെ കരടു തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷനായി.1951 സെപ്റ്റംബർ 27-ന് മന്ത്രി സ്ഥാനം രാജിവച്ചു.
1956 ഒക്ടോബർ 14-ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ചു.1956 ഡിസംബർ 6 -ന് അന്തരിച്ചു.അന്ത്യ വിശ്രമം ചൈത്യഭൂമിയിൽ.1990-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചു.
ഡോ.അംബേക്കറുടെ ചരമദിനം പരിനിർമാണ ദിനമായി ആചരിക്കുന്നു.
No comments:
Post a Comment