ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 36 വയസ്.ഇന്നേ ദിവസം മലിനീകരണ വിരുദ്ധ ദിനമായി ആചരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷ വാതക ദുരന്തം നടന്നത് 1984 ഡിസംബർ 2-നാണ്.പതിനായിരത്തിലധികം പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി.1970-ൽ തന്നെ യൂണിയൻ കാർബൈഡ് കമ്പനിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിൻ്റെ ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലെ വാതകക്കുഴൽ വൃത്തിയാക്കുന്നതിനിടെ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി.തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായി.രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പടർന്നു.സ്ഥിതിഗതികൾ വഷളായി.വിവരാണാധീതമായ അവസ്ഥ.കണ്ണുകളിൽ നീറ്റൽ അനുഭവപ്പെട്ട ജനങ്ങൾ നാലുപാടും ചിതറി ഓടി.നേരം പുലർന്നപ്പോൾ ഭോപ്പാലൊരു ശവപ്പറമ്പായി മാറി.
36 വർഷമായിട്ടും ദുരന്തത്തിൻ്റെ പരിണിത ഫലങ്ങൾ തുടരുന്നു.കണ്ണുകാണാത്തവർ,വൈകല്യം ബാധിച്ചവർ,കാൻസർ ബാധിച്ചവർ തുടങ്ങീ നിരവധി ദൌർഭാഗ്യങ്ങൾ ഇപ്പോഴും ഭോപ്പാലുകാരെ പിൻതുടരുന്നു.
No comments:
Post a Comment