Thursday, December 3, 2020

ഇന്ന് നാവിക സേനാ ദിനം

 ഇന്ന് ഡിസംബർ നാല്.രാജ്യം 49-ാമത് നാവിക സേനാ ദിനം ആചരിക്കുന്നു

ഇന്ന് നാവിക സേനാ ദിനം.5000 -ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഇന്ത്യയുടെ നാവിക പാരമ്പര്യം.1932-ലാണ് റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായത്.തീരസംരക്ഷണം,കടലിലെ ആക്രമണങ്ങൾ ,സുരക്ഷ ,ദുരന്ത നിവാരണം എന്നിങ്ങനെ നിരവധി ദൌത്യങ്ങൾ ഇന്ത്യൻ നാവിക സേന നിർവ്വഹിക്കുന്നത്.

ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ഡിസംബർ 4.1971-ലെ ഇന്തോ- പാക്കിസ്ഥാൻ യുദ്ധത്തിനിടയിൽ പാകിസ്ഥാനിലെ കറാച്ചിയിലെ നാവിക സേനാ ആസ്ഥാനം ആക്രമിച്ച് ഇന്ത്യൻ സേന നേടിയ വിജയത്തിൻ്റെ ഓർമ്മ ദിനമാണ് ഡിസംബർ 4-ന് ആഘോഷിക്കുന്നത്.ഓപ്പറേഷൻ ട്രിഡൻ്റ് എന്ന പേരിലായിരുന്നു ആക്രമണം.ഡിസംബർ 4,5 തീയതികളിലാണ് ഓപ്പറേഷൻ ട്രിഡൻ്റ്  നടന്നത്.പാക്കിസ്ഥാന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി.ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് നിപത് ,ഐ.എൻ.എസ് നിർഘട് ,ഐ.എൻ.എസ്  വീർ


എന്നീ  യുദ്ധ കപ്പലുകളാണ് പ്രധാനമായും ഓപ്പറേഷനിൽ പ്രധാന പങ്കു വഹിച്ചത്.കറാച്ചി തുറമുഖം ആക്രമിക്കാൻ ഗുജറാത്തിലെ ഓഖ തുറമുഖത്തു നിന്നാണ് പുറപ്പെട്ടത്.കറാച്ചിയുടെ തെക്ക് ഭാഗത്ത് 70-മൈൽ അകലെയാണ് ഡിസംബർ നാലിന് രാത്രി നാവിക സേന എത്തിയത്.തുടർന്ന് മിസൈലുകൾ വർഷിക്കുകയും പാകിസ്ഥാൻ കപ്പൽ പി.എൻ.എസ് ഖൈബർ മുക്കുകയും ചെയ്തു.വിജയകരമായ ദൌത്യത്തിൽ പങ്കാളികളായ ഇന്ത്യൻ നാവിക സേനാംഗങ്ങളെ അവാർഡുകൾ നൽകി ആദരിച്ചു.ഇന്ത്യൻ പ്രസിഡൻ്റാണ് ഇന്ത്യൻ നേവിയുടെ കമാൻഡർ ഇൻ ചീഫ്.മറാത്ത ചക്രവർത്തി ഛത്രപതി ശിവാജി ബോസ്ലെയാണ് ഇന്ത്യൻ നാവിക സേനയുടെ പിതാവായി കണക്കാക്കുന്നത്.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...