Thursday, December 3, 2020

മഹാത്മാഗാന്ധി

  ജനനം : 1869 ഒക്ടോബർ 2                                              മരണം :1948 ജനുവരി 30        

  

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധി ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു.1893-ൽ ദക്ഷാണാഫ്രിക്കയിലെത്തിയ ഗാന്ധിജി വർണ്ണ വിവേചനത്തിനെതിരെ ശക്തമായി പോരാടി.സ്വാതന്ത്ര്യ സമര നായകനായ ഗാന്ധിജി ഇന്ത്യൻ ജനതയെ മുഴുവൻ നയിച്ച് സ്വാതന്ത്ര്യത്തിലേക്കെത്തിച്ചു.1915 ജനുവരി 9 -ന് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരികെ എത്തിയ ഗാന്ധിജി 1917-ലെ ചമ്പാരൻ സത്യാഗ്രഹം നടത്തി ബീഹാറിലെ നീലം കർഷകരുടെ പ്രശ്നം പരിഹരിച്ചു.1920-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അനിഷേധ്യ നേതാവായി.1924-ൽ ബൽഗാം കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.1928-ൽ ബർദ്ദോളി സത്യാഗ്രഹം നയിച്ചു.1930-ൽ ദണ്ഡി മാർച്ച് നടത്തി.1942-ൽ ക്വിറ്റിന്ത്യാ സമരം നടത്തി. 1947-ൽ ഇന്ത്യ സ്വതന്ത്രയായി.അതോടൊപ്പം നടന്ന വിഭജനത്തിൽ മനം മടുനൊന്ത് ഗാന്ധിജി ഉപവാസം ആരംഭിച്ചു.1948-ൽ ബിർളാ മന്ദിരത്തിൽ വച്ച് നടന്ന പ്രാർത്ഥനാ യോഗത്തിൽ വച്ച് ഗാന്ധിജി വെടിയേറ്റ് മരിച്ചു

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...