*നോട്ട് അച്ചടിച്ചിറക്കൽ
ഒരു രൂപ ഒഴിച്ചുള്ള എല്ലാ നോട്ടുകളും അച്ചടിച്ചിറക്കുന്നത് ഭാരതീയ റിസർവ് ബാങ്കാണ്.
*വായ്പ നിയന്ത്രിക്കൽ
വായ്പയുടെ നിയന്ത്രണം റിസർവ് ബാങ്ങിൻ്റെ ഒരു ചുമതലയാണ്.പലിശനിരക്കിൽ മാറ്റം വരുത്തിയാണ് ഇതു സാധിക്കുന്നത്.പലിശ നിരക്ക് കൂടുമ്പോൾ വായ്പയുടെ അളവ് കുറയുന്നു.പലിശ നിരക്ക് കുറയുമ്പോൾ വായ്പയുടെ അളവ് കൂടുന്നു.
*സർക്കാരിൻ്റെ ബാങ്ക്
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും അവർക്ക് വായ്പ നൽകുകയും മറ്റ് ബാങ്കിങ് സേവനങ്ങൾ നൽകുകയും ചെയ്യുന്നു.സർക്കാരുകൾക്കായി ചെയ്യുന്ന ഈ സേവനങ്ങൾക്ക് യാതൊരു പ്രതിഫലവും വാങ്ങുന്നില്ല.
*ബാങ്കുകളുടെ ബാങ്ക്
എല്ലാ ബാങ്കുകളെയും നിയന്ത്രിക്കുന്ന പരമോന്നത ബാങ്കാണ് റിസർവ് ബാങ്ക്.ബാങ്കുകളുടെ പ്രവർത്തനങ്ങളെ സഹായിക്കുകയും ബാങ്കുകൾക്ക് ഉപദേശം നൽകുകയും ചെയ്യുക എന്നത് റിസർവ് ബാങ്കിൻ്റെ ധർമമാണ്.റിസർവ് ബാങ്ക് എല്ലാ ബാങ്കുകളുടെയും പണസംബന്ധമായ അവസാന ആശ്രയമായി പ്രവർത്തിക്കുന്നു.
No comments:
Post a Comment