ക്രിസ്മസ് ദിനത്തിൽ 1924 ഡിസംബർ 25 ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ കൃഷ്ണബിഹാരി വാജ്പേയിയുടെയും കൃഷ്ണദേവിയുടെയും മകനായി ജനിച്ചു.രാഷ്ട്ര തന്ത്ര ശാസ്ത്രത്തൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പത്രപ്രവർത്തകനായും സാമൂഹിക പ്രവർത്തകനായും പ്രസിദ്ധനായി.ഇദ്ദേഹത്തിൻ്റെ ജന്മദിനമായ ഡിസംബർ 25 -ആണ് ഗുഡ് ഗവേണൻസ് ഡേയായി ആചരിക്കുന്നത്.
ഭാരതീയ ജനസംഘത്തിൻ്റെ സ്ഥാപകാംഗം(1951),ഭാരതീയ ജനസംഘം പ്രസിഡൻ്റ്(1968-1973),ജനസംഘം പാർട്ടിയുടെ പാർലമെൻ്ററി നേതാവ്(1955-77),ജനതാ പാർട്ടിയുടെ സ്ഥാപകാംഗം(1977-80),ബി.ജെ.പി അധ്യക്ഷൻ(1980-86), ബി.ജെ.പി പാർലമെൻ്ററി പാർട്ടി നേതാവ്(1980-84),പതിനൊന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ച വാജ്പേയ് 1977 മാർച്ച് 24 മുതൽ 1979 ജൂലൈ 28 വരെ മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായും സേവനം അനുഷ്ഠിച്ചു.ഇക്കാലത്താണ് അദ്ദേഹം ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്.ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസമനുഷ്ഠിച്ച അദ്ദേഹം അടിയന്തിരാവസ്ഥക്കാലത്തും(1975-77) തടവറവാസമനുഷ്ഠിച്ചു.1992 -ൽ പത്മവിഭൂഷൺ ബഹുമതിക്ക് അർഹനായ അദ്ദേഹം 1994-ൽ മികച്ച പാർലമെൻ്റേറിയനുള്ള ഗോവിന്ദ വല്ലഭ പന്ത് അവാർഡ് നേടി.
1996 മെയ് 16 മുതൽ 31 വരെയും 1998 മാർച്ച് 19 മുതൽ 2004 മെയ് 13 വരെയും ഇന്ത്യൻ പ്രധാനമന്ത്രി.നെഹ്റുവും ഇന്ദിരാഗാന്ധിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി.കാലാവധി പൂർത്തിയാക്കിയ ഏക കോൺഗ്രസിതര പ്രധാനമന്ത്രി.രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും കോൺഗ്രസ് പാർട്ടിയിൽ അംഗമല്ലാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി.ജവാഹർലാൽ നെഹ്റുവിനു ശേഷം അടുത്തടുത്ത് മൂന്നു തെരഞ്ഞെടുപ്പുകളിൽ ജനവധി അനുകൂലമായ ഒരേയൊരു ഇന്ത്യൻ പ്രധാനമന്ത്രി.അവിവാഹിതനായ ഏക ഇന്ത്യൻ പ്രധാനമന്ത്രി.ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയങ്ങൾ പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി.നാലു ഭരണഘടകങ്ങളിൽ നിന്നും (ഉത്തർ പ്രദേശ്,ഗുജറാത്ത്,മധ്യപ്രദേശ്,കേന്ദ്രഭരണപ്രദേശമായ ഡൽഹി)തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ പാർലമെൻ്റേറിയൻ.
പ്രഗല്ഭനായ വാഗ്മിയായും പ്രതിഭാധനനായ എഴുത്തുകാരനായും അറിയപ്പെടുന്ന വാജ്പേയിയുടെ രചനകളാണ് മേരി ഇക്യാവൻ കവിതായേൻ,സങ്കൽപ്കാൽ,കൈനി കവിരാജ് കി കുണ്ടാലിയൻ,അമർ ബലിദാൻ തുടങ്ങിയവ.രാഷ്ട്ര ധർമ്മ എന്ന ഹിന്ദി മാസികയും പാഞ്ചജന്യ എന്ന ഹിന്ദി ആഴ്ചപ്പതിപ്പും അദ്ദേഹം എഡിറ്റു ചെയ്തിട്ടുണ്ട്.
ജയ് കിസാൻ,ജയ് ജവാൻ,ജയ് വിജ്ഞാൻ എന്ന് ആഹ്വാനം ചെയ്ത അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് റമ്ടാം പൊക്രാൻ ആണവ പരീക്ഷണം (ഓപ്പറേഷൻ ശക്തി -1998 മെയ് 11,13) ലാഹോർ ബസ് യാത്ര,കാർഗിൽ യുദ്ധം(1999) എന്നിവ നടന്നത്.ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവച്ച ദേശീയ സുരക്ഷാ ഉദേഷ്ടാവ് എന്ന തസ്തിക സൃഷ്ടിച്ചത് .16 ആഗസ്റ്റ് 2018-ന് അദ്ദേഹം അന്തരിച്ചു.
No comments:
Post a Comment