ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ആശയങ്ങൾക്കായി സ്വപ്നം കാണാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാൻ ഈ നേട്ടത്തിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗീതാജ്ഞലി പറഞ്ഞു.
യുവശാസ്ത്രജ്ഞയും ഇന്ത്യൻ വംശജയുമായ ഗീതാജ്ഞലി റാവു(15) വിനെ ടൈെം മാഗസീൻ്റെ പ്രഥമ കിഡ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.
കുടിവെള്ളത്തിലെ മാലിന്യം,ലഹരി മരുന്ന് ആസക്തി ,സൈബർ ആക്രമണം തുടങ്ങീ നിരവധി പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തിയാണ് ഗീതാജ്ഞലി ശ്രദ്ധേയ ആയത്.അയ്യായിരത്തിലേറെ നാമനിർദ്ദേശങ്ങളിൽ നിന്നാണ് കൊളാറാഡോ സ്വദേശിനി ഗീതാജ്ഞലിയെ തെരഞ്ഞെടുത്തത്.
ഹോളിവുഡ് നടി ആഞ്ജലീന ജോളിയാണ് ടൈം പ്രത്യേക പതിപ്പിനുവേണ്ടി ഗീതാജ്ഞലിയെ ഇൻ്റർവ്യൂ ചെയ്തത്.ഗീതാജ്ഞലിയുടെ കവർ ഫോട്ടോ ഉൾപ്പെടുന്ന പ്രത്യേക പതിപ്പിൽ ഈ ഇൻ്റർവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
No comments:
Post a Comment