Thursday, June 22, 2023

ലോക മഴക്കാട് ദിനം(WORLD RAINFOREST DAY)


                             ജൂൺ 22-ലോക മഴക്കാട് ദിനം .ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ മഴക്കാടുകൾ പ്രധാന പങ്കുവഹിക്കുന്നു.ലോകത്തിലെ പകുതിയിലേറെ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് മഴക്കാടുകൾ.അവ ശുദ്ധജലത്തിൻ്റെ പ്രധാന സ്രോതസ്സും കാലാവസ്ഥ സുസ്ഥിരമായി നിലനിർത്തുന്നതിന് അത്യന്താപേക്ഷിതവുമാണ്.വളരെയധികം മഴ ലഭിക്കുന്ന വനങ്ങളെയാണ് മഴക്കാടുകൾ എന്നു പറയുന്നത്.സാധാരണ ഒരു വർഷത്തിൽ 1750 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകൾ എന്നു പറയാം.

                                     

                             UNEP-WCMC വനവർഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ് മഴക്കാടുകൾ  .ഭൂമിയിലെ മൂന്നിൽ രണ്ട് ഭാഗം സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നത് മഴക്കാടുകളിലാണ്.വണ്ണം കുറഞ്ഞ തായ്ത്തടി ഉള്ള വൃക്ഷങ്ങളാണ് പ്രധാനമായും മഴക്കാടുകളിലുള്ളത്.അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മഴക്കാടുകളിലാണ്.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...